ഞങ്ങളുടെ കൊച്ചു രാജകുമാരിക്ക് രണ്ട് വയസ്സ്! വൈറലായി ദിവ്യ ഉണ്ണിയുടെ പോസ്റ്റ്!

ബാലതാരമായിട്ടാണ് ദിവ്യ ഉണ്ണി സിനിമയിലെത്തിയത്. ഫാസിലിന്റെ എന്റെ മാമാട്ടിക്കുട്ടിയമ്മയിൽ ഭരത് ഗോപിയുടെ മകളായിട്ടാണ് ദിവ്യ അരങ്ങേറ്റം കുറിച്ചത്. പിന്നീട് രണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ നീ എത്ര ധന്യ, കമൽ സംവിധാനം ചെയ്ത പൂക്കാലം വരവായി, ശ്രീക്കുട്ടൻ സംവിധാനം ചെയ്ത ഓ ഫാബി എന്നീ സിനിമകളിലും ബാലതാരമായി അഭിനയിച്ചു. തൊണ്ണൂറുകളിൽ മുൻനിര നായികയായിരുന്ന ദിവ്യ ഉണ്ണി വിവാഹത്തോടെ സിനിമാ ജീവിതം അവസാനിപ്പിച്ച്‌ ഇപ്പോൾ നൃത്ത വിദ്യാലയവും അതിന്റെ നടത്തിപ്പുമായി തിരക്കിലാണ്.

How Malayalam actress Divya Unni found the love after divorce; read her  story

താരത്തിന്റെ ആദ്യ വിവാഹം പരാജയമായതോടെയാണ് താരം വീണ്ടും വിവാഹിതയായിരുന്നു. 2020 ജനുവരി 14നായിരുന്നു ദിവ്യയ്ക്ക് കുഞ്ഞ് ജനിക്കുന്നത്. ഐശ്വര്യ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. ജനുവരിയിലാണ് ദിവ്യയ്ക്ക് മൂന്നാമത്തെ കുഞ്ഞ് ജനിച്ചത്. അർജുൻ,മീനാക്ഷി എന്നിവരാണ് മറ്റു മക്കൾ. 2002ലായിരുന്നു ദിവ്യ ഉണ്ണിയുടെ വിവാഹം.വിവാഹത്തോടെ വിദേശത്തേക്ക് പോയ നടി സിനിമയിൽ നിന്നും മാറി നിൽക്കുകയായിരുന്നു. 2016 ൽ ഈ ബന്ധം അവസാനിപ്പിച്ചു. 2018ഫെബ്രുവരി നാലിനായിരുന്നു ഹൂസ്റ്റണിലെ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ വെച്ച് ദിവ്യയുടെ രണ്ടാം വിവാഹം. മുംബൈ മലയാളിയായ അരുൺ കുമാർ മണികണ്ഠനാണ് ഭർത്താവ്. എൻജീനിയറായ അരുൺ നാല് വർഷത്തോളമായി ഹൂസ്റ്റണിലാണ്. ഇവിടെ ശ്രീപാദം സ്‌കൂൾ ഓഫ് ആർട്‌സ് എന്ന പേരിൽ നൃത്ത വിദ്യാലയം ദിവ്യ ഉണ്ണി ആരംഭിച്ചിരുന്നു.

ഇളയ മകൾ ഐശ്വര്യക്ക് രണ്ട് വയസ്സ് തികഞ്ഞ സന്തോഷം പങ്കുെവച്ച് ദിവ്യ ഉണ്ണി. ഞങ്ങളുടെ കൊച്ചു രാജകുമാരിക്ക് രണ്ട് വയസ്സ് തികയുകയാണ്. എല്ലാവരുടെയും അനുഗ്രഹം തേടുന്നു എന്ന് മകൾക്കൊപ്പം നിൽക്കുന്ന മനോഹരമായ ഒരു ചിത്രത്തിനൊപ്പം കുറിച്ചു. കുഞ്ഞാവയ്​ക്കൊപ്പം നിൽക്കുന്ന മനോഹരമായ ഈ ചിത്രം നിരവധി പേർ ഷെയറും ചെയ്തു. നിരവധിപ്പേർ ഐശ്വര്യയ്ക്ക് പിറന്നാൾ ആശംസകൾ നേരുകയാണ് പോസ്റ്റിന് താഴെ.

Related posts