ഓരോ സിനിമയും ഓരോ ശ്രമങ്ങളാണ്. ചില ശ്രമങ്ങള്‍ വിജയിക്കും, ചിലത് പരാജയപ്പെടും.! ദിലീഷ്

മലയാള സിനിമയിൽ പുത്തന്‍ വെളിച്ചം വീശിയതിൽ പ്രധാന പങ്കുവഹിച്ചയാളാണ് ദിലീഷ് പോത്തന്‍. സംവിധായകനും നടനും നിര്‍മ്മാതാവുമായി അദ്ദേഹം മലയാളികൾക്ക് ഏറെ സുപരിചിതനാണ്. ആദ്യ ചിത്രത്തിലൂടെ സംവിധായകനെന്ന നിലയില്‍ മലയാള സിനിമാലോകത്ത് തന്റേതായ മുദ്ര പതിപ്പിച്ച ദിലീഷ് പോത്തന്‍ പിന്നീടുള്ള ചിത്രങ്ങളിലും മലയാളികളെ അത്ഭുതപ്പെടുത്തിയിരുന്നു. മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്‌സാക്ഷിയും, ജോജി എന്നീ ചിത്രങ്ങളിലൂടെ പാന്‍ ഇന്ത്യ തലത്തില്‍ തന്നെ ദിലീഷ് ശ്രദ്ധ നേടിക്കഴിഞ്ഞു. റിയലിസ്റ്റിക് സിനിമകളുടെ വക്താവായി കൂടിയാണ് പ്രേക്ഷകര്‍ ദിലീഷിനെ നോക്കിക്കാണുന്നത്. എന്നാല്‍ എല്ലാതരം സിനിമകളും ചെയ്യണമെന്നാണ് തന്റെ ആഗ്രഹമെന്നാണ് ദിലീഷ് പറയുന്നത്. സാഹചര്യങ്ങള്‍ അനുകൂലമായി വന്നതുകൊണ്ട് റിയലിസ്റ്റിക് സിനിമകള്‍ ചെയ്തുവെന്നു മാത്രം. എനിക്കിഷ്ടപ്പെട്ടവയാണ് ഞാന്‍ ചെയ്യുന്നതെന്നും മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ദിലീഷ് പറഞ്ഞു.

Dileesh Pothan denies rumours; says his next project only in 2018- The New  Indian Express

ഷൂട്ടിങ്ങിന്റെ അടുത്തെത്തിയശേഷം തൃപ്തി പോരാത്തതിന്റെ പേരില്‍ ഉപേക്ഷിച്ച സിനിമകള്‍പോലുമുണ്ട്. ഓരോ സിനിമയും ഓരോ ശ്രമങ്ങളാണ്. ചില ശ്രമങ്ങള്‍ വിജയിക്കും, ചിലത് പരാജയപ്പെടും. ശ്രമിക്കുക എന്നതാണ് എന്റെ പോളിസി. പരാജയത്തില്‍നിന്ന് ഒളിച്ചോടാനായിരുന്നെങ്കില്‍ പണ്ടേ ഒളിച്ചോടേണ്ടയാളാണ് ഞാന്‍,’ ദിലീഷ് പറഞ്ഞു. ചെയ്യാന്‍കഴിയുന്ന സിനിമയാണെന്ന് തോന്നിയാല്‍ ഏതു ചിത്രവും ചെയ്യും. ചില ടൈപ്പുകള്‍ മാത്രമേ ചെയ്യൂ എന്ന് ഒരു പിടിവാശിയുമില്ലെന്നും ദിലീഷ് തുറന്നുപറഞ്ഞു. സംവിധാനത്തിലെ തന്റെ രീതികളെ കുറിച്ചും അദ്ദേഹം അഭിമുഖത്തില്‍ സംസാരിക്കുന്നുണ്ട്.

Scene stealer - The Hindu

താരങ്ങള്‍ക്ക് മുന്‍കൂട്ടി സീന്‍ വായിക്കാന്‍ നല്‍കാറില്ല. അവര്‍ക്ക് ഡയലോഗ് പറഞ്ഞുകൊടുക്കുകയും സാഹചര്യം വിവരിക്കുകയുമാണ് ചെയ്യുന്നത്. അഭിനയം കൂടുതല്‍ സ്വാഭാവികമാകാന്‍ ഇതാണ് ഏറ്റവും മികച്ച മാര്‍ഗമെന്നും ദിലീഷ് അഭിപ്രായപ്പെട്ടു. ഇപ്പോള്‍ നിര്‍മാതാവായെത്തുന്ന പുതിയ ചിത്രമായ ഭാവനയുടെ പണിപ്പുരയിലാണ് അദ്ദേഹം. പുതിയ സംവിധായകനാണ് സിനിമ ചെയ്യുന്നതെന്നും നവാഗതര്‍ക്ക് അവസരം നല്‍കാനാണ് ശ്രമിക്കുന്നതെന്നും ദിലീഷ് കൂട്ടിച്ചേര്‍ത്തു. അടുത്ത മാസമാണ് ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിക്കുകയെന്നും ദിലീഷ് പോത്തന്‍ അറിയിച്ചു.

Related posts