ഞാൻ ഒരിക്കലും എന്നിൽ തൃപ്തനല്ല! ദുൽഖർ സൽമാൻ പറയുന്നു!

ദുൽഖർ സൽമാൻ മലയാള സിനിമയിലെ യുവ താരങ്ങളിൽ ഏറെശ്രദ്ധേയനായ താരമാണ്‌. മമ്മൂട്ടിയുടെ മകനായ താരം ഇന്ന് മലയാള സിനിമയിൽ തന്നെ ഏറെ ആരാധകർ ഉള്ള യുവതാരങ്ങളിൽ ഒരാളാണ്. സെക്കൻഡ് ഷോ എന്ന ചിത്രത്തിലൂടെ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ച താരം, ഉസ്താദ് ഹോട്ടൽ, ചാർളി, മഹനടി തുടങ്ങി ശ്രദ്ധേയമായ നിരവധി വേഷങ്ങൾ ഇതിനോടകം തന്നെ ചെയ്തു കഴിഞ്ഞു.

ഹേയ് സിനാമികയാണ് ദുൽഖറിന്റെ ഏറ്റവും പുതിയ സിനിമ. തെന്നിന്ത്യൻ സിനിമയിലെ ഏറ്റവും പ്രശസ്തയായ നൃത്ത സംവിധായിക ബൃന്ദ മാസ്റ്ററുടെ ആദ്യ സംവിധാന സംരംഭമായിരുന്നു ഹേയ് സിനാമിക. അദിതി റാവു ഹൈദരി, കാജൽ അ​ഗർവാൾ എന്നിവരാണ് ചിത്രത്തിൽ നായകമാരായത്. ഇപ്പോൾ തനിക്ക് സിനിമയെ കുറിച്ചുള്ള കാഴ്ചപ്പാടുകളെ കുറിച്ച്‌ ദുൽഖർ‌ സൽമാൻ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്. ഒരു കഥാപാത്രം ചെയ്യാൻ കഴിയുമോയെന്ന കാര്യത്തിൽ ഇപ്പോഴും സംശയമാണ്. ഞാൻ ഒരിക്കലും എന്നിൽ തൃപ്തനല്ല. ഒരു കഥാപാത്രം ചെയ്യാൻ പറ്റുമോ എന്നെനിക്ക് തന്നെ സംശയമാണ്. എന്റെ അഭിനയം കാണുമ്ബോൾ കൈ ചലനം തെറ്റാണെന്നും സ്പിൻ തെറ്റാണെന്നുമൊക്കെ എനിക്ക് തോന്നാറുണ്ട്.

കുട്ടിക്കാലം മുതൽ എനിക്ക് എന്തെങ്കിലും ശരിയായി ചെയ്യാൻ കഴിയുമോ എന്ന് സംശയമുണ്ടാകാറുണ്ട്. ആ തോന്നൽ എന്നെ ആശങ്കപ്പെടുത്താറുണ്ട്. അതുക്കൊണ്ട് ഞാൻ ഒരിക്കലും എന്നിൽ സന്തുഷ്ടനുമല്ല. പത്ത് വർഷത്തെ കരിയറിൽ ഇത്രയും സിനിമകൾ ചെയ്യുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. വർഷത്തിൽ ഒരു സിനിമയൊക്കെ ചെയ്യാമെന്നായിരുന്നു തുടക്കത്തിൽ കരുതിയിരുന്നത്. എപ്പോഴെങ്കിലും പബ്ലിക്കിൽ നിൽക്കുമ്ബോൾ ആളുകൾ എന്നെ ശ്രദ്ധിക്കാതിരുന്നാൽ വളരെ നല്ലത്. എനിക്ക് ഏറ്റവും ഇഷ്ടമുള്ള കാര്യമാണത്. കേരളത്തിൽ അതിന് ബുദ്ധിമുട്ടാണെങ്കിലും തമിഴ്നാട്ടിൽ കുറച്ച്‌ എളുപ്പമാണ്’

Related posts