സെക്കന്റ് ഷോയിലെ ലാലുവായി മലയാള സിനിമയിലേക്ക് കടന്നുവന്ന താരമാണ് ദുൽഖർ സൽമാൻ. സൂപ്പർ താരം മമ്മൂട്ടിയുടെ മകനായ താരം ആദ്യ ചിത്രം പുറത്തിറങ്ങിയത് മുതൽ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനായി മാറി. പിന്നീട് മലയാളികളുടെ സ്വന്തം ഡീ.ക്യൂ വായി മാറാൻ അധികം നാൾ വേണ്ടി വന്നില്ല. ദുൽഖർ സൽമാന്റെ വിശേഷങ്ങളറിയാൻ പ്രേക്ഷകർക്ക് എന്നും താൽപ്പര്യമാണ്. സിനിമയിൽ തിളങ്ങി നിൽക്കുന്ന താരത്തിന്റെ ഭാര്യയും മകളും പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളാണ്. സിനിമയിൽ മുഖം കാണിച്ചിട്ടില്ലെങ്കിലും ദുൽഖറിനൊപ്പമുള്ള ചിത്രങ്ങളിലൂടെയും വീഡിയോയിലൂടെയും ഭാര്യ അമാലും ആരാധകർക്ക് പ്രീയപ്പെട്ടതാണ്. 2011 ഡിസംബർ 21നാണ് ദുൽഖറും അമാലും വിവാഹിതരായത്. ഒരു ആർക്കിടെക്ട് കൂടിയാണ് അമാൽ. 2017 മെയ് മാസം അഞ്ചാം തീയതിയാണ് മകൾ ജനിക്കുന്നത്. മറിയം അമീറ സൽമാൻ എന്നാണ് കുട്ടി താരത്തിന് ഇരുവരും നൽകിയ പേര്. കുടുംബത്തിന് ഏറെ പ്രിയപ്പെട്ടവളാണ് മറിയം. നാലാം ജന്മദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പാണ് ദുൽഖർ പങ്കുവെച്ചത്. മകൾക്കൊപ്പമുള്ള നിരവധി ഫോട്ടോസും ദുൽഖർ പങ്കുവെച്ചിട്ടുണ്ട്.
നമുക്ക് ഈ ചിത്രങ്ങൾ ഒരു വാർഷികമാക്കി മാറ്റണം. മാരി എന്താ നിനക്ക് തോന്നുന്നത്? ഞാൻ അകലെ ആയിരിക്കുമ്പോൾ ചെയ്യാൻ ഏറ്റവുമധികം ഇഷ്ടപ്പെടുന്നത് നീ ജനിപ്പോൾ മുതലുള്ള ഓരോ ഫോട്ടോയും നോക്കാനാണ്. നിന്റെ അടുത്ത് നിന്ന് പോകുമ്പോൾ പപ്പയ്ക്ക് ആ അകൽച്ച മാറ്റാനുള്ള ഏക പോംവഴി അതാണ്. എല്ലായിപ്പോഴും എന്റെ ഹൃദയത്തിൽ ഇതിനെല്ലാം പ്രത്യേക സ്ഥാനമുണ്ട്.
ഇത് നിന്റെ പിറന്നാളിലെ മറ്റൊരു ലോക്ഡൗൺ ആണ്. നിനക്കൊപ്പം ഇന്ന് സുഹൃത്തുക്കൾ ആരുമില്ല. എന്നിട്ടും നീ ഏറ്റവും സന്തോഷവതിയായ കുഞ്ഞാണ്. എപ്പോഴും ഇതുപോലെ സന്തോഷത്തോടെയും പുഞ്ചിരിയോടെയും ഇരിക്കാൻ അല്ലാഹു അനുഗ്രഹിക്കട്ടേ. ഞങ്ങളുടെ കുടുംബത്തിന് ഇതിൽ കൂടുതലൊന്നും ചോദിക്കാൻ പറ്റില്ല. കാരണം നീയാണ് ഞങ്ങളുടെ സന്തോഷവും അനുഗ്രഹവും, അതുപോലെ ഞങ്ങളുടെ പുഞ്ചിരിയും ചിരിയുമെല്ലാം നീയാണ്. എന്റെ പ്രിയപ്പെട്ടവൾക്ക് ജന്മദിനാശംസകൾ. ഇന്ന് നാല് വയസായി. ഈ വർഷം മുഴുവൻ നീ അടുത്ത ജന്മദിനത്തിന് വേണ്ടിയായിരിക്കും കാത്തിരിക്കുകയെന്ന് ഞങ്ങൾക്ക് അറിയാം. നിന്റെ സ്‌പെഷ്യൽ ദിവസം മനോഹരമായെന്ന് ഞങ്ങൾ വിശ്വസിക്കുകയാണ്. എന്നാണ് ദുൽഖർ പങ്കുവച്ച കുറിപ്പിൽ പറയുന്നത്.