ഒടിയൻ എന്ന മോഹൻലാൽ ചിത്രത്തിന്റെ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ അറസ്റ്റില്‍. സാമ്പത്തിക തട്ടിപ്പുകേസിൽ അറസ്റ്റ് . ശ്രീവത്സം ഗ്രൂപ്പില്‍ നിന്ന് ഒരു കോടി രൂപ തട്ടിയെടുത്തുവെന്നാണ് കേസ്. കേസില്‍ ശ്രീകുമാര്‍ മേനോന്‍ മുന്‍കൂര്‍ ശ്രമിച്ചിരുന്നുവെങ്കിലും പാലക്കാട്ടെ വീട്ടില്‍ നിന്നും ഇന്നലെ രാത്രി ഇദ്ദേഹത്തെ ആലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ആലപ്പുഴ പൊലീസ് സ്റ്റേഷനിലാണ് ഇപ്പോള്‍ ശ്രീകുമാര്‍ മേനോന്‍ ഉള്ളത്. ശ്രീകുമാറിനെ പൊലീസ് ചോദ്യം ചെയ്യുകയാണ് ഇപ്പോൾ എന്നാണ് റിപ്പോർട്ടുകൾ.
മോഹന്‍ലാല്‍ നായകനായി അഭിനയിച്ച ഒടിയന്‍ എന്ന ചിത്രത്തിന് പുറമെ നിരവധി പരസ്യ ചിത്രങ്ങളുടെ സംവിധായകനാണ് ശ്രീകുമാര്‍ മേനോന്‍. നേരത്തേ നടി മഞ്ജു വാര്യര്‍ നല്‍കിയ പരാതിയില്‍ 2019 ല്‍ ശ്രീകുമാര്‍ മേനോനെ അറസ്റ്റ് ചെയ്തിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു മഞ്ജുവിന്‍റെ പരാതി.