ഹാസ്യരാജാക്കന്മാർ ഒരുമിക്കുന്നു: ഇത് ആരാധകർ കാത്തിരുന്ന നിമിഷം!

നാദിർഷ എന്ന കലാകാരൻ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ്. മിമിക്രിയിലൂടെ ഒരുകാലത്ത് മലയാളികളുടെ തന്നെ ആസ്വാദന നിലവാരത്തെ മറ്റൊരു തലത്തിലേക്ക് എത്തിച്ചവരിൽ പ്രധാനിയാണ് നാദിർഷ. പിന്നീട്ട് മിമിക്രി രംഗത്ത് നിന്നും സിനിമ രംഗത്തേക്ക് എത്തിയ താരം വലുതും ചെറുതുമായ നിരവധി വേഷങ്ങൾ ചെയ്തിരുന്നു. ദേ മാവേലി കൊമ്പത്ത്, ഓണത്തിന് ഇടയ്ക്ക് പുട്ട് കച്ചവടം തുടങ്ങിയ വ്യത്യസ്തമായ മിമിക്‌സ് പാരഡി ഓഡിയോ കാസറ്റുകൾ സംവിധാനം ചെയ്ത് താരം മലയാളികൾക്ക് ഒരു പുതുപുത്തൻ അനുഭവം സമ്മാനിച്ചിരുന്നു.

നടൻ എന്നതിലുപരി ഗായകനായും സംവിധായകനായും തിളങ്ങുകയാണ് താരമിപ്പോൾ. ആദ്യമായി സംവിധാനം ചെയ്ത ‘അമർ അക്ബർ അന്തോണി’ എന്ന മലയാള ചിത്രം സൂപ്പർ ഹിറ്റ് ആയിരുന്നു. തുടർന്ന് സംവിധാനം ചെയ്ത കട്ടപ്പനയിലെ ഹൃത്വിക് റോഷൻ എന്ന ചിത്രവും സൂപ്പർ ഹിറ്റ് ആയിരുന്നു. ഇപ്പോൾ 2 ചിത്രങ്ങൾ ആണ് നാദിർഷയുടേതായി പുറത്തിറങ്ങാൻ ഇരിക്കുന്നത്. ജയസൂര്യയെ നായകനാക്കി പുറത്ത് വരുന്ന ഈശോ എന്ന ചിത്രം , അതിന്റെ ടാഗ് ലൈനിലൂടെ തന്നെ ജനശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ‘നോട്ട് ഫ്രം ബൈബിൾ’ എന്ന ടാഗ് ലൈൻ ഇതിനോടകം വിവാദമായിരുന്നു. പി സി ജോർജ് ഉൾപ്പെടെ നിരവധി പേരാണ് ഈ ടാഗ് ലൈനിനെ വിമർശിച്ച് രംഗത്ത് എത്തിയത്. എന്നാൽ ഈശോ എന്ന പേര് മാറ്റാതെ ടാഗ് ലൈൻ മാത്രം മാറ്റി ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്ത് ഇറങ്ങിയിരുന്നു.

നാദിർഷയും നടൻ ദിലീപും തമ്മിലുള്ള സൗഹൃദം മലയാളികൾക്ക് സുപരിചിതമാണ്. തന്റെ ആദ്യചിത്രം ദിലീപിനെ നായകനാക്കി ചെയ്യുമെന്നാണ് നാദിർഷ ആദ്യം പറഞ്ഞിരുന്നത്. എന്നാൽ അത് സാധിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ ജന പ്രിയ നായകൻ ദിലീപിനേയും ഉർവശിയേയും കേന്ദ്ര കഥാപാത്രമാക്കി ‘ കേശു ഈ വീടിന്റെ നാഥൻ ‘ എന്ന ചിത്രം പുറത്ത് വരുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഈ ഹാസ്യ രാജാക്കന്മാരുടെ ഒത്തുചേരലിനായി മലയാള സിനിമ പ്രേക്ഷകർ കാത്തിരിക്കുന്നു. ഇപ്പോൾ ഈ ചിത്രത്തിന്റെ ലൊക്കേഷൻ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. നാദിർഷയും അനുശ്രീയും ദിലീപിന് ഒപ്പം നിൽക്കുന്ന ചിത്രമാണ് ഇപ്പോൾ തരംഗമായി മാറിയിരിക്കുന്നത്. പഴയ കാലഘട്ടത്തെ സൂചിപ്പിക്കുന്ന വേഷത്തിൽ ആണ് ദിലീപും അനുശ്രീയും ചിത്രത്തിൽ ഉള്ളത്. ചിത്രത്തിന്റെ ഗാനരംഗങ്ങളാണ് ഇപ്പോൾ പൊള്ളാച്ചിയിൽ ചിത്രീകരിക്കുന്നത്. നാദിർഷ തന്നെയാണ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂട പങ്കുവെച്ചത്. ദിലീപിന്റെ വ്യത്യസ്തമായ വേഷം കാണുവാൻ ആരാധകർ കാത്തിരിക്കുകയാണ്.

Related posts