അതൊരു വിശ്വാസമാണ്! സണ്ണി വെയിനുമായുള്ള സൗഹൃദത്തെ കുറിച്ച് ദുൽഖർ പറയുന്നു!

ദുല്‍ഖര്‍ സല്‍മാന്‍ മലയാള സിനിമയിലെ മിക്ക താരങ്ങളുമായും അടുത്ത സൗഹൃദം പുലര്‍ത്തുന്ന നടനാണ്. ഇപ്പോള്‍ തന്റെ ഏറ്റവും അടുത്ത സുഹൃത്തിനെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ദുല്‍ഖര്‍. തന്റെ ഏറ്റവും അടുത്ത സുഹൃത്തിനെ കുറിച്ച് പുതിയ ചിത്രമായ കുറുപ്പിന്റെ റിലീസിന് ശേഷം നല്‍കിയ അഭിമുഖത്തിലാണ് ദുല്‍ഖര്‍ സംസാരിച്ചത്.

ദുല്‍ഖറിന്റെ ഏറ്റവും ഏടുത്ത സുഹൃത്ത് നടന്‍ സണ്ണി വെയ്ന്‍ ആണ്. ഇരുവരും ശ്രീനാഥ് രാജേന്ദ്രന്റെ സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ എത്തുന്നത്. സെക്കന്റ് ഷോയുടെ വര്‍ക്ക് ഷോപ്പ് മുതല്‍ തുടങ്ങിയതാണ്, ഇപ്പോഴും എന്നെ വിട്ട് പോയിട്ടില്ല എന്ന് ദുൽഖർ പറയുന്നു. തന്റെ ഏത് ലൊക്കേഷനിലും എങ്ങനെയെങ്കിലും കറങ്ങിത്തിരിഞ്ഞ് സണ്ണി എത്തും. ഇടയ്ക്ക് താന്‍ സ്വപ്നം കണ്ടു. വല്ലാതെ മിസ്സ് ചെയ്തപ്പോള്‍ വിളിച്ച് വരുന്നുണ്ട് എന്ന് പറയും. എപ്പോള്‍ വരും എപ്പോള്‍ പോകും എന്നൊന്നും പറയാന്‍ കഴിയില്ല. ചോദിച്ചാല്‍ പറയും പോയി എന്ന്. പക്ഷെ അതൊരു വിശ്വാസമാണ്.

എപ്പോഴും കൂടെയുണ്ടാവും. എന്തിനും സപ്പോര്‍ട്ട് ഉണ്ടാവും. ചില സിനിമകള്‍ ചെയ്യുമ്പോള്‍ വിളിക്കും വലിയ പടമാണ്, നീ വന്ന് അനുഗ്രഹിക്കണം എന്നൊക്കെ പറയും എന്നാണ് ദുല്‍ഖര്‍ സണ്ണി വെയ്‌നുമായുള്ള സൗഹൃദത്തെ കുറിച്ച് പറയുന്നത്.സെക്കന്റ് ഷോയ്ക്ക് ശേഷം നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി എന്ന ചിത്രത്തിലും സണ്ണിയും ദുല്‍ഖറും ഒന്നിച്ച് അഭിനയിച്ചിരുന്നു. കുറുപ്പിലും ദുല്‍ഖറിനൊപ്പം സണ്ണി എത്തുന്നുണ്ട്. നവംബര്‍ 12ന് റിലീസ് ചെയ്ത കുറുപ്പ് 75 കോടി ക്ലബ്ബില്‍ കയറിയിരിക്കുകയാണ്.

Related posts