മകന്റെയും പ്രായം റിവേഴ്‌സ് ഗിയറിലാണോ ഓടുന്നത് ??? കിടിലന്‍ മറുപടിയുമായി ദുല്‍ഖര്‍

BY AISWARYA

പൊതുവെ മെഗാസ്റ്റാറിന്റെ ചിത്രങ്ങള്‍ക്കു താഴെയെത്താറുളള കമന്റാണ് പ്രായം റിവേഴ്‌സ് ഗിയറിലാണോ ഓടുന്നത്. ഇപ്പോഴിതാ ദുല്‍ഖര്‍ തന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലിട്ടപ്പോഴാണ് ഈ കമന്റ് വന്നത്. എന്നാല്‍ തികച്ചും രസകരമായി പ്രതികരിച്ചിരിക്കുകയാണ് താരം.

സീനിയറുമായി പിടിച്ചുനില്‍ക്കണ്ടേ എന്നാണ് ദുല്‍ഖര്‍ മറുപടി നല്‍കിയത്. മമ്മൂട്ടിയുടെ അടുത്തിടെയുള്ള ഫോട്ടോകളെ സൂചിപ്പിച്ചാണ് ദുല്‍ഖറിന്റെ മറുപടി. ഏഴ് പുതിയ ഫോട്ടോകളാണ് ദുല്‍ഖര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. ‘ഫൈന്‍ഡിഫ് യാസ്ഹാന്‍’ എന്ന അടിക്കുറിപ്പും ചിത്രങ്ങള്‍ക്കൊപ്പം നല്‍കിയിട്ടുണ്ട്.

കണ്ണും കണ്ണും കൊളളയടിത്താല്‍’ സിനിമയ്ക്കുശേഷം ദുല്‍ഖര്‍ സല്‍മാന്‍ നായകനാവുന്ന തമിഴ് സിനിമയാണ് ‘ഹേ സിനാമിക’. പ്രശസ്ത കൊറിയോ ഗ്രാഫര്‍ ബ്രിന്ദ മാസ്റ്റര്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ ദുല്‍ഖറിനൊപ്പം അദിതി റാവുവും കാജല്‍ അഗര്‍വാളും പ്രധാന വേഷത്തിലെത്തുന്നു.

 

 

 

 

 

 

 

 

 

 

Related posts