കഞ്ഞിവെള്ളം പാഴാക്കി കളയരുത്!

kanjivellam

നമ്മുടെ പുതിയ തലമുറ ആരോഗ്യം സംരക്ഷിക്കാന്‍ വേണ്ടി എനര്‍ജി ഡ്രിങ്കുകള്‍ ഉപയോഗിക്കുന്നവരാണ്. പരസ്യങ്ങളുടെ സ്വാധീനമാണ് പലപ്പോഴും ഇത്തരം പാനീയങ്ങള്‍ കുടിക്കാന്‍ യുവാക്കളെ പ്രേരിപ്പിക്കുന്നത്. എന്നാല്‍ നമ്മുടെ വീട്ടിലുള്ള ഏറ്റവും നല്ല ഒരു എനര്‍ജി ഡ്രിങ്ക് ഒഴിവാക്കിയാണ് നമ്മള്‍ ഇത്തരം കൃത്രിമ പാനീയങ്ങളിലേക്ക് എത്തുന്നത് എന്നാണ് സത്യം.നമ്മള്‍ പലപ്പോഴും അശ്രദ്ധമായി ഒഴിവാക്കുന്ന കഞ്ഞിവെള്ളത്തെ കുറിച്ചാണ് പറഞ്ഞു വരുന്നത്. നമ്മുടെ നാട്ടില്‍ പരമ്പരാഗതമായി ഉപയോഗിച്ചു വരുന്ന എനര്‍ജി ഡ്രിങ്കാണ് കഞ്ഞിവെള്ളം. എന്നാല്‍ പുതുതലമുറ കഞ്ഞിവെള്ളം കുടിക്കുന്നത് ഒരു മോശമായാണ് കാണുന്നത്. പലവിധത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്കും ഉത്തമപ്രതിവിധയാണ് കഞ്ഞിവെള്ളം.

rice
rice

ചര്‍മ്മം സുന്ദരമാക്കാനും മുഖക്കുരു പ്രതിരോധിക്കാനും കഴുത്തിലെ കറുപ്പ് നിറം അകറ്റാനും മുടി കൂടുതല്‍ സുന്ദരമാക്കാനുമൊക്കെ ഈ കഞ്ഞിവെള്ളം മാത്രം മതി.അമിനോ ആസിഡ്, പ്രോട്ടീന്‍, കാര്‍ബോഹൈഡ്രേറ്റുകള്‍ തുടങ്ങിയവകൊണ്ട് സമ്ബുഷ്ടമാണ് കഞ്ഞിവെള്ളം. പ്രധാനമായും ക്ഷീണമകറ്റാനാണ് മിക്കവരും ഉപ്പിട്ട കഞ്ഞിവെള്ളം കുടിക്കുന്നത്. ക്ഷീണിച്ചിരിക്കുമ്പോഴോ പനി പിടിച്ച്‌ അവശരായിരിക്കുമ്ബോഴോ ഒക്കെ പലരും ചൂട് കഞ്ഞിവെള്ളത്തില്‍ ഉപ്പിട്ട് കുടിക്കുന്നത് കണ്ടിട്ടില്ലേ? അത് നല്‍കുന്ന സുഖം ഒന്ന് വേറെ തന്നെ എന്ന കാര്യത്തില്‍ സംശയമില്ല.

rice,,
rice,,

ഉപ്പിട്ട കഞ്ഞിവെള്ളം കുടിക്കുന്നത് വയറിളക്കം ബാധിച്ചവര്‍ക്കും നല്ലത് തന്നെ. വയറിളക്കമുള്ളയാള്‍ക്ക് മറ്റൊരു ഭക്ഷണവും നല്‍കിയില്ലെങ്കിലും ഇടിയ്ക്കിടക്ക് ഉപ്പിട്ട കഞ്ഞിവെള്ളം നല്‍കിയാല്‍ മതിയാകും. ക്ഷീണമകറ്റി വയറിളക്കത്തിന് ആശ്വാസം തരാന്‍ ഇതിനു കഴിയും.ആമാശയത്തിനും കുടലിനും ഉണ്ടാകുന്ന വീക്കം തടയാനും കഞ്ഞിവെള്ളം ഇടക്കിടക്ക് കുടിച്ചാല്‍ മതി. കഞ്ഞിവെള്ളം സ്ഥിരമായി കുടിക്കുന്നത് മലബന്ധമകറ്റാന്‍ സഹായിക്കും. രാവിലെ വെറും വയറ്റില്‍ കഞ്ഞിവെള്ളം കുടിക്കുന്നത് ദിവസം മുഴുവന്‍ ശരീരത്തിന് ഊര്‍ജ്ജം ലഭിക്കാന്‍ പറ്റിയ മാര്‍ഗ്ഗങ്ങളിലൊന്നാണ്

Related posts