ഏറ്റവും വെല്ലുവിളി നേരിട്ട രംഗം അതായിരുന്നു : മനസ്സ് തുറന്ന് മോഹൻലാൽ

മോഹൻലാൽ- ജീത്തു ജോസഫ് കൂട്ട്കെട്ടിൽ പിറന്ന ദൃശ്യം 2 തെന്നിന്ത്യൻ സിനിമാ ലോകവും മലയാളികളെ പോലെത്തന്നെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു. ദൃശ്യം രണ്ടാം ഭാഗത്തിനായുള്ള പ്രേക്ഷകരുടെ പ്രതീക്ഷ വർധിപ്പിച്ചത് ആദ്യ ഭാഗത്തിന്റ വിജയമായിരുന്നു. ഫെബ്രുരുവരി 19 ന് ആകാംക്ഷയ്ക്കൊടുവിൽ ചിത്രം പുറത്തെത്തുകയായിരുന്നു. ചിത്രം റിലീസിനെത്തിയത് ആമസോൺ പ്രൈമിലൂടെയായിരുന്നു. ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. ദൃശ്യം 2 എത്തിയത് പ്രേക്ഷകരെ അൽപം പോലും നിരാശപ്പെടുത്താതെയായിരുന്നു. രണ്ടാം ഭാഗം എത്തിയിരിക്കുന്നത് ദൃശ്യത്തിന്റെ തുടർച്ചയായിട്ടാണ്. ദൃശ്യം 2വിന് മികച്ച അഭിപ്രായമാണ് ലഭിച്ചിരിക്കുന്നത്. മോഹൻലാൽ ഇപ്പോൾ സിനിമയിലെ ഏറെ വെല്ലുവിളി നിറഞ്ഞ രംഗത്തെപറ്റി വെളിപ്പെടുത്തുകയാണ്. മോഹന്‍ലാല്‍ ഇക്കാര്യം വ്യക്തമാക്കിയത് എഎംഡിബിക്ക് നല്‍കിയ അഭിമുഖത്തിലാണ്.

Drishyam 2: Mohanlal's Malayalam Film To Release On Amazon Prime Video And  See What Fans Have To Say About It

ഒരാള്‍ ആ പയ്യന്റെ ബോഡി അവിടെയാണല്ലേ കുഴിച്ചിട്ടിരിക്കുന്നത് എന്ന് പറഞ്ഞുകൊണ്ട് വരുന്ന ഒരു രംഗമുണ്ട്. ഏറ്റവും വെല്ലുവിളി നേരിട്ട രംഗം അതായിരുന്നു എന്ന് മോഹൻലാൽ പറഞ്ഞു. അത് തന്നെ സംബന്ധിച്ചടത്തോളം വളരെ ബുദ്ധിമുട്ടുള്ള രംഗമായിരുന്നു. കാരണം സാഹചര്യങ്ങളോടൊന്നും പ്രത്യക്ഷമായി പ്രതികരിക്കുവാന്‍ പറ്റാത്ത അവസ്ഥയാണ് ജോര്‍ജ്കുട്ടി എന്ന കഥാപാത്രത്തിന്. അയാളും കുടുംബവും അങ്ങനെ ചെയ്താല്‍ പിടിക്കപ്പെടും. അതുകൊണ്ടു തന്നെ മറ്റേതെങ്കിലും ഒരു ഇമോഷന്‍ റിയല്‍ ഇമോഷന്‍സിനെ ഉള്ളില്‍ ഒതുക്കി മുഖത്ത് കൊണ്ടുവരണം. കുടുംബം പിന്നില്‍ നില്‍ക്കുകയാണ്. അതുകൊണ്ടു തന്നെ ഒന്നും പുറത്ത് പ്രകടിപ്പിക്കുവാന്‍ പറ്റാത്ത അവസ്ഥയാണ് അയാള്‍ക്ക്. ജോര്‍ജ്കുട്ടി ആ സമയത്ത് അയാളോട് കണ്ണുകള്‍ ചിമ്മിക്കൊണ്ട് പോകാനാണ് പറയുന്നത്. വളരെ വെല്ലുവിളി നിറഞ്ഞ രംഗമായിരുന്നു അത് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കൂടാതെ ആശാ ശരത്തിന്റെ കഥാപാത്രം തല്ലുന്ന ഒരു രംഗമുണ്ട്. ജോര്‍ജ്കുട്ടിയെ തല്ലുന്നത് കുടുംബത്തിന്റെ മുന്നില്‍വെച്ചാണ്. സ്വന്തം കുടുംബത്തിന്റെ മുന്നില്‍ വെച്ച് തല്ല് കൊള്ളുന്നത് അയാളെ സംബന്ധിച്ചിടത്തോളം വലിയ നാണക്കെട് തന്നെയാണ്. അയാള്‍ക്കുള്ളത് കുടുംബത്തെ രക്ഷിക്കണമെന്ന ഒറ്റ ചിന്ത മാത്രമാണ്. ജോര്‍ജ്കുട്ടിക്ക് ഒരു ചെറിയ തെറ്റ് പോലും സംഭവിക്കുവാന്‍ പാടില്ല. അതുകൊണ്ടുതന്നെ സംവിധായകന്‍ ജീത്തു ജോസഫ് സിനിമയുടെ സ്‌ക്രിപ്റ്റ് എഴുതിയത് ആറ് വര്‍ഷമെടുത്താണ്. ജോര്‍ജ്കുട്ടിയും കുടുംബവും എന്തെങ്കിലും ചെറിയ തെറ്റ് പറ്റിയാല്‍ ഇല്ലാതാവും.

Drishyam 2 ending explained: What happens to Mohanlal's Georgekutty and his  family at the end of Drishyam sequel? | GQ India

ദൃശ്യം 2 ഇത്രയും ശ്രദ്ധിക്കപ്പെടാൻ കാരണം ദൃശ്യം ഒന്നാം ഭാഗത്തിന് അത്രത്തോളം ഹൈപ് കിട്ടിയതാണ്. ഒടിടിയില്‍ ഇത്രയും ഹൈപ്പ് ഒരു ഫ്രഷ് സിനിമ, അതും റീജിയണല്‍ കണ്ടന്റ് ആയിരുന്നെങ്കില്‍ കിട്ടില്ലായിരുന്നു. വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ് സീക്വല്‍ ഒരുക്കുക എന്നത്. ആളുകള്‍ ഇപ്പോൾ പുലിമുരുകന്റെ സീക്വലിനെക്കുറിച്ച് ചോദിക്കുന്നുണ്ട്. ഒരു ഹിറ്റ്‌ ചിത്രമായിരുന്നല്ലോ അത്. എന്നാൽ എമ്പുരാന്‍ എന്ന പേരിൽ ലൂസിഫറിന്റെ സീക്വല്‍ ഇപ്പോള്‍ ഒരുങ്ങുകയാണ്. മോഹൻലാൽ പറയുന്നു. ദൃശ്യം 2 ന്റെ ചിത്രീകരണം തുടങ്ങിയത് ലോക്ക് ഡൗണിന് നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചതിന് പിന്നാലെയാണ്. മോഹൻലാൽ ലോക്ക് ഡൗണിന് ശേഷം ആദ്യമായി അഭിനയിച്ച ചിത്രമാണിത്. ദൃശ്യം 2 ന്റെ ചിത്രീകരണം നടന്നത് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരുന്നു. ആദ്യ ഭാഗത്തിൽ മോഹൻലാലിനോടൊപ്പം ഉണ്ടായിരുന്ന ഭൂരിഭാഗം താരങ്ങളും രണ്ടാം ഭാഗത്തിലുമുണ്ടായിരുന്നു. സായ് കുമാർ, മുരളി ഗോപി, ഗണേഷ് തുടങ്ങിയവരും ഇവരെ കൂടാതെ ചിത്രത്തിന്റെ ഭാഗമായിരുന്നു.

Related posts