ഇനി താരപുത്രന്മാരുടെ അവസരം : ദുൽഖറും അഭിലാഷ് ജോഷിയും ഒരുമിക്കുന്നു.

സിനിമ നടി നടന്മാരുടെ മക്കൾ അതെ പാത പിന്തുടർന്ന് സിനിമയിലേക്ക് എത്തുന്നത് ഇന്ന് സർവ്വ സാധാരണമായ വിഷയം ആണ്. താരത്തിന്റെ മക്കൾ എന്ന പരിഗണന ആദ്യകാലത്ത് കിട്ടുമെങ്കിലും പിന്നീട് അവർ അവരുടേതായ സ്ഥാനം നേടിയെടുക്കുന്നതാണ് എന്നതാണ് പതിവ്. മമ്മൂട്ടിയുടെ മകൻ ദുൽഖറും മോഹൻലാലിൻറെ മകൻ പ്രണവും സംവിധായകൻ ഫാസിലിന്റെ മകൻ ഫഹദും മേനകയുടെ മകൾ കീർത്തി സുരേഷുമൊക്കെ ഇതിന് ഉദാഹരണമാണ്. അഭിനയത്തിന് പുറമെ ചിലർ സംവിധാനത്തിലേക്കും കടന്നു വന്നിരുന്നു. ഇപ്പോൾ മലയാളത്തിന്റെ തന്നെ സൂപ്പർ സംവിധായകൻ ജോഷിയുടെ മകനും സംവിധാനത്തിലേക്ക് തിരഞ്ഞിരിക്കുവാണ്. മലയാളത്തിൽ എക്കാലവും സൂപ്പർ ഹിറ്റുകൾ സമ്മാനിച്ച സംവിധായകനാണ് ജോഷി.

മഹാനടൻ മമ്മൂട്ടിയ്ക്ക് അഭിനയ ജീവിതത്തിൽ തന്നെ ഒരു മികച്ച ചിത്രം നൽകിയ സംവിധായകനാണ് ജോഷി. ന്യൂഡൽഹി എന്ന ഒരൊറ്റ ചിത്രം മമ്മൂട്ടി എന്ന നായകനെ തന്നെ ഇന്ത്യ ഒട്ടാകെ പ്രശസ്തനാക്കി. അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിൽ തന്നെ ഒരു ബ്രേക്ക് ആയിരുന്നു ന്യൂ ഡൽഹി. ഇപ്പോഴിതാ സൂപ്പർ താരത്തിന്റെ മകനുവേണ്ടി സൂപ്പർ സംവിദായകന്റെ മകൻ വരുന്നു എന്നാണ് റിപ്പോർട്ടുകൾ. ദുൽഖർ സൽമാനെ നായകനാക്കി അഭിലാഷ് ജോഷിയുടെ സംവിധാനത്തിൽ പുതിയ ചിത്രം വരുന്നു എന്നാണ് റിപ്പോട്ടുകൾ. ചിത്രം നിർമ്മിക്കുന്നത് ദുൽഖറിന്റെ ഉടമസ്ഥതയിലുള്ള വേ ഫെയറര്‍ ഫിലിംസാണ്. അടുത്തിടെയാണ് താരം നിർമ്മാണ രംഗത്തേക്ക് തിരിഞ്ഞത്. വരനെ ആവശ്യമുണ്ട്, മണിയറയിലെ അശോകൻ, തുടങ്ങിയ ചിത്രങ്ങൾ ഈ കമ്പനിയാണ് നിർമിച്ചത്.

Dulquer Salmaan apologises to Tamilians for 'Varane Avashyamund' scene | Bollywood – Gulf News

ജോഷിയുടേതായി അവസാനം പുറത്തിറങ്ങിയ പൊറിഞ്ചു മറിയം ജോസ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് തിരക്കഥ ഒരുക്കിയ അഭിലാഷ് എന്‍ ചന്ദ്രനാണ് അഭിലാഷ് ജോഷിയുടെ ചിത്രത്തിനും തിരക്കഥയൊരുക്കുന്നത്. ആരാധകർ ഇപ്പോൾ തന്നെ ത്രില്ലിൽ ആണ് കാരണം മമ്മൂട്ടിയും ജോഷിയും ഒന്നിച്ചപ്പോൾ ഒക്കെയും ഹിറ്റിൽ കുറഞ്ഞ് ഒന്നും കിട്ടിയിട്ടില്ല. ഇനി ഇവരുടെ പുത്രന്മാരുടെ അവസരമാണെന്നാണ് ആരാധകർ പറയുന്നത്. റോഷൻ ആൻഡ്രൂസ് ചിത്രം സല്യൂട്ടിൽ ആണ് ദുൽഖർ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. കുറുപ്പ് ഹേയ് സിനാമിക തുടങ്ങിയ ചിത്രങ്ങളാണ് ദുൽഖറിന്റേതായി ഇനി പുറത്തുവരാനുള്ളത്‌.

Related posts