മനസ്സിന്റെ സവിശേഷഭാവം. മസ്തിഷ്കത്തിന്റെ ഒരു സ്വഭാവം. നാഡീവ്യൂഹത്തിനുണ്ടാവുന്ന തകരാറുകൾ മറവിക്കു കാരണമാകാം. കഠിനാധ്വാനം, ജോലിക്കൂടുതൽ മുതലായവയും മറവിക്കു കാരണമാകാറുണ്ട്. മനുഷ്യന്റെ ഏറ്റവും വലിയ കഴിവുകളിലൊന്നായി മറവിയെ കരുതുന്നവരുണ്ട്. ശരീരത്തിന് പ്രായമാകുന്നതിന് അനുസരിച്ച് വിവിധ അവയവങ്ങളുടെ പ്രവര്‍ത്തനം മന്ദഗതിയിലാകുന്നതിന്റെ ഭാഗമായാണ് ഓര്‍മ്മക്കുറവും കാണുന്നത്. എന്നാല്‍ ‘ഡിമെന്‍ഷ്യ’ അഥവാ മറവിരോഗം ഇതില്‍ നിന്ന് വ്യത്യസ്തമാണ്.
പ്രായമായവരില്‍ മാത്രമല്ല, ‘ഡിമെന്‍ഷ്യ’ കാണപ്പെടുന്നത്. മാത്രമല്ല മറവിരോഗം എന്ന് വിളിക്കപ്പെടുന്നുവെങ്കിലും ‘ഡിമെന്‍ഷ്യ’യില്‍ ഓര്‍മ്മയ്ക്ക് മാത്രമല്ല തകരാര്‍ സംവിക്കുന്നത്. തലച്ചോറിന്റെ മറ്റ് പല പ്രവര്‍ത്തനങ്ങളേയും ഇത് പ്രതികൂലമായി ബാധിക്കുന്നുണ്ട്. ‘ഡിമെന്‍ഷ്യ’യുടെ ലക്ഷണങ്ങള്‍ പ്രകടമാകാന്‍ ഏറെ സമയമെടുക്കും എന്നതിനാല്‍ പലപ്പോഴും രോഗം വളരെ വൈകി മാത്രമേ മനസിലാക്കുവാനും സാധിക്കൂ. നേരത്തേ മനസിലാക്കിയാലും ഈ രോഗത്തെ മെഡിക്കലി ചെറുത്തുനില്‍ക്കാന്‍ നമുക്കാവില്ല. മറിച്ച്, ഇതിന്റെ സങ്കീര്‍ണതകള്‍ കുറയ്ക്കാനുള്ള പരിശീലനങ്ങള്‍ തേടാനുള്ള അവസരം ലഭിക്കും.
‘ഡിമെന്‍ഷ്യ’യ്ക്ക് പല ലക്ഷണങ്ങളും കാണാറുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടൊരു ലക്ഷണമാണ് നടത്തത്തിലെ വ്യത്യാസം. നടത്തത്തിന്റെ രീതിയും സമയവുമെല്ലാം മാറിവരും. നടക്കുമ്ബോള്‍ ബാലന്‍സ് ഇല്ലാത്തത് പോലെ നടപ്പ് പാളിപ്പോവുക, അതോടൊപ്പം തന്നെ ചിലര്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് നടന്നുകൊണ്ടിരിക്കുന്നതും കാണാറുണ്ട്. ഇവയെല്ലാം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.
പ്രായമായവരാണെങ്കില്‍ പൊതുവേ കാര്യങ്ങള്‍ മറന്നുപോകാറുണ്ട്. അങ്ങനെ പലപ്പോഴും എന്തിനാണ് ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് നടന്നത് എന്ന് അവര്‍ മറന്നുപോകും. ആ കാരണം എന്തായാരുന്നു എന്ന് ഓര്‍ക്കാനെങ്കിലും അവര്‍ക്ക് സാധ്യമാണ്. എന്നാല്‍ ‘ഡിമെന്‍ഷ്യ’യുള്ളവരുടെ കാര്യത്തില്‍ ഇത്തരമൊരു കാരണമേ കാണില്ല.
നിരന്തരം നടന്നുകൊണ്ടിരിക്കേ, എങ്ങോട്ടാണ് എന്ന് മറ്റൊരാള്‍ ചോദിച്ചാല്‍ അയാള്‍ക്ക് ഒരു മറുപടി നല്‍കാന്‍ പോലും ഇവര്‍ക്കാകില്ല. ഇത്തരത്തില്‍ നടപ്പുമായി ബന്ധപ്പെട്ട അസാധാരണത്വങ്ങള്‍ ശ്രദ്ധയില്‍പ്പെടുകയാണെങ്കില്‍ അവ തീര്‍ച്ചയായും എഴുതിത്തന്നെ വയ്ക്കുക. കാരണം, മറവിരോഗത്തിലേക്കാണ് നീങ്ങുന്നതെങ്കില്‍ സ്വയം തന്നെ തയ്യാറെടുക്കാന്‍ അതുപകരിക്കും.
ചിന്തകളുടെ വേഗത അധികരിക്കുക, പെരുമാറ്റത്തില്‍ പ്രശ്‌നങ്ങള്‍ പ്രകടമാവുക, സംസാരിക്കുമ്പോൾ ഭാഷാപരമായ പ്രശ്‌നങ്ങള്‍ നേരിടുക, സംസാരിക്കാന്‍ തന്നെ കഴിയാതിരിക്കുക, മറ്റുള്ളവര്‍ സംസാരിക്കുന്നത് മനസിലാകാതെ വരിക, വിലയിരുത്തലുകള്‍ സാധ്യമാകാതിരിക്കുക, പെട്ടെന്ന് മൂഡ് മാറിക്കൊണ്ടിരിക്കുക എന്നിവയെല്ലാം ‘ഡിമെന്‍ഷ്യ’യുടെ ഭാഗമായി കണ്ടുവരാറുള്ള ലക്ഷണങ്ങളാണ്.