മകളുടെ മടിയിൽ തലവച്ചു കിടക്കുന്ന ദിവ്യ ഉണ്ണിയുടെ ചിത്രങ്ങൾ വൈറലാകുന്നു!

തൊണ്ണൂറുകളില്‍ ഒട്ടേറെ സിനിമകളിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ നായികമാരില്‍ ഒരാളാണ് ദിവ്യ ഉണ്ണി. കൈനിറയെ സിനിമകളുമായി നിൽക്കുമ്പോൾ ആണ് താരത്തിന്റെ വിവാഹം നടക്കുന്നത്. വിവാഹ ശേഷം താരം അഭിനയത്തോടെ വിട പറഞ്ഞു. എന്നാൽ ഇപ്പോഴും നൃത്തപരിപാടികളും മറ്റുമായി സജീവമാണ് ദിവ്യയുടെ കലാജീവിതം.

കഴിഞ്ഞ ജനുവരിയില്‍ ദിവ്യയുടെ ജീവിതത്തിലേക്ക് ഒരു മാലാഖ കുഞ്ഞ് കൂടി എത്തിയിരുന്നു. മകള്‍ ഐശ്വര്യയുടെ ചുറ്റുമാണ് ദിവ്യയുടെ ലോകമിപ്പോള്‍. മകളുടെ വിശേഷങ്ങളും വളര്‍ച്ചയുടെ ഓരോ പടവുകളും ദിവ്യ ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്.

മകള്‍ക്കൊപ്പമുള്ള മനോഹരമായൊരു ചിത്രം പങ്കുവയ്ക്കുകയാണ് ദിവ്യ ഇപ്പോള്‍. മകളുടെ മടിയില്‍ തലവെച്ചുറങ്ങുന്ന ദിവ്യയെ ആണ് ചിത്രത്തില്‍ കാണാനാവുക. മദര്‍ഹുഡ് ട്രഷര്‍ എന്നാണ് ചിത്രത്തിന് ദിവ്യ നല്‍കിയിരിക്കുന്ന ഹാഷ് ടാഗ്.

Related posts