നിങ്ങളുടെ നെറ്റിയില്‍ ചുളിവ് വീഴുന്നുണ്ടോ ? വിഷമിക്കേണ്ട പ്രതിവിധിയുണ്ട്!

Fase.

നമ്മുടെ തിരക്കേറിയ ജീവിതരീതിമൂലം നാം നിരന്തരം കഠിനമായ സമ്മർദ്ദത്തിനും അതിയായ  ക്ഷീണത്തിനും  വിധേയരാകാറുണ്ട്. എന്നാൽ നെറ്റിയിലെ നേര്‍ത്ത വരകളും ചുളിവുകളും നമ്മുടെ തിരക്കേറിയതും തെറ്റായതുമായ ജീവിതശൈലിയുടെ പ്രധാന അടയാളങ്ങളിലൊന്നാണ്. മുഖം കാണാന്‍ ചെറുപ്പമാണെങ്കിലും നെറ്റിയില്‍ കാണപ്പെടുന്ന ചുളിവുകള്‍ ഉള്ള സൗന്ദര്യം കൂടെ കവര്‍ന്നെടുക്കും. എന്നാല്‍ നിങ്ങളുടെ രക്ഷയ്‌ക്കായി ചില പ്രകൃതിദത്ത പരിഹാരങ്ങള്‍ ഇതാ. വീട്ടില്‍ തന്നെ സ്വയം തയ്യാറാക്കാവുന്ന ലളിതമായ പരിഹാരങ്ങള്‍ ഉപയോഗിച്ച്‌ നിങ്ങള്‍ക്ക് ഈ പ്രശ്നത്തെ എളുപ്പത്തില്‍ നേരിടാന്‍ കഴിയുന്നതാണ്.മിക്ക സൗന്ദര്യ പ്രശ്നങ്ങള്‍ക്കും പരിഹാരമാണ് വെളിച്ചെണ്ണ.

Men
Men

വെളിച്ചെണ്ണയുടെ മോയ്സ്ചറൈസിംഗ് ഗുണങ്ങള്‍ ചര്‍മ്മത്തിന്റെ ജലാംശം നിലനിര്‍ത്തി ആരോഗ്യമുള്ളതാക്കാന്‍ സഹായിക്കുന്നു. വെളിച്ചെണ്ണ നെറ്റിയിലെ വരകളും ചുളിവുകളും ഫലപ്രദമായി ഇല്ലാതാക്കുകയും അവ ഉണ്ടാകുന്നത് തടയുകയും ചെയ്യുന്നു. ഗുണപ്രദമായ ഫലങ്ങള്‍ കാണുന്നതിന് എല്ലാ ദിവസവും കുറച്ച്‌ മിനിറ്റ് നേരം നെറ്റിയില്‍ വെളിച്ചെണ്ണ പുരട്ടി നന്നായി മസാജ് ചെയ്യുക. ഇത് നല്ല രീതിയില്‍ നിങ്ങള്ക്ക് ഗുണം നല്‍കും. ആവണക്കെണ്ണ അഥവാ കാസ്റ്റര്‍ ഓയിലിന് അതിശയകരമായ ചര്‍മ്മ സംരക്ഷണ ഗുണങ്ങളുണ്ട്. ആവണക്കെണ്ണയില്‍ ധാരാളമായി കാണപ്പെടുന്ന റിക്കിനോലെയിക് ആസിഡ് ചര്‍മ്മത്തെ ആരോഗ്യപ്രദമാക്കുവാനും, ചര്‍മ്മത്തിന്റെ ചുളിവുകള്‍ നീക്കി അതിനെ ദൃഢമാക്കുവാനും സഹായിക്കുന്ന പോഷണങ്ങള്‍ പകരുകയും ചെയ്യുന്നു.

beauty-tips-by-sabitha
beauty-tips-by-sabitha

ഈ എണ്ണയില്‍ ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്, ഇത് നിങ്ങളുടെ നെറ്റിയിലെ ചര്‍മ്മത്തെ ആരോഗ്യമുള്ളതും ആ അസ്വസ്ഥത ഉളവാക്കുന്ന നേര്‍ത്ത വരകളില്‍ നിന്ന് സ്വതന്ത്രവുമാക്കുകയും ചെയ്യുന്നു. നിങ്ങളുടെ നെറ്റിയില്‍ രണ്ട് തുള്ളി ആവണക്കെണ്ണ പുരട്ടി തടവിയ ശേഷം ഒരു രാത്രി വയ്ക്കുക. രാവിലെ മുഖം ശുദ്ധജലത്തില്‍ കഴുകി വൃത്തിയാക്കാം. ഓറഞ്ച് പോലുള്ള സിട്രസ് അടങ്ങിയ പഴങ്ങള്‍ വിറ്റാമിന്‍ സി, ഇ എന്നിവ കൊണ്ട് സമ്പുഷ്ട്ടം, ഇവ ചര്‍മ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നു.

Woman
Woman

ചര്‍മ്മത്തെ മിനുസമാര്‍ന്നതാക്കാന്‍ ഈ പഴങ്ങള്‍ പ്രധാന പങ്ക് വഹിക്കുന്നു. സിട്രസ് പഴങ്ങളില്‍ കാണപ്പെടുന്ന ഫ്ലേവനോയ്ഡുകള്‍ കാപ്പിലറികളെ ശക്തിപ്പെടുത്തുകയും ചര്‍മ്മത്തിലെ കൊളാജനും എലാസ്റ്റിനും നിലനിര്‍ത്തുകയും, യുവത്വമാര്‍ന്ന രൂപം നിങ്ങള്‍ക്ക് സമ്മാനിക്കുകയും ചെയ്യുന്നു. ഒരു കോട്ടണ്‍ പഞ്ഞി നാരങ്ങ നീരില്‍ മുക്കി നെറ്റിയില്‍ പുരട്ടുക. നിങ്ങള്‍ക്ക് ലോലമായ ചര്‍മ്മമുണ്ടെങ്കില്‍ നാരങ്ങ നീര് തുല്യമായ അളവില്‍ വെള്ളത്തില്‍ ലയിപ്പിക്കുക. ഈ മിശ്രിതം നെറ്റിയില്‍ പുരട്ടി, ഉണങ്ങിയ ശേഷം, നെറ്റി വെറും വെള്ളത്തില്‍ കഴുകുക.

Related posts