മലയാള സിനിമയുടെ കിരീടം വൈക്കത്ത് രാജാക്കന്മാരാണ് മമ്മൂട്ടിയും മോഹന്‍ലാലും. സിനിമയ്ക്കപ്പുറത്ത് ജീവിതത്തില്‍ അടുത്ത സുഹൃത്തുക്കളാണ് ഇരുവരും. മോഹൻലാൽ മമ്മൂട്ടിയെ ഇച്ചാക്ക എന്നാണ് വിളിക്കുന്നത്. ഇവരുടെ കുടുംബാംഗങ്ങളും ആ സൗഹൃദം നിലനിര്‍ത്തുന്നുണ്ട്. ലോക് ഡൗണിനു ശേഷം മോഹൻലാൽ കുടുബസമേതം മമ്മൂട്ടിയുടെ വീട്ടിൽ എത്തിയിരുന്നു. താരങ്ങളെ പോലെ തന്നെ ഈ സൗഹൃദം ഇവരുടെ മക്കൾ തമ്മിലും ഉണ്ട്. വല്ലപ്പോഴും മാത്രമേ കാണാറുള്ളൂവെങ്കിലും ഇന്നും ആ സൗഹൃദം അതേ പോലെ നിലനിര്‍ത്തുന്നുണ്ടെന്ന് ദുല്‍ഖര്‍ പറയുന്നു. വലിയൊരു ഗ്യാപ്പിന് ശേഷം 1995 ലെ താര സംഘടനയായ അമ്മയുടെ ഷോയ്ക്കാണ് അപ്പുവിനേയും മായയും വീണ്ടും കണ്ടത്. അവരുടെ കൂടെ കുറേ കുട്ടികളുണ്ടായിരുന്നു.
മായ അന്ന് ചെറിയ കുട്ടിയായിരുന്നു. ഞാനായിരുന്നു മൂത്തയാള്‍. അവരൊക്കെയായി അത്യാവശ്യം പ്രായവ്യത്യാസമുണ്ട്. അന്നേ എനിക്ക് കുട്ടികളെ ഇഷ്ടമാണ്. ഇന്നിപ്പോള്‍ മകളോടൊപ്പമിരുന്ന് അവളുടെ കളികളൊക്കെ ഞാന്‍ ആസ്വദിക്കാറുണ്ട്. അന്നും കുട്ടിക്കളി ആസ്വദിച്ചിരുന്നു. കളിപ്പാട്ടങ്ങളോട് ഇന്നും ക്രേസുണ്ട്. അപ്പുവിനേയും മായയേയുമൊന്നും പിന്നീട് അങ്ങനെ കാണാറുണ്ടായിരുന്നില്ല. അന്നത്തെ അടുപ്പവും ഇഷ്ടവുമൊക്കെ ഇപ്പോഴുമുണ്ട്.
ചാലുച്ചേട്ടാ എന്നാണ് മായ ഇപ്പോഴും വിളിക്കാറുള്ളത്. അന്ന് വിളിച്ച് ശീലിച്ചതാണ്. കല്യാണി പ്രിയദര്‍ശനെക്കുറിച്ചും ദുല്‍ഖര്‍ അഭിമുഖത്തിനിടയില്‍ സംസാരിച്ചിരുന്നു. കല്യാണിയെ കുട്ടിക്കാലത്ത് അങ്ങനെ കണ്ടതായി ഓര്‍മ്മയില്ല. വരനെ ആവശ്യമുണ്ട് പൂജയ്ക്കായെത്തിയപ്പോഴാണ് ആദ്യം കാണുന്നത്. ചെന്നൈയിലായിരുന്നിട്ടും കുട്ടിക്കാലത്ത് കണ്ടതിനെക്കുറിച്ചൊന്നും ഞങ്ങള്‍ക്ക് രണ്ടാള്‍ക്കും ഓര്‍മ്മയില്ലെന്നും ദുല്‍ഖര്‍ സല്‍മാന്‍ പറയുന്നു.