മലയാള സീരിയൽ പ്രേമികൾ ഒരിക്കലും മറക്കുവാൻ ഇടയില്ലാത്ത താരമാണ് ഡിംപിൾ റോസ്. മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും നിരവധി വേഷങ്ങൾ ചെയ്ത് പ്രേക്ഷക മനസ്സിൽ വലിയൊരു സ്ഥാനം നേടിയെടുക്കുവാൻ താരത്തിന് സാധിച്ചിരുന്നു. ഇപ്പോഴിതാ താരത്തിന്റെ പുത്തൻ വിശേഷങ്ങളാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. മാസങ്ങള്‍ക്ക് മുമ്പാണ് താരം ഗര്‍ഭിണിയാണെന്ന സന്തോഷ വാര്‍ത്ത ആരാധകരെ അറിയിച്ചത്. എങ്കിലും പിന്നീട് മറ്റു വിശേഷങ്ങൾ ഒന്നും പറഞ്ഞിരുന്നില്ല. ഗര്‍ഭകാലത്തെ കോംപ്ലിക്കേഷന്‍ കാരണമാണ് പിന്നീട് വീഡിയോകളുമായി എത്താതിരുന്നതെന്ന് താരം വ്യക്തമാക്കിയിരുന്നു. ഇരട്ടക്കുട്ടികള്‍ക്ക് താന്‍ ജന്മം നല്‍കിയെങ്കിലും അതിലൊരാളുടെ ജീവന്‍ നഷ്ടപ്പെട്ടുവെന്ന് താരം അറിയിച്ചു. മാസങ്ങള്‍ക്ക് മുമ്പാണ് ഡിംപിള്‍ രണ്ട് ആണ്‍കുട്ടികള്‍ക്ക് ജന്മം നല്‍കിയത്. ഒരാളെയേ രക്ഷിക്കാനായുള്ളു. മകന് പേരിട്ടിട്ടില്ലെന്നും അവനെ പാച്ചു എന്നാണ് വിളിക്കുന്നതെന്നും ഡിംപിള്‍ പറഞ്ഞിരുന്നു. അതേസമയം നഷ്ടപ്പെട്ട് പോയ കുഞ്ഞിന് കെസ്റ്റര്‍ എന്ന പേര് നല്‍കുകയും ചെയ്തു. ഇപ്പോഴിതാ മകനെ കുറിച്ചും പുതിയ മറ്റ് വിശേഷങ്ങളും പങ്കുവെച്ച് രംഗത്ത് എത്തിയിരിക്കുകയാണ് താരം
ഡിംപിളിന്റെ വാക്കുകള്‍ ഇങ്ങനെ, മകന്‍ പാച്ചുവിന് നൈറ്റ് ഡ്യൂട്ടിയാണ്. പാച്ചു പകല്‍ മുഴുവനും ഉറങ്ങും. രാത്രി 12 മുതല്‍ എഴുന്നേറ്റ് കളി തുടങ്ങും. കുഞ്ഞ് ഉറങ്ങാത്തത് കൊണ്ട് വെളുപ്പിന് 4-5 മണി വരെ താനും എഴുന്നേറ്റ് ഇരിക്കേണ്ട അവസ്ഥയാണിപ്പോള്‍. കുഞ്ഞ് ഉറങ്ങുന്നതിനൊപ്പം പകലാണ് ഞാനും കിടുന്നുറങ്ങുന്നത്. തന്റെ ജീവിതത്തിലെ എല്ലാ കൃത്യനിഷ്ഠകളും ഇതോടെ മാറി. പ്രസവത്തിന് മുന്‍പ് ചെയ്തിരുന്ന കാര്യങ്ങളില്‍ ചിലത് മാത്രമേ ഇപ്പോള്‍ ചെയ്യുന്നുള്ളൂ. പ്രസവ ശേഷം ജീവിതം തന്നെ മാറി എന്ന് പറയാം. ഗര്‍ഭിണിയായതിന് ശേഷം ഭക്ഷണ കാര്യത്തിലും വലിയ മാറ്റം വരുത്തി. പ്രഗ്‌നന്‍സി സമയത്താണ് പാല്‍ കുടിച്ച് തുടങ്ങിയത്. നേരത്തെ തീരെ ഇഷ്ടമില്ലാത്ത കാര്യമാണ് പാല് കുടിക്കുന്നത്. ഇപ്പോള്‍ അഞ്ചാറ് നേരമൊക്കെ പാല്‍ കുടിക്കും. രാത്രിയില്‍ മകന്‍ ഉറങ്ങാത്തത് കൊണ്ട് വിശക്കാന്‍ തുടങ്ങും. അന്നേരവും പാല് കുടിച്ചാണ് വിശപ്പ് മാറ്റുന്നത്. ഇപ്പോള്‍ ബ്രേക്ക് ഫാസ്റ്റ് വളരെ ലേറ്റ് ആയിട്ടാണ് കഴിക്കുന്നത്. മകനെ കുളിപ്പിക്കാനൊന്നും തനിക്ക് പറ്റുന്നില്ല. നാത്തൂനായ ഡിവൈനും അമ്മയുമൊക്കെ ചേര്‍ന്നാണ് കുഞ്ഞിനെ നോക്കുന്നത്. മുന്‍പൊക്കെ ജങ്ക് ഫുഡ് കഴിച്ചിരുന്നു. ഇപ്പോള്‍ അതൊക്കെ ഒഴിവാക്കി. ന്യൂട്രീഷ്യസായ ഫുഡ് മാത്രമേ കഴിക്കാറുള്ളൂ.
അവനെ പാട്ട് കേള്‍പ്പിക്കാനായി ഒരു ഫോണ്‍ മാറ്റി വെച്ചിരിക്കുകയാണ്. ഫുള്‍ ടൈം പാട്ട് കേള്‍പ്പിച്ചാല്‍ അത്രയും സന്തോഷം. കാവല്‍ മാലാഖമാരേ എന്ന പാട്ടാണ് അവന് ഏറ്റവും ഇഷ്ടമുള്ളത്. പ്രസവ ശേഷം എന്നും കേള്‍ക്കുന്ന പാട്ടിതാണ്. ജനിച്ച ഉടനെ മരിച്ച കുഞ്ഞുങ്ങള്‍ മാലാഖമാരാണെന്നാണ് വിശ്വാസം. അവര്‍ക്ക് ഒരു പാപവുമില്ലല്ലോ. നമുക്ക് വേണ്ടി അവര്‍ പ്രാര്‍ത്ഥിക്കും. കെസ്റ്റര്‍ വാവയ്ക്ക് മാമോദീസ കൊടുത്തിട്ടാണ് അവന്‍ മരിച്ചത്. സ്വര്‍ഗത്തില്‍ ഇരുന്ന് എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കാന്‍ എന്റെ ചോരയിലുള്ള മീഡിയേറ്ററാണ് കെസ്റ്റര്‍. എനിക്കും പാച്ചൂട്ടനും ഈ കുടുംബത്തിനും വേണ്ടി പ്രാര്‍ത്ഥിക്കാനുള്ള കാവല്‍ മാലാഖയാണ് അവന്‍. അവന് വേണ്ടിയും കൂടിയാണ് ഞാന്‍ പാട്ട് പാച്ചുവിനെ കേള്‍പ്പിക്കുന്നത്. പ്രസവ ശേഷം വാവയ്ക്ക് വേണ്ടിയുള്ള പാട്ടാണ് ഇപ്പോള്‍ കേള്‍ക്കാറുള്ളത്.