ദിലീപും മഞ്ജു വാര്യരും മലയാളികൾക്ക് വളരെ പ്രിയപ്പെട്ട താരങ്ങളാണ്. സല്ലാപം എന്ന ചിത്രമാണ് ഇരുവരുടെയും സിനിമാ ജീവിതത്തിന് വലിയ ഒരു ബ്രേക്ക് നല്‍കിയത്. ഇപ്പോഴും ഇരുവരും ഒന്നിച്ചഭിനയിച്ച ചിത്രങ്ങളെക്കുറിച്ച് പ്രേക്ഷകര്‍ ചര്‍ച്ച ചെയ്യാറുണ്ട്. 1998ലാണ് ദിലീപും മഞ്ജുവും പ്രണയിച്ചു വിവാഹം ചെയ്തത്. ശേഷം 2014 ൽ ഇവര്‍ വിവാഹ മോചനം നേടി. ഇരുവരുടെയും ഏക മകള്‍ മീനാക്ഷി ഇപ്പോൾ അച്ഛന്‍ ദിലീപിന് ഒപ്പമാണ്. പിന്നീട് 2016ല്‍ ദിലീപ് കാവ്യയെ വിവാഹം ചെയ്തു. ഇരുവർക്കും മഹാലക്ഷ്മി എന്ന് പേരുള്ള ഒരു കുട്ടിയുണ്ട്.
ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ ശ്രദ്ധേയമാകുന്നത് മഞ്ജു വാര്യരും ദിലീപും നല്‍കിയ അഭിമുഖത്തിലെ ചില ഭാഗങ്ങളാണ്. ഇരുവരും ഒന്നിച്ച് അഭിനയിക്കുമോ എന്ന ചോദ്യത്തിനുള്ള താരങ്ങളുടെ മറുപടിയാണ് വീഡിയോയിലുള്ളത്. ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു ദിലീപിന്റെ പ്രതികരണം. നാളെ മഞ്ജു നായികയായി എത്തുന്ന സിനിമ വന്നാല്‍ ദിലീപ് നായകനായി അഭിനയിക്കുമോ എന്നായിരുന്നു അവതാരകന്‍ ചോദിച്ചത്. ആ സിനിമയിലെ ആ കഥാപാത്രത്തിന് മഞ്ജു അല്ലാതെ മറ്റാരും ഇല്ലയെന്ന് പറഞ്ഞ് കഴിഞ്ഞാല്‍ മഞ്ജുവിനോടൊപ്പം അഭിനയിക്കും. മഞ്ജുവും താനും തമ്മില്‍ ഒരു ശത്രുതയുമില്ല. അങ്ങനെയൊരു കഥാപാത്രം വരട്ടെ അപ്പോള്‍ നമുക്ക് ആലോചിക്കാം എന്നായിരുന്നു ദിലീപിന്റെ മറുപടി.
ദിലീപിന്റെ ഈ വാക്കുകളെ ഉദ്ധരിച്ച് മഞ്ജുവിനോടും ഇതേ ചോദ്യം മറ്റൊരു അഭിമുഖത്തില്‍ ചോദിച്ചിരുന്നു. എന്നാല്‍ മഞ്ജുവിന്റെ പ്രതികരണം ഏവരെയും ഞെട്ടിച്ചു. അവതാരകന്‍ ചോദ്യം ചോദിച്ച് തുടങ്ങിയപ്പോള്‍ തന്നെ മഞ്ജു മറുപടി പറഞ്ഞു. സാരമില്ല, അതുവേണ്ട. അതിനെ കുറിച്ച് സംസാരിക്കേണ്ട എന്നായിരുന്നു നടിയുടെ മറുപടി. മഞ്ജുവിന് അതിന് താല്‍പര്യമില്ലെന്നാണ് ആ മറുപടി സൂചിപ്പിക്കുന്നത്. ഇപ്പോള്‍ വീണ്ടും ഈ രണ്ട് അഭിമുഖങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.