ദിലീപിന്റെയും കാവ്യയുടെയും മഹാലക്ഷ്മിക്ക് ഇന്ന് നാലാം പിറന്നാൾ!

ദിലീപ് കാവ്യ വിവാഹം ഏറെ ഗോസിപ്പുകൾക്ക് ഒടുവിലാണ് നടക്കുന്നത്. വിവാഹത്തിന് മണിക്കൂറുകൾക്ക് മുമ്പാണ് ഇവർ പലരെയും വിവാഹ കാര്യം തന്നെ അറിയിക്കുന്നത്. മഞ്ജു വാര്യരുമായുള്ള 16 വർഷത്തെ വിവാഹ ബന്ധം അവസാനിപ്പിച്ച് വർഷങ്ങൾ പിന്നിടുന്നതിനിടെയായിരുന്നു ദിലീപ് കാവ്യയെ വിവാഹം ചെയ്യുന്നത്. ദിലീപിന്റെ ആദ്യ മകൾ മീനാക്ഷിയാണ് രണ്ടാം വിവാഹത്തിന് ചുക്കാൻ പിടിച്ചത്.

2018 ഒക്ടോബർ 19നാണ് ദിലീപിനും കാവ്യയ്ക്കും പെൺകുഞ്ഞ് ജനിക്കുന്നത്. ദിലീപിന്റെയും കാവ്യയുടെയും മകൾ മഹാലക്ഷ്മിക്ക് ഇന്ന് നാലാം പിറന്നാളാണ്. ഒരു വിജയദശമി ദിനത്തിലാണ് കുഞ്ഞ് ജനിച്ചത്. പ്രിയപ്പെട്ടവരെ, ഈ വിജയദശമി ദിനത്തിൽ എന്റെ കുടുംബത്തിൽ മീനാക്ഷിക്ക്‌ ഒരു കുഞ്ഞനുജത്തികൂടി എത്തിയിരിക്കുന്നു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. നിങ്ങളുടെ സ്നേഹവും പ്രാർഥനയും എന്നും ഞങ്ങൾക്കൊപ്പമുണ്ടാവണം.. എന്നാണ് അന്ന് ദിലീപ് സോഷ്യൽ മീഡിയയിൽ കുറിച്ചത്.

മലയാളികളുടെ ജനപ്രിയ നടനാണ് ദിലീപ്. അദ്ദേഹത്തിന്റെ കുടുംബവും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടവരാണ്. ദിലീപും ഭാര്യ കാവ്യയും മകൾ മഹാലക്ഷ്മിയും ആദ്യ ബന്ധത്തിലെ മകൾ മീനാക്ഷിയും ഒരുമിച്ചാണ് താമസം. ഇവരെ സംബന്ധിക്കുന്ന ഏത് വിശേഷം ആയാലും ഇരു കൈയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിക്കുന്നത്. വിവാഹത്തിന് ശേഷം കാവ്യ ക്യാമറയ്ക്ക് മുന്നിൽ എത്തിയിട്ടില്ല. സോഷ്യൽ മീഡിയകളിലും സജീവമല്ല. അഭിനയത്തിൽ നിന്നും വിട്ടു നിൽക്കുന്ന കാവ്യ സമ്പൂർണ്ണ കുടുംബിനിയുടെ റോളിൽ ആണ് ഇപ്പോൾ തിളങ്ങുന്നത്.

Related posts