അവർ വീണ്ടും വരുന്നു! പ്രഖ്യാപനവുമായി റോഷൻ ആൻഡ്രൂസ്.

മലയാളം സിനിമയിൽ തന്നെ ഒരു വിപ്ലവം സൃഷ്ടിച്ച ചിത്രമാണ് മുംബൈ പോലീസ്. പൃഥ്വിരാജ്, ജയസൂര്യ, റഹ്മാന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ചിത്രമായിരുന്നു മുംബൈ പോലീസ്. അന്ന് വരെ ഉണ്ടായിരുന്ന മലയാള സിനിമ കഥകളിൽ നിന്ന് തികച്ചും വ്യത്യസ്തമായ കഥാഗതിയായിരുന്നു ചിത്രത്തിന്റേത്. ഇപ്പോഴിതാ ചിത്രം മുംബൈ പൊലീസ് റീമേക്കിന് ഒരുങ്ങുന്നുവെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ചിത്രത്തിന്റെ എട്ടാം വാര്‍ഷികത്തോട് അനുബന്ധിച്ച്‌ സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ ഇക്കാര്യം അറിയിച്ചത്.

മുംബൈ പൊലീസിന്റെ എട്ടു വര്‍ഷങ്ങള്‍. ചില മികച്ച നിമിഷങ്ങള്‍ നിങ്ങളെല്ലാവര്‍ക്കും ഒപ്പം പങ്കുവെക്കുന്നു.അളിയാ.ആളുകള്‍ ഈ സിനിമയെക്കുറിച്ച്‌ ഇപ്പോഴും സംസാരിക്കുന്നു. ഞാന്‍ ഉടന്‍ തന്നെ ചിത്രം റീമേക്ക് ചെയ്യും. വിവരങ്ങള്‍ പിന്നാലെ. കാത്തിരിക്കുക എന്നാണ് റോഷൻ ആൻഡ്രൂസ് പറഞ്ഞത്.

ചിത്രം ഏതു ഭാഷയിലേക്കാണ് റീമേക്ക് ചെയ്യുന്നതെന്ന് റോഷന്‍ ആന്‍ഡ്രൂസ് അറിയിച്ചിട്ടില്ല. പൃഥ്വിരാജാണ് ചിത്രത്തിലെ പ്രധാന കഥാപാത്രമായ ആന്റണി മോസ്സസ്സിനെ അവതരിപ്പിച്ചത്. മലയാളത്തില്‍ ഇതുവരെ ആരും ചെയ്യാത്ത വെല്ലുവിളി നിറഞ്ഞ കഥാപത്രത്തെയായിരുന്നു ചിത്രത്തില്‍ പൃഥ്വിരാജ് അവതരിപ്പിച്ചത്. നടന് ഏറെ പ്രേക്ഷക പ്രശംസ നേടി കൊടുക്കാനും ഈ കഥാപാത്രത്തിന് സാധിച്ചു. ബോബി സഞ്ജയ് കൂട്ടുകെട്ടാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കിയത്.

Related posts