മിഠായി കഴിച്ചാൽ പുഴുപ്പല്ല് വരും! ജനശ്രദ്ധ നേടി മഹാലക്ഷ്മി!

ദിലീപ് കാവ്യ വിവാഹം ഏറെ ഗോസിപ്പുകൾക്ക് ഒടുവിലാണ് നടക്കുന്നത്. വിവാഹത്തിന് മണിക്കൂറുകൾക്ക് മുമ്പാണ് ഇവർ പലരെയും വിവാഹ കാര്യം തന്നെ അറിയിക്കുന്നത്. മഞ്ജു വാര്യരുമായുള്ള 16 വർഷത്തെ വിവാഹ ബന്ധം അവസാനിപ്പിച്ച് വർഷങ്ങൾ പിന്നിടുന്നതിനിടെയായിരുന്നു ദിലീപ് കാവ്യയെ വിവാഹം ചെയ്യുന്നത്. ദിലീപിന്റെ ആദ്യ മകൾ മീനാക്ഷിയാണ് രണ്ടാം വിവാഹത്തിന് ചുക്കാൻ പിടിച്ചത്. 2018 ഒക്ടോബർ 19നാണ് ദിലീപിനും കാവ്യയ്ക്കും പെൺകുഞ്ഞ് ജനിക്കുന്നത്.

ദിലീപിന്റെയും കാവ്യയുടെയും പൊന്നോമന മഹാലക്ഷ്മിയുടെ പുത്തൻ വീഡിയോയാണ് ഇപ്പോൾ തരം​ഗമാകുന്നത്. കഴിഞ്ഞ ദിവസമായിരുന്നു കുഞ്ഞിന്റെ ജന്മദിനം. മഹാലക്ഷ്മി ആദ്യാക്ഷരം കുറിച്ചത് ജന്മദിനത്തിന് മുന്നേയായിരുന്നു. ഇപ്പോഴിതാ, ദുബായിൽ നിന്നുള്ള ദിലീപിന്റെയും കാവ്യയുടെയും മഹാലക്ഷ്മിയുടെയും വിഡിയോയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ദിലീപ് കുടുംബസമേതം ദുബായിൽ എത്തിയപ്പോൾ ആരോ പകർത്തിയതാണ് വിഡിയോ. അപൂർവമായാണ് താരപുത്രിയുടെ വിഡിയോകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ എത്തുകയെങ്കിലും അവ നിമിഷ നേരം കൊണ്ടാണ് വൈറലാകുക. മിഠായി വേണോ എന്ന ചോദ്യത്തിന് ‘മിഠായി കഴിച്ചാൽ പുഴുപ്പല്ല് വരും’ എന്നു പറയുകയാണ് മാമാട്ടി എന്നു വിളിപ്പേരുള്ള മഹാലക്ഷ്മി.

മലയാളികളുടെ ജനപ്രിയ നടനാണ് ദിലീപ്. അദ്ദേഹത്തിന്റെ കുടുംബവും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടവരാണ്. ദിലീപും ഭാര്യ കാവ്യയും മകൾ മഹാലക്ഷ്മിയും ആദ്യ ബന്ധത്തിലെ മകൾ മീനാക്ഷിയും ഒരുമിച്ചാണ് താമസം. ഇവരെ സംബന്ധിക്കുന്ന ഏത് വിശേഷം ആയാലും ഇരു കൈയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിക്കുന്നത്. വിവാഹത്തിന് ശേഷം കാവ്യ ക്യാമറയ്ക്ക് മുന്നിൽ എത്തിയിട്ടില്ല. സോഷ്യൽ മീഡിയകളിലും സജീവമല്ല. അഭിനയത്തിൽ നിന്നും വിട്ടു നിൽക്കുന്ന കാവ്യ സമ്പൂർണ്ണ കുടുംബിനിയുടെ റോളിൽ ആണ് ഇപ്പോൾ തിളങ്ങുന്നത്.

Related posts