അച്ഛന്റെ തോളിൽ ചാഞ്ഞും, ദേവിയെ തൊഴുതുമുള്ള മഹാലക്ഷ്മിയുടെ ചിത്രങ്ങൾ വൈറലാകുന്നു!

ദിലീപും കാവ്യയും തമ്മിലുള്ള വിവാഹം ഏറെ ഗോസിപ്പുകൾക്ക് ഒടുവിലാണ് സംഭവിക്കുന്നത്. വിവാഹത്തിന് മണിക്കൂറുകൾക്ക് മുമ്പാണ് ഇവർ പലരെയും വിവാഹ കാര്യം തന്നെ അറിയിക്കുന്നത്. മഞ്ജു വാര്യരുമായുള്ള 16 വർഷത്തെ വിവാഹ ബന്ധം അവസാനിപ്പിച്ച് വർഷങ്ങൾ പിന്നിടുന്നതിനിടെയായിരുന്നു ദിലീപ് കാവ്യയെ വിവാഹം ചെയ്യുന്നത്. 2018 ഒക്ടോബർ 19നാണ് ദിലീപിനും കാവ്യയ്ക്കും പെൺകുഞ്ഞ് ജനിക്കുന്നത്.

ഇപ്പോഴിതാ ദിലീപിന്റെയും കാവ്യയുടെയും പൊന്നോമന മകൾ മഹാലക്ഷ്മിയുടെ പുത്തൻ ചിത്രങ്ങൾ തരം​ഗമാകുന്നു. കഴിഞ്ഞ ദിവസമായിരുന്നു കുഞ്ഞിന്റെ ജന്മദിനം. മഹാലക്ഷ്മി ആദ്യാക്ഷരം കുറിച്ചത് ജന്മദിനത്തിന് മുന്നേയായിരുന്നു. ആവണംകോട് സരസ്വതി ക്ഷേത്ര നടയിലായിരുന്നു ചടങ്ങ്. അച്ഛനും അമ്മയ്ക്കും ചേച്ചി മീനാക്ഷിക്കുമൊപ്പമായിരുന്നു മഹാലക്ഷ്മി എത്തിയത്. ഇതിന്റെ ചിത്രങ്ങൾ ദിലീപ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത് വൈറലായിരുന്നു.ഇപ്പോഴിതാ, ആ ദിവസം പകർത്തിയ കൂടുതൽ ചിത്രങ്ങൾ ദിലീപിന്റെ ഫാൻസ് പേജുകളിൽ നിറയുന്നു. അച്ഛന്റെ തോളിൽ ചാഞ്ഞും, ദേവിയെ തൊഴുതുമുള്ള മഹാലക്ഷ്മിയുടെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു.

മലയാളികളുടെ ജനപ്രിയ നടനാണ് ദിലീപ്. അദ്ദേഹത്തിന്റെ കുടുംബവും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടവരാണ്. ദിലീപും ഭാര്യ കാവ്യയും മകൾ മഹാലക്ഷ്മിയും ആദ്യ ബന്ധത്തിലെ മകൾ മീനാക്ഷിയും ഒരുമിച്ചാണ് താമസം. ഇവരെ സംബന്ധിക്കുന്ന ഏത് വിശേഷം ആയാലും ഇരു കൈയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിക്കുന്നത്. വിവാഹത്തിന് ശേഷം കാവ്യ ക്യാമറയ്ക്ക് മുന്നിൽ എത്തിയിട്ടില്ല. സോഷ്യൽ മീഡിയകളിലും സജീവമല്ല. വിവാഹശേഷം അഭിനയത്തിൽ നിന്നും വിട്ടു നിൽക്കുന്ന കാവ്യ സമ്പൂർണ്ണ കുടുംബിനിയുടെ റോളിൽ ആണ് ഇപ്പോൾ തിളങ്ങുന്നത്.

Related posts