ബിഗ് ബോസ് മലയാളം സീസൺ നാലിലെ ശക്തനായ ഒരു കണ്ടെസ്റ്റെന്റ് ആയിരുന്നു ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. പ്രേക്ഷകർ ഏറ്റവും കൂടുതൽ വിജയ സാധ്യത കല്പ്പിച്ച താരം അപ്രതീക്ഷിതമായി പ്രോഗ്രാമിൽ നിന്നും പുറത്തേക്ക് പോയി. ഇത് പ്രേക്ഷകരെ ഞെട്ടിക്കുന്ന ഒന്നായിരുന്നു. ഷോയിലൂടെ വലിയൊരു ആരാധകവൃന്ദത്തെ തന്നെ ഡോക്ടർ മച്ചാൻ എന്നറിയപ്പെടുന്ന റോബിൻ സ്വന്തമാക്കിയിരുന്നു. ഷോ കഴിഞ്ഞതിൽ പിന്നെ ഉദ്ഘാടനങ്ങളും മറ്റുമായും തിരക്കിലാണ് റോബിൻ. സമൂഹമാധ്യമങ്ങളിൽ റോബിൻ ഏറെ സജീവമാണ്.
സഹമത്സരാർത്ഥിയായിയിരുന്ന ദിൽഷയും റോബിനും തമ്മിലുള്ള പ്രണയ കഥയ്ക്ക് അടുത്തിടെയാണ് തിരശീല വീണത്. ശേഷം റോബിന്റെ പേരിനൊപ്പം കുറച്ചുനാളുകളായി സോഷ്യൽമീഡിയ ചർച്ച ചെയ്യുന്ന മറ്റൊരു പേരാണ് ആരതി. അഭിനേത്രിയും മോഡലുമായ ആരതിയോടൊപ്പം റോബിൻ പങ്കുവച്ച ചിത്രങ്ങൾ ആരാധകർക്കിടയിൽ ശ്രദ്ധ നേടിയിരുന്നു. ആരതിയുമായി പ്രണയത്തിലാണോ എന്ന് ആരാധകർ റോബിനോട് ചോദിക്കുകയും ഉണ്ടായി. എന്നാൽ ആരതിയുമായി നല്ല സൗഹൃദം മാത്രമാണ് ഉള്ളതെന്നായിരുന്നു റോബിൻ ഇതുവരെ നൽകിയിരുന്ന മറുപടി.
ആരതിയ്ക്ക് ഒപ്പമുള്ള വീഡിയോകളും റീലുകളുമൊക്കെ ഇടയ്ക്കിടെ റോബിൻ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യാറുണ്ട്. ഇപ്പോൾ ആരതിയ്ക്ക് ഒപ്പമുള്ള ഒരു റൊമാന്റിക് റീൽ ആണ് റോബിൻ ഷെയർ ചെയ്തിരിക്കുകയാണ്. വീഡിയോ പുറത്ത് വന്ന പിറകെ രസകരമായ കമന്റുകളാണ് ആരാധകർ കുറിക്കുന്നത്. അപ്പോൾ ആ കാര്യത്തിന് ഒരു തീരുമാനം ആയി ഇതിനി എവിടെ ചെന്ന് അവസാനിക്കും? ഡോക്ടറെ നിങ്ങൾ തമ്മിൽ ലവ്വ് ആണോ? എന്നിങ്ങനെ പോവുന്നു ഓരോ കമന്റുകൾ.