ബാലതാരമായിട്ടാണ് ദിവ്യ ഉണ്ണി സിനിമയിലെത്തിയത്. ഫാസിലിന്റെ എന്റെ മാമാട്ടിക്കുട്ടിയമ്മയിൽ ഭരത് ഗോപിയുടെ മകളായിട്ടാണ് ദിവ്യ അരങ്ങേറ്റം കുറിച്ചത്. പിന്നീട് രണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ നീ എത്ര ധന്യ, കമൽ സംവിധാനം ചെയ്ത പൂക്കാലം വരവായി, ശ്രീക്കുട്ടൻ സംവിധാനം ചെയ്ത ഓ ഫാബി എന്നീ സിനിമകളിലും ബാലതാരമായി അഭിനയിച്ചു. തൊണ്ണൂറുകളിൽ മുൻനിര നായികയായിരുന്ന ദിവ്യ ഉണ്ണി വിവാഹത്തോടെ സിനിമാ ജീവിതം അവസാനിപ്പിച്ച് ഇപ്പോൾ നൃത്ത വിദ്യാലയവും അതിന്റെ നടത്തിപ്പുമായി തിരക്കിലാണ്. ഇപ്പോഴിതാ അരുണുമായിട്ടുള്ള വിവാഹം കഴിഞ്ഞിട്ട് അഞ്ച് വർഷം പൂർത്തിയാക്കിയതിന്റെ സന്തോഷം പങ്കുവെച്ചാണ് ദിവ്യ എത്തിയിരിക്കുന്നത്. 2018 ഫെബ്രുവരി അഞ്ചിനായിരുന്നു അരുൺ കുമാറും ദിവ്യ ഉണ്ണിയും തമ്മിലുള്ള വിവാഹം.
20 വർഷത്തിലേറെയായി അമേരിക്കയിൽ ആണെങ്കിലും ദിവ്യയുടെ വസ്ത്ര രീതികളിൽ ഒന്നും അതിനനുസരിച്ചുള്ള മാറ്റങ്ങൾ ഇതുവരെ വന്നിട്ടില്ല. ഇപ്പോഴിതാ, ഇപ്പോളിതാ വസ്ത്രധാരണത്തെക്കുറിച്ച് സംസാരിക്കുകയാണ് ദിവ്യ ഉണ്ണി. ഡ്രസ്സിങ്ങ് സ്റ്റൈലിൽ പോലും മാറ്റം വരുത്താൻ താൻ ആഗ്രഹിച്ചിരുന്നില്ല. ഇന്ത്യൻ വസ്ത്രങ്ങളാണ് ഇപ്പോഴും കൂടുതലും ധരിക്കാറ്. സാരിയോ ചുരിദാറോ ആയിരിക്കും വേഷം. അതേസമയം, തന്റെ അമ്മയുടെ ഭക്ഷണവും വിനായക പാലടയുമെല്ലാം മിസ്സ് ചെയ്യാറുണ്ട്. ഡാൻസുമായി ബന്ധപ്പെട്ടു നിൽക്കുന്നതു കൊണ്ടു തന്നെ എപ്പോഴും നാടുമായി ഒരു കണക്ഷൻ ഉണ്ട്.
ഡാൻസ് സ്‌കൂളിൽ ചുരിദാറേ പാടുള്ളൂ എന്നൊരു നിയമം താനായിട്ട് കൊണ്ടു വന്നിട്ടുണ്ട്. അത് താൻ തന്നെ തെറ്റിച്ചാൽ ശരിയാകില്ല. അമേരിക്കയിൽ അമ്പലങ്ങളുണ്ട്. താൻ മിക്കപ്പോഴും ആ അമ്പലങ്ങളുടെ പരിസരങ്ങളിൽ എവിടെയെങ്കിലും ഉണ്ടാവുമെന്നും ദിവ്യ അഭിമുഖത്തിൽ പറഞ്ഞു. സിനിമയിൽ നിന്ന് ബോധപൂർവ്വം മാറി നിൽക്കുന്നതല്ല. ഓർമിക്കപ്പെടുന്ന കഥാപാത്രത്തിലൂടെയാവണം തിരിച്ചു വരവ് എന്ന ആഗ്രഹമുണ്ട്. സ്‌ക്രിപ്റ്റുകൾ കേൾക്കുന്നുണ്ട്. മനസ്സിൽ തട്ടുന്ന കഥാപാത്രങ്ങൾ കിട്ടിയാൽ തീർച്ചയായും ചെയ്യും.