കഥ കേട്ടതുമുതല്‍ അന്ന ബെന്നിനെ തന്നെയാണ് മനസ്സില്‍ കണ്ടത്: സാറാസിന്റെ സംവിധായകൻ മനസ്സ് തുറക്കുന്നു.

ഒ ടി ടി പ്ലാറ്റ്‌ഫോമിൽ ഇപ്പോൾ ഹിറ്റ് ആയി ഓടിക്കൊണ്ടിരിക്കുന്ന ചിത്രമാണ് ജൂഡ് ആന്റണി സംവിധാനം ചെയ്ത സാറാസ്. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് അന്ന ബെന്നും സണ്ണി വെയ്‌നുമാണ്. താൻ കഥ കേട്ടതുമുതല്‍ അന്ന ബെന്നിനെ തന്നെയാണ് സാറാസിലെ കഥാപാത്രമാക്കാൻ മനസ്സില്‍ കണ്ടത് എന്ന് സംവിധായകൻ പറയുന്നു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ജൂഡ് ആന്റണി സംസാരിച്ചത്.

കഥ പറയുമ്പോള്‍ തന്നെ അതിലെ കഥാപാത്രങ്ങള്‍ നമ്മുടെ മനസ്സില്‍ വരും. സിനിമ കാണുന്നവര്‍ക്ക് തന്നെ തോന്നാം ഈ കഥാപാത്രം അന്ന ബെന്‍ അല്ലെങ്കില്‍ ആര് ചെയ്യുമെന്ന്. അന്ന ബെന്‍ അല്ലെങ്കില്‍ വേറെ ആരോട് പോയി ഈ കഥ പറയുമെന്ന് ആലോചിച്ചിട്ടില്ല. വേറെ ആരോടേലും പറയുമെന്നും തോന്നുന്നില്ല. അന്ന ബെന്നിനോട് കഥ പറയുന്ന സമയത്ത് തന്നെ എനിക്ക് തോന്നിയ ഒരു ഐഡിയയാണ് ബെന്നി പി. നായരമ്പലത്തിനെ ചിത്രത്തിലെ കഥാപാത്രമാക്കിയത് എന്ന് അദ്ദേഹം പറയുന്നു.

ഇങ്ങനെയൊരു ക്യാരക്ടര്‍ ഉണ്ടെന്ന് ഞാന്‍ ബെന്നി ചേട്ടനോട് പറഞ്ഞപ്പോള്‍ തന്നെ എടാ നമുക്ക് ചെയ്യാടാ എന്നൊക്കെ പറഞ്ഞ് പുള്ളി നല്ല സപ്പോര്‍ട്ടായിരുന്നു. എല്ലാവരും വളരെ പോസിറ്റീവായി സംസാരിച്ചതുകൊണ്ട് മാത്രം സംഭവിച്ചതാണ് ഈ സിനിമ എന്ന് ജൂഡ് പറഞ്ഞു. ഒ.ടി.ടി. പ്ലാറ്റ്‌ഫോമായ ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത ചിത്രത്തിൽ അന്നബെന്‍, സണ്ണി വെയ്ന്‍, മല്ലിക സുകുമാരന്‍, ബെന്നി പി. നായരമ്പലം എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തി. സാറാസ് എന്ന ചിത്രം ഏറെ പ്രധാനപ്പെട്ട ഒരു വിഷയത്തെ, സുപരിചിതമായ സാഹചര്യങ്ങളില്‍ നിന്നുകൊണ്ടാണ് അവതരിപ്പിച്ചിരിക്കുന്നത്.

Related posts