പുലിമുരുകന് രണ്ടാം ഭാഗം! സംവിധായകൻ വൈശാഖ് മനസ്സ് തുറക്കുന്നു!

മലയാള സിനിമയിൽ പുതുചരിത്രം സൃഷ്ടിച്ച ചിത്രമായിരുന്നു പുലിമുരുഗൻ. മോഹൻലാൽ ആണ് ചിത്രത്തിൽ നായകനായി എത്തിയത്. ടോമിച്ചൻ മുളകുപാടം നിർമ്മിച്ച ഈ ചിത്രം സംവിധാനം ചെയ്തത് വൈശാഖ് ആയിരുന്നു. ചരിത്ര വിജയമായിരുന്നു ചിത്രം മലയാള സിനിമയ്ക്ക് സമ്മാനിച്ചത്. അതിനു ശേഷം നിരവധി സിനിമാ പ്രേമികള്‍ ചിത്രത്തിന്റെ രണ്ടാം ഭാഗത്തെ പറ്റിയുള്ള ചോദ്യങ്ങളുയര്‍ത്തിയിരുന്നു. എന്നാല്‍ പുലിമുരുകനെ രണ്ടാം ഭാഗത്തെ പറ്റി ആലോചിച്ചിട്ടില്ല എന്ന് തുറന്നു പറയുകയാണ് സംവിധായകന്‍ വൈശാഖ്.

പുലി മുരുകന്‍ രണ്ടാം ഭാഗത്തെ ഒരിക്കലും ആലോചിച്ചിട്ടില്ല. സംവിധായകനെന്ന നിലയില്‍ ഞാനോ തിരക്കഥാകൃത്തോ അതിനെ പറ്റി ആലോചിച്ചിട്ടില്ല. അതിനെ കുറിച്ചൊരു ചര്‍ച്ച നടത്തിയിട്ടേയില്ല. പ്രായോഗികമായി അതിന് എത്രത്തോളം സാധ്യത ഉണ്ടെന്ന് അറിയില്ല. അത് ഒരു വണ്‍ ടൈം വണ്ടര്‍ ആയി ചെയ്ത സിനിമയാണ്. അതിനൊരു രണ്ടാം ഭാഗം എന്നതിനെ പറ്റി എനിക്കറിയില്ല.

അങ്ങനെയൊന്ന് ചിന്തിക്കാനുള്ള സാഹചര്യം വന്നിട്ടില്ല. ഇനി ചിന്തിക്കുമോയെന്ന് അറിയില്ല, വൈശാഖ് പറഞ്ഞു. ഇതുപോലെ മധുരരാജ സിനിമ അവസാനിക്കുന്ന സമയത്ത് മിനിസ്റ്റര്‍ രാജാ എന്നൊരു കാര്‍ഡ് കാണിച്ചിരുന്നു. അതിനൊരു തുടര്‍ച്ച ഉണ്ടാവുക എന്ന സാധ്യതയെ മാത്രമാണ് സൂചിപ്പിച്ചത്. അങ്ങനെയൊരു പ്രൊജക്ട് പ്ലാന്‍ ഉണ്ടായിട്ടില്ല. അതിനു ശേഷം എല്ലാവരേയും പോലെ വീട്ടിലിരിക്കേണ്ടി വന്നു. ആ സമയത്താണ് മോണ്‍സ്റ്ററിന്റെ പ്രവര്‍ത്തനങ്ങള്‍ ഓണായത്,’ വൈശാഖ് കൂട്ടിച്ചേര്‍ത്തു. മോഹന്‍ലാല്‍ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന മോണ്‍സ്റ്ററിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഉദയ കൃഷ്ണയാണ് തിരക്കഥ.

Related posts