ബിഗ് സ്ക്രീൻ താരങ്ങളെ പോലെ തന്നെ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടവരാണ് മിനി സ്ക്രീൻ താരങ്ങൾ. കേരളത്തിലെ ഏറെപ്രിയപ്പെട്ട ടെലിവിഷൻ ഷോ ആണ് ബിഗ് ബോസ്. മോഹൻലാൽ അവതാരകനായി എത്തുന്ന ഈ ഗെയിം റിയാലിറ്റി ഷോയ്ക്ക് നിരവധി ആരാധകരാണ് ഉള്ളത്. ബിഗ് ബോസ് മലയാളം സീസൺ ഫോറിലെ വിന്നർ ദിൽഷ പ്രസന്നൻ ആണെങ്കിലും, ആരാധകരുടെ മനസ്സ് വിജയിച്ചത് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ ആണ്. സഹ മത്സരാർത്ഥിയെ തല്ലി എന്ന ഒറ്റ കാരണം കൊണ്ടാണ് റോബിനെ ഷോയിൽ നിന്ന് പുറത്താക്കിയത്. എന്നാൽ പുറത്തുവന്നപ്പോഴും വലിയ നഷ്ടം ഒന്നും റോബിന് ഉണ്ടായിരുന്നില്ല. ഇതിനോടകം മൂന്ന് നാല് സിനിമകളിൽ അഭിനയിക്കാനുള്ള അവസരം റോബിന് ലഭിച്ചു. ഇപ്പോൾ ഏറ്റവും തിരക്കുള്ള വ്യക്തികളിൽ ഒരാൾ കൂടിയാണ് റോബിൻ.
എത്ര തിരക്കിൽ ആണെങ്കിലും തന്റെ ആരാധകരെ കാണാൻ ഓടി എത്താറുണ്ട് റോബിൻ. ഈ അടുത്താണ് താൻ വിവാഹിതനാവാൻ പോകുന്ന കാര്യം റോബിൻ പറഞ്ഞത്. നടിയും മോഡലും ഒക്കെയായ ആരതി പൊടിയെയാണ് റോബിൻ വിവാഹം കഴിക്കാൻ പോകുന്നത്. ഇപ്പോഴിതാ കോഴിക്കോട് ഒരു പരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോൾ ആരാധകരുടെ ചോദ്യത്തിന് ആരതിയെ താനാണ് ആദ്യം പ്രൊപ്പോസ് ചെയ്തതെന്ന് റോബിൻ പറഞ്ഞു. തന്നെ മനസ്സിലാക്കി തന്നോടൊപ്പം നിൽക്കുന്ന പെൺകുട്ടിയാണ് ആരതി എന്ന് റോബിൻ പറഞ്ഞു.
എന്തായാലും റോബിൻ മച്ചാന്റെ വിവാഹം അടിച്ചുപൊളിക്കാൻ നിൽക്കുകയാണ് ആരാധകർ. ഫെബ്രുവരിയിൽ തങ്ങൾ വിവാഹിതരാകും എന്ന് റോബിൻ ഒരു പരിപാടിക്കിടെ പറഞ്ഞിരുന്നു. ബിഗ് ബോസിൽ നിന്ന് പുറത്ത് വന്നപ്പോൾ റോബിനെ അഭിമുഖം ചെയ്യാൻ എത്തിയതായിരുന്നു ആരതി. എന്നാൽ ചോദ്യങ്ങൾ ഒന്നും ചോദിക്കാതെ റോബിനെ തന്നെ നോക്കിനിൽക്കുന്ന ആരതിയുടെ വീഡിയോ നിമിഷം നേരം കൊണ്ടാണ് വൈറലായത്. പിന്നീട് ഇവർ അടുത്ത സുഹൃത്തുക്കൾ ആയി മാറുകയായിരുന്നു. ഇപ്പോൾ വിവാഹത്തിലൂടെ ഒന്നിക്കാൻ പോവുകയാണ് ഇവർ.