സിനിമ പ്രേമികൾക്ക് ഒരു സന്തോഷ വാർത്ത! ദൃശ്യം 2 തിയേറ്ററുകളിലേക്ക് എത്തുന്നു.!

മലയാള സിനിമയിലെ തന്നെ നാഴിക കല്ലായി മാറിയ ചിത്രമാണ് ദൃശ്യം. ജീത്തു ജോസഫ് – മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ചിത്രം നേടിയ സാമ്പത്തിക വിജയം അന്നുവരെ മലയാള സിനിമയ്ക്ക് അന്യമായി നിലനിന്നിരുന്ന പല 50 കോടി ക്ലബ്ബിലേക്ക് ഉള്ള ആദ്യ പടിയായിരുന്നു. മലയാളത്തിലെ തന്നെ ആദ്യ 50 കോടി ചിത്രമായി ദൃശ്യം മാറിയിരുന്നു. സാമ്പത്തിക വിജയം മാത്രമല്ല, പ്രേക്ഷക-നിരൂപക പ്രശംസകളും നേടിയാണ് ചിത്രം മുന്നോട്ട് പോയത്. ഏഴ് വർഷത്തിന് ഇപ്പുറം ചിത്രത്തിന് രണ്ടാം ഭാഗം പുറത്തിറങ്ങിയപ്പോഴും വൻ വരവേൽപ്പാണ് ചിത്രത്തിന് ലഭിച്ചത്.

കോവിഡ് പശ്ചാത്തലത്തിൽ തിയേറ്ററുകളിൽ റിലീസ് ചെയ്യാതെ ഒ ടി ടി യിൽ ആണ് ദൃശ്യം 2 എത്തിയത്. ഇവിടെയും ചിത്രം വൻവിജയമായിരുന്നു. ആദ്യമായി ഒ ടി ടി യിൽ റിലീസ് ചെയ്ത മോഹൻലാൽ ചിത്രവും ഇതു തന്നെയാണ്. ഇപ്പോഴിതാ ദൃശ്യം 2 തിയേറ്ററില്‍ റിലീസിന് എത്തുന്നു എന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. എന്നാൽ കേരളത്തിൽ അല്ല റിലീസ്‌. സിംഗപ്പൂര്‍ മലയാളികള്‍ക്കും അവിടത്തെ സിനിമാപ്രേമികള്‍ക്കുമായി ജൂണ്‍ 26ന് സിംഗപ്പൂരിലെ മര്‍ട്ടിപ്ളക്സുകളില്‍ റിലീസ് ചെയ്യും. ആശീര്‍വാദ് സിനിമാസിനൊപ്പം സിംഗപ്പൂര്‍ കൊളീബിയം കമ്പിനിയും ചേര്‍ന്നാണ് ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്യുക. സിംഗപ്പൂരിലെ ഏറ്റവും വലിയ മള്‍ട്ടി പ്ളക്സ് ശൃംഖലയായ ഗോള്‍ഡന്‍ വില്ലേജ് സിനി പ്ലെക്സുകളില്‍ ആണ് ദൃശ്യം 2 പ്രദര്‍ശിപ്പിക്കുന്നത്.

Related posts