ചാൻസ് ചോദിച്ച് വരുണിന്റെ അസ്ഥികൂടവും: വൈറലായി ക്യാരിക്കേച്ചർ

മലയാളികൾ അടുത്തിടെയായി കൂടുതൽ ചർച്ച ചെയ്തിരുന്ന സിനിമാ വിഷയങ്ങളിൽ ഒന്ന് ദൃശ്യത്തിന്റെ രണ്ടാം ഭാഗമാണ്. ജീത്തു ജോസെഫിന്റെ സംവിധാനത്തിൽ മോഹൻലാല്‍ നായകനായെത്തിയ ചിത്രം ആദ്യ ഭാഗം പോലെ തന്നെ വൻ ഹിറ്റായി മാറിയിരുന്നു. എന്നാൽ ഇപ്പോൾ ചർച്ചയാവുന്നത് ജീത്തു ജോസഫിന്റെയും മോഹൻലാലിന്റെയും ചില ക്യാരിക്കേച്ചറുകളാണ്. ഈ ഫോട്ടോ പങ്കുവെച്ചിരിക്കുന്നത് സംവിധായകൻ ജീത്തു ജോസഫ് തന്നെയാണ്. സിനിമയുടെ പ്രമേയത്തെ സൂചിപ്പിക്കുന്നതാണ് ക്യാരിക്കേച്ചര്‍. ദൃശ്യത്തിന്റെ രണ്ടു ഭാഗങ്ങളിലും വരുണ്‍ പ്രഭാകറിന്റെ കൊലപാതകവും മൃതദേഹം എവിടെയാണ് കുഴിച്ചിട്ടത് എന്ന ചോദ്യവുമാണ് ഉയർന്നുവന്നത്. അതുകൊണ്ടുതന്നെ ഇപ്പോൾ ചര്‍ച്ചയാകുന്ന കാരിക്കേച്ചര്‍ ഈ കാര്യം സൂചിപ്പിച്ച്‌ കൊണ്ടുള്ളത് തന്നെയാണ്. കാരിക്കേച്ചറിൽ മോഹൻലാലിന്റെയും ജീത്തു ജോസഫിന്റെയും ഫോട്ടോയുമുണ്ട്. ഷമീം ആര്‍ട്‍സ് അലനല്ലൂര്‍ വരച്ച ഒരു ക്യാരിക്കേച്ചറിന് വന്ന കമന്റ് വരുണിന്റെ അസിഥികൂടം ചിത്രത്തിൽ വേഷം ചോദിക്കുകയാണോയെന്നാണ്.

എന്തായാലും ദൃശ്യം 2 എല്ലാവരും പൂർണ്ണമനസ്സോടെ ഏറ്റെടുത്ത് കഴിഞ്ഞു. ചിത്രത്തിന്റെ ഒന്നാം ഭാഗത്തിൽ ഉണ്ടായിരുന്ന മോഹൻലാല്‍, മീന, എസ്‍തര്‍, അൻസിബ, ആശാ ശരത്, സിദ്ധിഖ് എന്നിവര്‍ക്ക് പുറമെ രണ്ടാം ഭാഗത്തില്‍ മുരളി ഗോപിയും സായി കുമാറും ഗണേഷും പ്രധാന കഥാപാത്രങ്ങളായി എത്തിയിരുന്നു. ദൃശ്യം 2വിലും വരുണ്‍ കൊലപാതക കേസിന്റെ അന്വേഷണം തുടരുന്നുണ്ട്.

Related posts