ഭയങ്കര എന്റർടൈനിങ് ആയിരുന്നു പുള്ളി. ഒരുപാട് നല്ല മെമ്മറീസ് അദ്ദേഹത്തിനൊപ്പമുണ്ട്! കലാഭവൻ മണിയെ കുറിച്ചുള്ള ഓർമകൾ പങ്കുവച്ച് ദിവ്യ ഉണ്ണി |

ബാലതാരമായിട്ടാണ് ദിവ്യ ഉണ്ണി സിനിമയിലെത്തിയത്. ഫാസിലിന്റെ എന്റെ മാമാട്ടിക്കുട്ടിയമ്മയിൽ ഭരത് ഗോപിയുടെ മകളായിട്ടാണ് ദിവ്യ അരങ്ങേറ്റം കുറിച്ചത്. പിന്നീട് രണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ നീ എത്ര ധന്യ, കമൽ സംവിധാനം ചെയ്ത പൂക്കാലം വരവായി, ശ്രീക്കുട്ടൻ സംവിധാനം ചെയ്ത ഓ ഫാബി എന്നീ സിനിമകളിലും ബാലതാരമായി അഭിനയിച്ചു. തൊണ്ണൂറുകളിൽ മുൻനിര നായികയായിരുന്ന ദിവ്യ ഉണ്ണി വിവാഹത്തോടെ സിനിമാ ജീവിതം അവസാനിപ്പിച്ച്‌ ഇപ്പോൾ നൃത്ത വിദ്യാലയവും അതിന്റെ നടത്തിപ്പുമായി തിരക്കിലാണ്. ഇപ്പോഴിതാ അരുണുമായിട്ടുള്ള വിവാഹം കഴിഞ്ഞിട്ട് അഞ്ച് വർഷം പൂർത്തിയാക്കിയതിന്റെ സന്തോഷം പങ്കുവെച്ചാണ് ദിവ്യ എത്തിയിരിക്കുന്നത്. 2018 ഫെബ്രുവരി അഞ്ചിനായിരുന്നു അരുൺ കുമാറും ദിവ്യ ഉണ്ണിയും തമ്മിലുള്ള വിവാഹം. ഇപ്പോഴിതാ നമ്മെ വിട്ട് പിരിഞ്ഞ കലാഭവൻ മണിയെക്കുറിച്ച് ദിവ്യ ഉണ്ണി പറഞ്ഞ വാക്കുകളാണ് വൈറലാവുന്നത്.

കല്യാണ സൗഗന്ധികം എന്ന ചിത്രത്തിലാണ് ആദ്യമായി നായികയായി അഭിനയിക്കുന്നത്. ആ സമയത്ത് ഞാൻ പത്താം ക്ലാസിലായിരുന്നു. യൂണിറ്റ് ടെസ്റ്റൊക്കെ നടക്കുന്ന സമയം തന്നെയായിരുന്നു ഷൂട്ടിങും നടന്നിരുന്നത്. അമ്മ ടീച്ചർ ആയത് കാരണം സെറ്റിലിരുന്നും പഠിക്കാൻ നിർബന്ധിയ്ക്കുമായിരുന്നു. രാവിലെ പോയി പരീക്ഷ എഴുതിയിട്ട് എല്ലാമാണ് സെറ്റിൽ എത്തുന്നത്. അന്ന് സിനിമയുടേയും അഭിനയത്തിന്റേയും ഡെ്പത് അറിഞ്ഞിട്ടൊന്നും ആയിരുന്നില്ല അഭിനയിച്ചത്. കൂടെ അഭിനയിച്ചിരുന്നവർ അത്രയും വലിയ ലെജന്റ്‌സ് ആയിരുന്നു. അവര് തരുന്ന ആക്ഷന് റിയാക്ഷൻ ചെയ്യുക മാത്രമാണ് ഞാൻ ചെയ്തിരുന്നത്. അത് വലിയൊരു പാഠം തന്നെയായിരുന്നു ദിവ്യ ഉണ്ണി പറഞ്ഞു. കല്യാണ സൗഗന്ധികത്തിൽ ദിവ്യ ഉണ്ണിയുടെ മുറച്ചെറുക്കനായിരുന്നു കലാഭവൻ മണി. സിനിമയിൽ മികച്ച ഒരു റോൾ ചെയ്ത നടനായിരുന്നല്ലോ മണിച്ചേട്ടൻ.

അദ്ദേഹത്തിനൊപ്പമുള്ള അനുഭവം എങ്ങിനെയായിരുന്നുവെന്ന് ആങ്കർ ചോദിച്ചപ്പോൾ ദിവ്യ ഉണ്ണി പ്രതികരിച്ചത് ഇങ്ങനെയായിരുന്നു‌. ഭയങ്കര എന്റർടൈനിങ് ആയിരുന്നു പുള്ളി. ഒരുപാട് നല്ല മെമ്മറീസ് അദ്ദേഹത്തിനൊപ്പമുണ്ട്. ഒരു പാട്ട് രംഗം ഉണ്ടായിരുന്നു. ഒരുപാട് കോമഡി രംഗങ്ങൾ ഉണ്ടായിരുന്നു. മണിച്ചേട്ടൻ മാത്രമല്ല ജഗതി അങ്കിൾ, ഇന്നസെന്റേട്ടനുണ്ട് ലളിതചേച്ചിയുണ്ട് ജഗതീഷേട്ടൻ രാജു അങ്കിൾ അങ്ങനെ ഭയങ്കര വലിയ സ്റ്റാർ കാസ്റ്റ് ആയിരുന്നു. ഒരു കല്യാണ വീട് പോലെയായിരുന്നു സെറ്റ്. ഒരു പുതുമുഖ നടിയാണ് എന്ന സ്ട്രസ്സ് ഒന്നും എനിക്ക് ആരും തന്നിട്ടില്ല. ദിലീപേട്ടൻ എല്ലാം വളരെ നന്നായി സഹായിച്ചിട്ടുണ്ട്

Related posts