മൂസയുടെ തിരിച്ചുവരവ് ഉടൻ! ആരാധകരെ ആവേശത്തിലാഴ്ത്തി ദിലീപിന്റെ പോസ്റ്റ്!

മലയാളത്തിലെ പ്രമുഖ നടന്മാരിൽ ഒരാളാണ് ദിലീപ്. ദിലീപ് സിനിമയിൽ എത്തുന്നത് മിമിക്രി വേദികളിൽ നിന്നുമാണ്. ദിലീപിനെ പോലെ തന്നെ അദ്ദേഹത്തിന്റെ കുടുംബവും മലയാളികൾക്ക് ഏറെ സുപരിചിതരാണ്. സിനിമയിൽ അഭിനയിച്ചില്ലെങ്കിലും മക്കളായ മീനാക്ഷിക്കും മഹാലക്ഷ്മിക്കും നിരവധി ആരാധകരാണുള്ളത്. ദിലീപ് അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ചത് 1992ൽ പുറത്തെത്തിയ എന്നോടിഷ്ടം കൂടാമോ എന്ന ചിത്രത്തിലൂടെയാണ്. സിനിമയിൽ എത്തിയതോടെ ഗോപാലകൃഷ്ണൻ എന്ന തന്റെ യഥാർത്ഥ പേര് ദിലീപ് എന്നാക്കി മാറ്റുകയായിരുന്നു. മലയാളികളുടെ ജനപ്രിയ നായകനാണ് അദ്ദേഹം ഇന്ന്. കുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ ദിലീപ് ചിത്രങ്ങളോട് ഒരു പ്രത്യേക ഇഷ്ടമുണ്ട്.

ദിലീപിന്റെ കരിയറിലെ വലിയ ഹിറ്റുകളിൽ ഒന്നാണ് സിഐഡി മൂസ. 2003ൽ ജോണി ആന്റണിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രം ഇന്നും പ്രേക്ഷകരുടെ ഇഷ്ട ചിത്രമായി നിലനിൽക്കുന്നു. ഇന്നും വലിയ റിപ്പീറ്റ് വാല്യുവുള്ള ചിത്രമാണ് സിഐഡി മൂസ. വലിയ ആരാധകർ തന്നെ ചിത്രത്തിനുണ്ട്. ചിത്രത്തിന്റെ ആരാധകർക്ക് സന്തോഷം നൽകി ചിത്രത്തിന് രണ്ടാം ഭാഗം ഒരുങ്ങുന്നുവെന്ന റിപ്പോർട്ട് 2020ൽ എത്തിയിരുന്നു. എന്നാൽ പിന്നീട് ഇതിനെ കുറിച്ച് റിപ്പോർട്ടുകൾ എത്തിയിരുന്നില്ല. ഇപ്പോഴിത ചിത്രത്തിന്റെ 20-ാം വർഷത്തിൽ സിനിമ പ്രേമികൾക്ക് സന്തോഷം നൽകുന്ന പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ് ദിലീപ്.

മൂസ തിരികേ വരുന്നുവെന്ന് അറിയിക്കുകയാണ് ദിലീപ്.2003 ജൂലൈ നാലിനാണ് സി ഐ ഡി മൂസ റിലീസ് ചെയ്തത്. 2023 ജൂലൈ 4 ആയപ്പോഴേക്കും സിനിമയ്ക്ക് 20 വയസ് തികഞ്ഞിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട മാഷപ്പ് വീഡിയോ ദിലീപ് പങ്കുവച്ചു. ഒപ്പം മൂസ ഉടൻ എത്തും എന്നും നടൻ കുറിച്ചിരിക്കുന്നു. ഇതോടെ പ്രേക്ഷകരും ആരാധകരും ഏറെ ആവേശത്തിലാണ്. ഗ്രാന്റ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ദിലീപ്, അനൂപ് എന്നിവർ ചേർന്ന് നിർമ്മിച്ച സിഐഡി മൂസയ്ക്ക് തിരക്കഥ ഒരുക്കിയത് ഉദയ് കൃഷ്ണ സിബി കെ തോമസാണ്.

Related posts