ഞാനും എന്റെ സണ്ണിയും ! വൈറലായി ദിവ്യ ഉണ്ണിയുടെ പോസ്റ്റ്!

ബാലതാരമായിട്ടാണ് ദിവ്യ ഉണ്ണി സിനിമയിലെത്തിയത്. ഫാസിലിന്റെ എന്റെ മാമാട്ടിക്കുട്ടിയമ്മയിൽ ഭരത് ഗോപിയുടെ മകളായിട്ടാണ് ദിവ്യ അരങ്ങേറ്റം കുറിച്ചത്. പിന്നീട് രണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ നീ എത്ര ധന്യ, കമൽ സംവിധാനം ചെയ്ത പൂക്കാലം വരവായി, ശ്രീക്കുട്ടൻ സംവിധാനം ചെയ്ത ഓ ഫാബി എന്നീ സിനിമകളിലും ബാലതാരമായി അഭിനയിച്ചു. തൊണ്ണൂറുകളിൽ മുൻനിര നായികയായിരുന്ന ദിവ്യ ഉണ്ണി വിവാഹത്തോടെ സിനിമാ ജീവിതം അവസാനിപ്പിച്ച്‌ ഇപ്പോൾ നൃത്ത വിദ്യാലയവും അതിന്റെ നടത്തിപ്പുമായി തിരക്കിലാണ്.

പഴയകാല ഓർമ്മകൾ സോഷ്യൽ മീഡിയയിൽ ദിവ്യ ഉണ്ണി ഇടയ്ക്കിടെ പങ്കുവയ്ക്കാറുണ്ട്. തന്റെ സ്കൂൾകാലത്തുനിന്നുള്ള ചിത്രമാണ് ദിവ്യ ഇപ്പോൾ ഷെയർ ചെയ്തിരിക്കുന്നത്. ‘ഞാനും എന്റെ ബജാജ് സണ്ണിയും’ എന്ന ക്യാപ്ഷനോടെയാണ് താരം ചിത്രം പോസ്റ്റ് ചെയ്തത്.


സ്കൂൾ യൂണിഫോം ധരിച്ച് ടൂവീലർ ഓടിക്കുന്ന ദിവ്യയെയാണ് ഫൊട്ടോയിൽ കാണാനാവുക. സ്കൂട്ടിയിലാണോ സ്കൂളിൽ പോയിരുന്നതെന്ന് ഒരാൾ കമന്റ് ബോക്സിൽ ചോദിച്ചപ്പോൾ എന്റെ സ്കൂൾ സമയത്താണ് തനിക്കിത് കിട്ടിയതെന്നായിരുന്നു ദിവ്യ ഉണ്ണി മറുപടി കൊടുത്തത്.

Related posts