പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും പ്രധാനവേഷത്തില്‍ എത്തിയ ഡ്രൈംവിഗ് ലൈസന്‍സ് എന്ന ചിത്രം കഴിഞ്ഞ വര്‍ഷങ്ങളിലെ ഏറ്റവും വലിയ വിജയങ്ങളില്‍ ഒന്നായിരുന്നു. സച്ചിയുടെ രചനയിൽ ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്ത ചിത്രം ഇന്നും മലയാള സിനിമ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടതാണ്. കാറുകളോട് കടുത്ത ഭ്രമമുള്ള സൂപ്പര്‍ താരത്തിന്റെയും, സൂപ്പര്‍ താരത്തിന്റെ കടുത്ത ആരാധകനായ ഒരു വെഹിക്കിള്‍ ഇന്‍സ്പെക്ടറുടെയും കഥയാണ് ചിത്രം പറഞ്ഞത്. സൂപ്പർ താരമായി പൃഥ്വിരാജും വെഹിക്കിള്‍ ഇന്‍സ്പെക്ടറായി സുരാജ് വെഞ്ഞാറമൂടും മികച്ച പ്രകടനമാണ് കാഴ്ച വച്ചത്.
ഇപ്പോഴിതാ ചിത്രം ഹിന്ദിയിലും ഒരുങ്ങുകയാണ്. ബോളിവുഡ് താരങ്ങളായ അക്ഷയ് കുമാറും ഇമ്രാന്‍ ഹഷ്മിയുമാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്. സെല്‍ഫി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ച കാര്യം നടന്‍ പൃഥ്വിരാജ് ആണ് ആരാധകരെ അറിയിച്ചത്. ചിത്രത്തിന്റെ ഹിന്ദിയിലെ നിര്‍മാതാക്കളില്‍ ഒരാള്‍ കൂടിയാണ് പൃഥ്വിരാജ്. നിങ്ങളുടെ മികച്ച പുഞ്ചിരി പ്രകാശിപ്പിക്കൂ! സെല്‍ഫി ഉടന്‍ ചിത്രീകരണം ആരംഭിക്കുന്നു’ എന്ന കുറിപ്പോടെ ചിത്രത്തിലെ ഒരു വീഡിയോയും പൃഥ്വിരാജ് പങ്കുവെച്ചു. രാജ് മേത്തയാണ് സെല്‍ഫിയുടെ സംവിധാനം.
പൃഥ്വിരാജ് പ്രൊഡക്ഷന്‍സിനൊപ്പം മാജിക് ഫ്രെയിംസ്, ധര്‍മ്മ പ്രൊഡക്ഷന്‍സ്, കേപ് ഓഫ് ഗുഡ് ഫിലിംസ് എന്നിവയുമായി സഹകരിച്ചാണ് ചിത്രം നിര്‍മ്മിക്കുന്നത്. പൃഥ്വിരാജും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നായിരുന്നു ഡ്രൈവിംഗ് ലൈസന്‍സ് നിര്‍മിച്ചത്. ദീപ്തി സതി, മിയ, സൈജു കുറുപ്പ്, സുരേഷ് കൃഷ്ണ തുടങ്ങിയവരും ചിത്രത്തില്‍ ഉണ്ടായിരുന്നു.