സ്ത്രീകളെയും പുരുഷന്മാരെയും സംബന്ധിച്ച് രഹസ്യഭാഗത്ത് രോമം വരുന്നത് സാധാരണയാണ്. ഇത് ഷേവ് ചെയ്തും വാക്‌സ് ചെയ്തുമെല്ലാം ഇതു കളയാന്‍ ശ്രമിയ്ക്കുന്നവര്‍ ധാരാളമാണ്. സ്ത്രീകളാണ് മിക്കവാറും വജൈനല്‍ ഭാഗത്തെ രോമം അനാവശ്യമെന്നു കരുതി ഇത് പൂര്‍ണമായും നീക്കം ചെയ്യാന്‍ ശ്രമിയ്ക്കാറുള്ളത്. ഇത് സ്ത്രീ ഹോര്‍മോണായ ഈസ്ട്രജന്‍ ഉല്‍പാദനം കൊണ്ടുണ്ടാകുന്നതാണ്. സ്ത്രീ ശരീരം പ്രത്യുല്‍പാദനത്തിന് തയ്യാറായി എന്നതിന്റെ സൂചനയാണ് ഇത്. ഗുഹ്യഭാഗത്തും കക്ഷത്തിലുമെല്ലാം പ്രായപൂര്‍ത്തിയായാല്‍ രോമം വരുന്നത് സാധാരണയാണ്. സ്ത്രീയുടെ രഹസ്യഭാഗത്തെ രോമം അനാവശ്യമെന്നു കരുതുന്ന ചിലരുണ്ട്. എന്നാല്‍ ഇത് അനാവശ്യമായ രോമമല്ല. ഇതിന് അതിന്റേതായ കടമകളുണ്ട്.
വജൈനല്‍ ഭാഗം വളരെ സെന്‍സിറ്റീവായ ഒന്നാണ്. ഇതിനാല്‍ തന്നെ ഈ ഭാഗത്തുണ്ടാകാനുള്ള ഫ്രിക്ഷന്‍, അതായത് ഉരസല്‍ ഒഴിവാക്കാന്‍ ഇതേറെ സഹായകമാണ്. പ്രത്യേകിച്ചും അടിവസ്ത്രങ്ങള്‍ ധരിയ്ക്കുമ്ബോള്‍ ഈ ഭാഗം ഉരഞ്ഞു പൊട്ടാതിരിയ്ക്കാനും പങ്കാളിയുമായി ബന്ധപ്പെടുമ്ബോഴും. ഈ ഭാഗത്തെ രോമം പൂര്‍ണമായും നീക്കിയാല്‍ ഇതിന്റെ രോമകൂപങ്ങള്‍ കാരണം പങ്കാളിയ്ക്കും ബുദ്ധിമുട്ടുണ്ടാകുന്നത് സാധാരണയാണ്. ഈ ഭാഗത്തെ ടെംപറേച്ചര്‍ നില നിര്‍ത്താന്‍, താപനില അല്‍പം ചൂടോടെ നിര്‍ത്താന്‍ സഹായിക്കുന്നു. ഈ ഭാഗത്തെ സെബേഷ്യസ് ഗ്ലാന്റുകള്‍ എണ്ണയുല്‍പാദിപ്പിയ്ക്കുന്നു. ഇത് ചര്‍മത്തിലേയ്ക്കു കടക്കുന്നു. ഇതുകൊണ്ടുതന്നെ ചര്‍മം തണുക്കാനും മൃദുവാകാനും ഇതു സഹായിക്കും.
ഇതു പോലെ പുറത്തു നിന്നും അണുക്കള്‍ ശരീരത്തിലേയ്ക്ക് കടക്കാതിരിയ്ക്കാന്‍ സഹായിക്കുന്ന ഒന്നു കൂടിയാണിത്. ഇതു പോലെ തന്നെ ഈ ഭാഗത്തെ ആരോഗ്യകരമായ ബാക്ടീരികളെ സംരക്ഷിയ്ക്കാനും ഈ ഭാഗത്തെ പിഎച്ച് ആരോഗ്യകരമായി നില നിര്‍ത്താനും ഇത്തരം രോമം ആവശ്യമാണ്. ഫെറമോണുകള്‍ ഒരു പ്രത്യേക രീതിയിലെ സുഗന്ധം ഉണ്ടാക്കുന്നു. ജീവജാലങ്ങളില്‍ എതിര്‍ പങ്കാളിയെ ശാരീരികമായി ആകര്‍ഷിയ്ക്കാന്‍ പ്രകൃതി നല്‍കുന്ന, ശരീരമൊരുക്കുന്ന പ്രധാനപ്പെട്ടൊരു പ്രത്യേകതയാണിത്. വജൈനല്‍ ഭാഗത്തെ രോമങ്ങള്‍ സ്ത്രീകള്‍ക്ക് സെക്‌സി ലുക് നല്‍കുമെന്നാണ് പൊതുവെ പുരുഷന്മാരുടെ അഭിപ്രായം. മാത്രമല്ല, ഈ ഭാഗത്തെ രോമം നീക്കുമ്പോൾ ചെറിയ രോമകൂപങ്ങള്‍ നില നില്‍ക്കും. ഇത് സെക്‌സ് സമയത്ത് പുരുഷന് അലോസരമുണ്ടാക്കുകയാണ് ചെയ്യുക.
സ്ത്രീ ശരീരത്തിലെ വജൈനല്‍ ഭാഗത്തിനു പ്രകൃതിദത്ത ലൂബ്രിക്കേഷന്‍ നല്‍കുന്ന ഒരു വഴി കൂടിയാണ് ഇത്. ഈ ഭാഗത്തുള്ള രോമം സാധാരണയായി വിയര്‍പ്പു വലിച്ചെടുക്കുകയാണ് ചെയ്യുക. അതായത് വജൈന വിയര്‍ക്കുന്നതില്‍ നിന്നും തടയുന്നു. പ്രായമാകുമ്ബോള്‍ ശരീരത്തിലെ ഏതു ഭാഗത്തെ ചര്‍മവും അയയുന്നതു പോലെ തന്നെ സ്ത്രീയുടെ വജൈനല്‍ ഭാഗത്തെ ചര്‍മവു അയയും. ഇതിനാല്‍ തന്നെ യോനീദളങ്ങള്‍ അയയുന്നതും തൂങ്ങുന്നതും സ്വാഭാവികമാണ്. ഒരു പരിധി വരെ ഇവയ്ക്ക് താങ്ങു നല്‍കാന്‍ രോമങ്ങള്‍ക്കു സാധിയ്ക്കും. ഈ ഭാഗത്തെ രോമം മുഴുവനുമായി നീക്കേണ്ട ആവശ്യമില്ല. ഇത് ആരോഗ്യത്തിന് ദോഷമാണെന്നതാണ് വാസ്തവം. ഇത് ട്രിം ചെയ്തു നിര്‍ത്തേണ്ട ആവശ്യം മാത്രമാണുള്ളത്. അതായത് വെട്ടിയൊതുക്കി നിര്‍ത്തുക. ഈ ഭാഗം വളരെ വൃത്തിയായി സൂക്ഷിയ്ക്കുകയും വേണം.