ആ സീനൊക്കെ കണ്ട് ഞാന്‍ ഭയങ്കര ഇമോഷണലായി! ദുൽഖറിന്റെ വാക്കുകൾ വൈറലാകുന്നു!

കോവിഡ് പ്രതിസന്ധികൾ ഒഴിഞ്ഞു മലയാള സിനിമ തന്റെ പ്രതാപം വീണ്ടെടുത്ത് കഴിഞ്ഞു. തിയേറ്ററുകളിൽ ആരവങ്ങൾ വീണ്ടും മുഴങ്ങി തുടങ്ങി. ഇപ്പോൾ തിയേറ്ററിൽ ആരവം ഉയർത്തുന്ന ചിത്രമാണ് ഭീഷ്മ പർവ്വം. ഇപ്പോഴിതാ ഭീഷ്മപര്‍വ്വം കണ്ടപ്പോള്‍ താന്‍ ഇമോഷണലായിരുന്നുവെന്നും, നാളുകള്‍ക്ക് ശേഷം ഒരു സംവിധായകന്‍ ശരിക്കും വാപ്പച്ചിയെ ഉപയോഗിച്ചുവെന്നും ദുല്‍ഖര്‍ സല്‍മാന്‍. എഫ്.ടി.ക്യു വിത്ത് രേഖ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ദുല്‍ഖര്‍.

നാട്ടില്‍ വെച്ച്‌ കാണേണ്ട സിനിമയാണെന്ന് തോന്നി. അവിശ്വസനീയമാണിത്. ആദ്യത്തെ ഫൈറ്റ് സീനുകളൊക്കെ കണ്ടതിന് ശേഷം എന്താണിപ്പോള്‍ സംഭവിച്ചതെന്നുള്ള അതിശയമായിരുന്നു എനിക്ക്. വിശ്വസിക്കാന്‍ കഴിയുന്നില്ലായിരുന്നു. സിനിമ കാണുമ്പോൾ വാപ്പച്ചി സ്ലോ മോഷനിലെത്തുന്നതൊക്കെ കണ്ട് ഞാന്‍ ഭയങ്കര ഇമോഷണലായി. ഒരുപാട് നാളുകള്‍ക്ക് ശേഷം ഒരു സംവിധായകന്‍ ശരിക്കും അദ്ദേഹത്തെ ഉപയോഗിക്കുകയും നന്നായി പ്രൊജക്റ്റ് ചെയ്യുകയും ചെയ്തു. നമ്മള്‍ എത്ര നാളായി ഇങ്ങനെയൊരു സിനിമ കാണാന്‍ കൊതിക്കുന്നു. സംവിധായകന്‍ വാപ്പച്ചിയോട് പൂര്‍ണ്ണമായും നീതി പുലര്‍ത്തി. ഒരു രക്ഷയുമില്ല.

സിനിമയിലെ സംഗീതവും വളരെ നന്നായിരുന്നു. സിനിമയില്‍ പ്രവര്‍ത്തിച്ച എല്ലാവരെയും ഓര്‍ത്തിരിക്കും. ഒരു സിനിമയ്ക്കായി എല്ലാവരും ഒത്തുചേരുമ്പോള്‍ അതില്‍ ഒരു മാജിക്ക് ഉണ്ടാകാറുണ്ട്. അത് വളരെ അപൂര്‍വ്വമാണ്. എല്ലാ കലാകാരന്മാരും അന്വേഷിക്കേണ്ട ഒരു കാര്യമാണത്. അത് എപ്പോഴും കിട്ടണമെന്നില്ല. അതുപോലെയുള്ള ഒരു സിനിമയ്ക്ക് വേണ്ടിയാണ് നമ്മള്‍ സ്വപ്നം കാണാറുള്ളത്,’ ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു.

Related posts