ഞാൻ കണ്ട യമണ്ടൻ പ്രണയം അവരുടേതാണ്! വൈറലായി ദുൽഖറിന്റെ വാക്കുകൾ!

മമ്മൂട്ടി എന്നും മലയാള സിനിമയുടെ അഭിമാനമാണ്. അച്ഛന്റെ പാത പിന്തുടർന്ന് മകനും സിനിമയിലേക്ക് തന്നെ എത്തിയിരുന്നു. സെക്കൻഡ് ഷോ എന്ന ചിത്രത്തിലൂടെയാണ് ദുൽഖർ സൽമാൻ അഭിനയ രംഗത്തേക്ക് എത്തുന്നത്. മലയാളത്തിന് പുറമെ തമിഴിലും ഹിന്ദിയിലും ദുൽഖർ ഈ കാലയിളവിൽ തിളങ്ങി കഴിഞ്ഞു. ഇപ്പോൾ വാപ്പച്ചിയും മകനും ഒന്നിച്ചെത്തുന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം.

Vappachi' was particular in speaking Malayalam at home - CINEMA - CINE NEWS  | Kerala Kaumudi Online

ഇപ്പോളിതാ വാപ്പയുടെയും ഉമ്മയുടെയും ദാമ്പത്യ സ്നേഹത്തിന്റെ ആഴം പറഞ്ഞിരിക്കുകയാണ് താരം. ബാപ്പയ്ക്ക് അരികിൽ നിന്ന് ഉമ്മ മാറി നിൽക്കുമ്പോൾ ദിവസങ്ങൾ എണ്ണി തീർക്കുന്ന വേറിട്ട പ്രണയമാണ് അവർക്കിടയിൽ ഉള്ളതെന്നും അത് വച്ച്‌ നോക്കുമ്പോൾ താനും ഭാര്യയും തമ്മിലുള്ളതൊന്നും ഒരു പ്രണയമേ അല്ലെന്നും ദുൽഖർ സൽമാൻ പങ്കുവയ്ക്കുന്നു.

Mammootty | Unknown Facts | Pictures - Filmibeat

ഞാൻ കണ്ടിട്ടുള്ള ഒരു യമണ്ടൻ പ്രണയം ഏതെന്നു ചോദിച്ചാൽ വാപ്പയുടെയും ഉമ്മയുടെയുമാണ്‌. ഞങ്ങളുടെ പ്രണയമൊന്നും അതിന്റെ മുന്നിൽ ഒന്നുമല്ല. എന്റെ സഹോദരി അമേരിക്കയിൽ ഉണ്ടായിരുന്നപ്പോൾ ഉമ്മ അവിടെ പോയി കുറച്ചു നാൾ നിന്നിരുന്നു. അന്ന് വാപ്പയും, ഉമ്മയും പിരിഞ്ഞിരിക്കുന്ന ദിവസമൊക്കെ അവർ ഓർത്തു വയ്ക്കും, കണ്ടിട്ട് ഇത്ര ദിവസമായി എന്നൊക്കെ. അതൊക്കെ തന്നെയാണ് ഞാൻ കണ്ടിട്ടുള്ള യമണ്ടൻ പ്രണയം. അല്ലാതെ എൻറെ സ്റ്റൈലിലുള്ള ന്യൂജെൻ പ്രണയമൊന്നും അതിന്റെ അത്രയും വരില്ല. ദുൽഖർ സൽമാൻ പറയുന്നു.

Related posts