സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തി പിന്നീട് മലയാള സിനിമയുടെ തന്നെ മുൻനിര നായകനായി മാറിയ താരമാണ് ദുൽഖർ സൽമാൻ. മമ്മൂട്ടി എന്ന മഹാ നടന്റെ മകൻ എന്ന ലേബലിൽ അല്ലാതെ സ്വന്തം നിലയിൽ സിനിമയിൽ സ്ഥാനം നേടുവാൻ താരത്തിന് സാധിച്ചു. മലയാളത്തില്‍ പകരക്കാരില്ലാത്ത സാന്നിധ്യമായാതോടൊപ്പം തമിഴിലും ബോളിവുഡിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാന്‍ ദുല്‍ഖറിന് സാധിച്ചിട്ടുണ്ട്. യൂത്തിന്റെ ആരാധനാപാത്രമായി നില്‍ക്കുന്ന നായകനെ ഏറ്റവും ആകര്‍ഷിച്ച നടീനടന്മാര്‍ ആരൊക്കെയാണ്? അതിനുള്ള ഉത്തരം ദുല്‍ഖര്‍ തന്നെ നല്‍കി.
ഏറ്റവും ആകര്‍ഷണം തോന്നിയിട്ടുള്ള പുരുഷന്മാരായി ദുല്‍ഖര്‍ എടുത്ത് പറഞ്ഞത് ഷാരൂഖ് ഖാന്റെയും പിതാവായ മമ്മൂട്ടിയുടെയും പേരാണ്.മറ്റുള്ളവരെയെന്ന പോലെ ഒരു നടന്‍ എന്ന രീതിയിലും സ്റ്റൈല്‍ ഐക്കണ്‍ എന്ന നിലയിലും വാപ്പച്ചി തന്നെ സ്വാധീനിച്ചിട്ടുണ്ടെന്ന് ദുല്‍ഖര്‍ പറഞ്ഞു. ഓരോ രക്ഷിതാക്കളും കുട്ടികള്‍ക്ക് റോള്‍ മോഡലുകളാണ്. വാപ്പച്ചിയെ എപ്പോഴും ഒരു അടിപൊളി വ്യക്തിയായി തോന്നിയിട്ടുണ്ട്, അദ്ദേഹമെന്നെ സ്വാധീനിക്കുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ടാവാം, വസ്ത്രങ്ങളോടും സ്റ്റൈലിംഗിനോടും എനിക്കിത്ര ഇഷ്ടം. എന്റെ വസ്ത്രങ്ങള്‍ സ്വയം തിരഞ്ഞെടുക്കാനും കുട്ടിയായിരിക്കുമ്ബോള്‍ തന്നെ വലിയവരെ പോലെ വസ്ത്രങ്ങള്‍ ധരിക്കാനും ഞാനിഷ്ടപ്പെട്ടു,” ടൈംസ് ഓഫ് ഇന്ത്യയുടെ മോസ്റ്റ് ഡിസയറബിള്‍ മാന്‍ ആയി മൂന്നാം തവണയും തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് നല്‍കിയ അഭിമുഖത്തില്‍ ദുല്‍ഖര്‍ പറഞ്ഞു.
നടിമാരില്‍ ഏറ്റവും ആകര്‍ഷണം തോന്നിയിട്ടുള്ളത് പ്രിയങ്ക ചോപ്രയോടും ശോഭനയോടുമാണെന്ന് ദുല്‍ഖര്‍ പറഞ്ഞു.”നമ്മുടെ ഇന്‍ഡസ്ട്രിയില്‍ നിന്നാണെങ്കില്‍, ശോഭന മാഡമാണ്. അവരെപ്പോഴും കരുത്തുറ്റ, അതിശയിപ്പിക്കുന്ന വ്യക്തിത്വമാണ്. അഭിനയത്തോടൊപ്പം തന്നെ നൃത്തത്തെയും അവര്‍ മുറുകെ പിടിച്ചു. ഇപ്പോഴും വിജയകരമായി, ഗ്രേസോടെ ആ നൃത്തസപര്യ തുടരുന്നു. അവര്‍ക്കൊപ്പം അഭിനയിക്കാനായത് അവിശ്വസനീയമായൊരു അനുഭവമാായിരുന്നു. അവര്‍ പോകുന്നിടത്തുനിന്നെല്ലാം ആദരവ് പിടിച്ചുപറ്റുന്ന വ്യക്തിത്വമാണ്,” ദുല്‍ഖര്‍ പറഞ്ഞു.