കൈവിലങ്ങുമായി കഥ പറഞ്ഞു ലാലേട്ടൻ ഇതുവരെ കണ്ട കഥകളല്ല ഇനിയുള്ളതെന്നു പറയാതെ പറഞ്ഞു വീഡിയോ!

ഏഴ് കൊല്ലങ്ങൾക്ക് മുൻപ് കേരളക്കരയെയും മലയാള സിനിമാലോകത്തെയും മറ്റൊരു തലത്തിലേക്ക് എത്തിച്ച ഒരു ചിത്രമായിരുന്നു ദൃശ്യം. മലയാളത്തിലെ ആദ്യ അമ്പതു കോടി നേടിയ ചിത്രവും ദൃശ്യം തന്നെ. കേരളക്കര ഒന്നാകെ നെഞ്ചേറ്റിയ ദൃശ്യത്തിന് രണ്ടാം ഭാഗം വരുന്നു എന്ന് നാം അറിഞ്ഞതാണ്. ജിത്തു ജോസഫ് മോഹൻലാൽ കൂട്ടുകെട്ടിൽ വരുന്ന ചിത്രം ഈ മാസം പത്തൊന്പതിനു ഓ ടി ടി റിലീസായി പ്രേക്ഷരുടെ മുന്നിലേക്ക് എത്തുകയാണ്.

കഴിഞ്ഞ ദിവസങ്ങളിൽ റിലീസായ ടീസറിനും ട്രെയിലറിനും വൻവരവേല്പായിരുന്നു കേരളക്കര നൽകിയത് . ആ ആവേശം കെട്ടടങ്ങുന്നതിനു മുൻപ് ഇപ്പൊ ഇതാ പുതിയൊരു വീഡിയോ പുറത്ത് വന്നിരിക്കുവാണ്. കൈവിലങ്ങുകളുമായി ജയിൽ സമാനമായ അന്തരീക്ഷത്തിലാണ് ലാലേട്ടൻ വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. ദൃശ്യത്തിൻറെ ആദ്യഭാഗത്തെ പരിചയപെടുത്തുന്നതാണ് വീഡിയോ. ഒപ്പം തന്നെ ജോർജ്ജുകുട്ടിയുടെ ഇനിയുള്ള ജീവിതം എന്താകും എന്ന ചോദ്യവും ബാക്കി നിർത്തിയാണ് വീഡിയോ അവസാനിക്കുന്നത്. രണ്ടു മിനിറ്റ് ദൈർഘ്യമുള്ള ഈ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആണ്.

ഗണേഷ് സായികുമാർ മുരളിഗോപി തുടങ്ങിയ മുൻ നിര താരങ്ങളോടൊപ്പം ഒന്നാം ഭാഗത്തിൽ അഭിനയിച്ചവരിൽ ഭൂരിഭാഗം ആൾക്കാരും ദൃശ്യം രണ്ടിലും ഉണ്ടാകും. ഏറെ പ്രതീക്ഷകളോടെ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രമാണ് ദൃശ്യം രണ്ട്. എന്നാൽ ദൃശ്യം ഒന്നിനെപോലെ ത്രില്ലർ അല്ല പകരം ഒരു ഇമോഷണൽ ഡ്രാമയാണ് എന്നാണ് സംവിധായകൻ ജിത്തു ജോസഫ് ഇന്റർവ്യൂവിൽ പറഞ്ഞത്.മലയാളത്തിന് പുറമെ ചൈനീസിലും ഒപ്പം മറ്റു ഇന്ത്യൻ ഭാഷകളിലും ദൃശ്യത്തിന്റെ ആദ്യഭാഗം റീമേക്ക് ചെയ്യപ്പെട്ടിരുന്നു. ഇപ്പോൾ രണ്ടാം ഭാഗത്തിനായി എല്ലാ സിനിമ പ്രേമികളും കാത്തിരിക്കുകയാണ്.

Related posts