കുഞ്ഞു മറിയത്തിനോടൊപ്പമുള്ള ചിത്രം പങ്കുവച്ചു ഡി.ക്യൂ! ചിത്രം ഏറ്റെടുത്ത് ആരാധകരും.

സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ താരമാണ് ദുൽഖർ സൽമാൻ. മലയാളത്തിലെ സൂപ്പർ താരം മമ്മൂട്ടിയുടെ മകൻ എന്നനിലയിൽ അല്ലാതെ സ്വന്തം ഐഡന്റിറ്റിയിൽ ആണ് താരം ആദ്യം മുതൽക്കേ സിനിമയിൽ അറിയപ്പെട്ടു തുടങ്ങിയത്. മലയാളികളുടെ പ്രീയ താരപുത്രൻ ദുൽഖർ സൽമാന്റെ വിശേഷങ്ങളറിയാൻ പ്രേക്ഷകർക്ക് എന്നും താൽപ്പര്യമാണ്. സിനിമയിൽ തിളങ്ങി നിൽക്കുന്ന താരത്തിന്റെ ഭാര്യയും മകളും പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളാണ്. സിനിമയിൽ മുഖം കാണിച്ചിട്ടില്ലെങ്കിലും ദുൽഖറിനൊപ്പമുള്ള ചിത്രങ്ങളിലൂടെയും വീഡിയോയിലൂടെയും ഭാര്യ അമാലും ആരാധകർക്ക് പ്രീയപ്പെട്ടതാണ്. 2011 ഡിസംബറിലാണ് ദുൽഖറും അമാലും വിവാഹിതരായത്. ഒരു ആർക്കിടെക്ട് കൂടിയാണ് അമാൽ. 2017 മെയ് മാസത്തിലാണ് മകൾ ജനിക്കുന്നത്. മറിയം അമീറ സൽമാൻ എന്നാണ് കുട്ടി താരത്തിന് ഇരുവരും നൽകിയ പേര്. കുടുംബത്തിന് ഏറെ പ്രിയപ്പെട്ടവളാണ് മറിയം.

പെരുന്നാൾ ദിനത്തിൽ ആരാധകർക്ക് ആശംസകളുമായെത്തിയിരിക്കുകയാണ് താരം. ഭാര്യ അമാൽ സൂഫിയയ്ക്കും മകൾ മറിയത്തിനുമൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടാണ് ദുൽഖർ പെരുന്നാൾ ആശംസകൾ നേർന്നിരിക്കുന്നത്. എല്ലാവർക്കും ഈദ് മുബാറക് ആശംസിച്ച ദുൽഖർ എല്ലാവരും സുരക്ഷിതരായി വീടുകളിൽ തന്നെ ഇരിക്കൂ എന്നും തന്റെ പോസ്റ്റിൽ ഓർമ്മിപ്പിക്കുന്നുണ്ട്. കുടുംബവും ആരോഗ്യവുമാണ് പ്രധാനം എന്നും താരം ഓർമ്മിപ്പിക്കുന്നു.

 

ഏറെ നാളുകൾക്ക് ശേഷമാണ് അമാലിനും മറിയത്തിനുമൊപ്പമുള്ള ഒരു ചിത്രം ദുൽഖർ പങ്കുവയ്ക്കുന്നത്. കുഞ്ഞ് മറിയം കൂടുതൽ സുന്ദരിയായിരിക്കുന്നെന്നാണ് ആരാധകരുടെ പക്ഷം. സന്തുഷ്ട കുടുംബത്തിന് അള്ളാഹു ആയുസ്സും ആരോ​ഗ്യവും കൊടുക്കട്ടെയെന്നും കമന്റുകളുണ്ട്

Related posts