ദുൽഖറിനൊപ്പം തിളങ്ങാൻ സാനിയയും

സാനിയ ഇയ്യപ്പൻ മലയാളത്തിലെ യുവനടിമാരിൽ മുൻനിരയിലുള്ള ആളാണ്. മലയാളത്തിലെ പുതിയ ദുൽഖർ സൽമാൻ ചിത്രത്തിൽ പ്രധാന വേഷത്തിൽ സാനിയ എത്തുന്നു. ചിത്രം സംവിധാനം ചെയ്യുന്നത് റോഷൻ ആൻഡ്രൂസ് ആണ്. ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത് ബോബി സഞ്ജയ്‌ ആണ്. സന്തോഷ്‌ നാരായണൻ സംഗീതസംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ സാനിയയുടെ കഥാപാത്രം എന്താണ് എന്ന് വ്യക്തമല്ല.


റോഷൻ ആൻഡ്രൂസും ദുൽഖർ സൽമാനും ഒന്നിക്കുന്ന ആദ്യത്തെ ചിത്രമാണ് ഇത്. ഒട്ടേറെ താരങ്ങൾ ഉള്ള ചിത്രത്തിൽ ലക്ഷ്മി ഗോപാലസ്വാമി, വിജയകുമാർ എന്നിവരും വേഷമിടുന്നു. ചിത്രത്തിലെ പ്രധാനപ്പെട്ട ഒരു കഥാപാത്രമാണ് സാനിയ കൈകാര്യം ചെയ്യുന്നത്. ചിത്രത്തിൽ നായികയായി എത്തുന്നത് ഹിന്ദി നടിയും മോഡലുമായ ഡയാന പെന്റിയാണ്. ചിത്രത്തിന്റെ ആകർഷണം നായകൻ ദുൽഖർ സൽമാൻ തന്നെയാകും. തെന്നിന്ത്യയിൽ ഒട്ടേറെ ഹിറ്റുകൾ നിർമിച്ച സന്തോഷ് നാരായണന്റെ പാട്ടുകൾ ചിത്രത്തിന് കൂടുതൽ ഭംഗി നൽകും.ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്യുന്ന ദുൽഖർ സൽമാൻ നായകനായ കുറുപ്പ് എന്ന ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിന് എത്താനുണ്ട്.

Related posts