മറിയം ഒപ്പമുണ്ടെങ്കിൽ ഞാൻ ഏറെ ആശങ്കപ്പെടുന്നത് ഈ കാരണം കൊണ്ടാണ്

മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടിയുടെ മകനാണ് ദുൽഖർ സൽമാൻ, ബാപ്പയ്ക്ക് പിന്നാലെ താരവും സിനിമയിലേക്ക് എത്തിച്ചേർന്നു, വളരെ പെട്ടെന്നാണ് ദുല്ഖര് ശ്രദ്ധിക്കപ്പെട്ടത്, യുവതാരങ്ങളിൽ ഒരാളാണ് ദുൽഖർ, താരം ചെയ്യുന്ന വേഷങ്ങൾ എല്ലാം ഏറെ ശ്രദ്ധിക്കപ്പെടാറുണ്ട്. ഇപ്പോൾ താരം തന്റെ മകളെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ആണിപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്.

പൊതു നിരത്തില്‍ എല്ലാ സ്വാതന്ത്ര്യത്തോടെയും ഇറങ്ങി നടക്കാന്‍ കഴിയാത്തവരാണ് സെലിബ്രിറ്റികളെന്ന് തുറന്നുപറയുകയാണ് താരം. തന്നെ ഇഷ്ടപ്പെടുന്ന ആരാധകരെ നിരുത്സാഹപ്പെടുത്താറില്ലെന്നും സ്നേഹം മാത്രം ആഗ്രഹിച്ചു നമ്മുടെ അടുത്തെത്തുന്ന ഫാന്‍സിനെ അതെ സന്തോഷത്തോടെ തിരിച്ചു അയക്കണം. പക്ഷേ മകള്‍ ഒപ്പമുണ്ടെങ്കില്‍ ആള്‍ക്കൂട്ടം തന്നെ ഭയപ്പെടുത്തുമെന്നും എയര്‍പോര്‍ട്ടിലാണ് അത് ഏറ്റവും കൂടുതല്‍ നേടിടേണ്ടി വരുന്നതെന്നും ദുല്‍ഖര്‍ പറയുന്നു. ആരാധകര്‍ ഒരുപാട് സ്നേഹത്തോടെയാണ് നമുക്കരികില്‍ വരുന്നത്. അവര്‍ക്ക് സന്തോഷം നല്‍കുന്ന രീതിയില്‍ പെരുമാറാന്‍ ഞാന്‍ ശ്രമിക്കാറുണ്ട്. പക്ഷേ മകള്‍ ഒപ്പമുണ്ടെങ്കില്‍ ആള്‍ക്കൂട്ടം എനിക്ക് ഭയമാണ്.

അപ്പോള്‍ ഞാന്‍ ഒന്ന് ടെന്‍ഷനാവും. ഏയര്‍പോര്‍ട്ടിലൊക്കെ അത്തരം സാഹചര്യങ്ങള്‍ ഉണ്ടാകാറുണ്ട്. ഫാമിലി ഒപ്പമുള്ളപ്പോള്‍ മാത്രം അത്തരം സാഹചര്യം എനിക്ക് ഭീതിയാണ്. മകള്‍ കൈവിട്ടു മാറിയോ? എന്നൊക്കെയുള്ള ടെന്‍ഷന്‍ വരും..സെലിബ്രിറ്റി എന്ന നിലയില്‍ ഏറ്റവും മിസ് ചെയ്യുന്നത് തിയേറ്ററില്‍ പോയുള്ള സിനിമ കാണലാണ്.   വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയാണ് ദുല്‍ഖറിന്റെ വഫയറര്‍ ഫിലിംസ് നിര്‍മ്മാണരംഗത്തേക്ക് കടന്നത്. ദുല്‍ഖറിനൊപ്പമുള്ള ചിത്രങ്ങളിലൂടെയും വീഡിയോയിലൂടെയും ഭാര്യ അമാലും മകള്‍ മറിയവും ആരാധകര്‍ക്ക് പ്രിയപെട്ടവരാണ്. ദുല്‍ഖറും അമാലും 2011 ഡിസംബര്‍ 21നാണ് വിവാഹിതരായത്. അമാല്‍ ഒരു ആര്‍ക്കിടെക്‌ട് കൂടിയാണ്. മറിയം അമീറ സല്‍മാന്‍ എന്നാണ് ദുല്‍ഖറിനെയും അമാലിന്റെയും മകളുടെ പേര്.

Related posts