നടി ദിവ്യാ ഗോപിനാഥ് വിവാഹിതയായി

BY AISWARYA

രാജീവ് രവി സംവിധാനം ചെയ്ത കമ്മട്ടിപ്പാടത്തിലൂടെ മലയാള സിനിമാ രംഗത്തേക്കു എത്തിയ നടിയാണ് ദിവ്യ ഗോപിനാഥ്. ഇപ്പോഴിതാ നടിയുടെ വിവാഹം ലളിതമായി കഴിഞ്ഞ വാർത്തയാണ് റിപ്പോര്ട്ട് ചെയ്യുന്നത്. ഹ്രസ്വ ചിത്രങ്ങളും ഡോക്യുമെന്‍ററികളും ഒരുക്കി സിനിമാ സംവിധാന രംഗത്തേക്കെത്തിയ ജുബിത്താണ് വരൻ. കൊച്ചിയിലെ ആലങ്ങാട് സബ് രജിസ്റ്റർ ഓഫീസിൽ വച്ചായിരുന്നു വിവാഹം.  ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെയാണ് ഇരുവരും അറിയിച്ചത്.

ഒരുമിച്ച്‌ പ്രവര്‍ത്തിച്ച സിനിമയില്‍ നിന്ന് ആരംഭിച്ച പരിചയവും സൗഹൃദവുമാണ് വിവാഹത്തിലേക്ക് നീണ്ടത്. ജുബിത്ത് സംവിധാനം ചെയ്‍ത ആഭാസം എന്ന ചിത്രത്തില്‍ ദിവ്യ ഗോപിനാഥ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

“ഡെമോക്രസി ട്രാവല്‍സ് എന്ന ബസ് യാത്രയില്‍ വച്ച്‌ ആദ്യമായി കണ്ടു പരിചയപ്പെട്ടു, അടുത്തു, സുഹൃത്തുക്കളായി. ഒരുമിച്ച്‌ പ്രവര്‍ത്തിച്ചും സ്നേഹിച്ചും തര്‍ക്കിച്ചും വഴക്കിട്ടും കൂടിയും യാത്ര തുടര്‍ന്നുകൊണ്ടേയിരിക്കുന്നു..”, വിവാഹ ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് ദിവ്യ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

അയാള്‍ ശശി, ഇരട്ടജീവിതം, വൈറസ്, ആഭാസം എന്നിവയാണ് ദിവ്യാ അഭിനയിച്ച മറ്റു സിനിമകള്‍.

Related posts