അക്കാര്യം വാപ്പച്ചിയോട് പറയാൻ ചമ്മലായിരുന്നു! ദുൽഖർ പറയുന്നു!

ദുൽഖർ സൽമാൻ മലയാള സിനിമയിലെ യുവ താരങ്ങളിൽ ഏറെശ്രദ്ധേയനായ താരമാണ്‌. മമ്മൂട്ടിയുടെ മകനായ താരം ഇന്ന് മലയാള സിനിമയിൽ തന്നെ ഏറെ ആരാധകർ ഉള്ള യുവതാരങ്ങളിൽ ഒരാളാണ്. സെക്കൻഡ് ഷോ എന്ന ചിത്രത്തിലൂടെ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ച താരം, ഉസ്താദ് ഹോട്ടൽ, ചാർളി, മഹനടി തുടങ്ങി ശ്രദ്ധേയമായ നിരവധി വേഷങ്ങൾ ഇതിനോടകം തന്നെ ചെയ്തു കഴിഞ്ഞു. അമാല്‍ സുഫിയയെ ആണ് താരം വിവാഹം കഴിച്ചിരിക്കുന്നത്. മറിയം അമീറ സൽമാൻ എന്നൊരു മകളും ഇരുവർക്കുമുണ്ട്. ഇപ്പോഴിതാ തന്റെ വിവാഹത്തെ കുറിച്ച് മനസ്സ് തുറക്കുകയാണ് ഡി ക്യൂ ഇപ്പോൾ. തങ്ങളുടെ വിവാഹം അറേഞ്ചേഡ് ആണെങ്കിലും അതിനുള്ളില്‍ ഒരു പ്രണയകഥ കൂടിയുണ്ട് എന്നാണ് താരം പറയുന്നത്.

ദുല്‍ഖറും അമാലും ഒരേ സ്‌കൂളിലാണ് പഠിച്ചത്. എന്നാല്‍, ആ സമയത്ത് ഇരുവര്‍ക്കും പരസ്പരം അറിയില്ലായിരുന്നു. യുഎസില്‍ നിന്ന് പഠനം കഴിഞ്ഞ് വന്നപ്പോള്‍ വീട്ടില്‍ ദുല്‍ഖറിനായി വിവാഹ ആലോചനകള്‍ തുടങ്ങി. ആദ്യമൊക്കെ ആലോചനകളില്‍ നിന്ന് ഒളിച്ചോടുകയായിരുന്നു ദുല്‍ഖര്‍ ചെയ്തിരുന്നത്. സ്‌കൂളില്‍ ഒപ്പം പഠിച്ച അമാലുമായും ആലോചന വന്നു. അതിനിടയിലാണ് ഒരു നിമിത്തം പോലെ പോകുന്ന സ്ഥലത്തൊക്കെ അമാലിനെ കാണാന്‍ തുടങ്ങിയത്.

ഒരിക്കല്‍ സിനിമയ്ക്ക് പോയപ്പോള്‍ അവിടെയും ദുല്‍ഖര്‍ അമാലിനെ കണ്ടുമുട്ടി. ഒടുവില്‍ ഇരുവരും സൗഹൃദത്തിലായി. അമാലിനെ കുറിച്ച്‌ ദുല്‍ഖര്‍ ആദ്യം പറയുന്നത് ഉമ്മച്ചി സുല്‍ഫത്തിനോടാണ്. വാപ്പച്ചിയോട് പറയാന്‍ ദുല്‍ഖറിന് ചമ്മലായിരുന്നു. പിന്നീട് അമാലിന്റെയും ദുല്‍ഖറിന്റെയും വീട്ടുകാര്‍ പരസ്പരം കാണുകയും വിവാഹം ഉറപ്പിക്കുകയും ചെയ്തു. അമാലിനും ദുല്‍ഖറിനോട് ഇഷ്ടമായിരുന്നു. അങ്ങനെ ഇരു വീട്ടുകാരുടെയും അനുഗ്രഹത്തോടെയാണ് വിവാഹം നടന്നത്.

Related posts