മലയാളത്തിന്റെ പ്രിയ താരങ്ങളായ ദിലീപും ഭാര്യ കാവ്യ മാധവനും, ബിജു മേനോനും ഭാര്യ സംയുക്ത വര്‍മ്മയും നടി ഉത്തര ഉണ്ണിയുടെ വിവാഹത്തില്‍ പങ്കെടുക്കാനെത്തി. നടന്‍ ദിലീപും കാവ്യ മാധവനും വിവാഹത്തിന് മുമ്പ് നടന്ന ഉത്തരയുടെ ഹല്‍ദി ചടങ്ങുകളിലും പങ്കെടുത്തിരുന്നു. ദിലീപിന്റെയും കാവ്യയുടെയും ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടത് ഫാന്‍സ് പേജുകളിലാണ്. ഉത്തര ഉണ്ണി സംയുക്തയുടെ ബന്ധു കൂടിയായ നടി ഊര്‍മിള ഉണ്ണിയുടെ മകളാണ്. ഉത്തരയുടെ വരന്‍ ബെംഗളൂരുവില്‍ ഐടി മേഖലയില്‍ ജോലി ചെയ്യുന്ന നിതേഷാണ്. വിവാഹം നടന്നത് കുടുംബാംഗങ്ങളെയും അടുത്ത ബന്ധുക്കളെയും മാത്രം പങ്കെടുപ്പിച്ചുകൊണ്ടാണ്.
ഉത്തര ഉണ്ണി നൃത്തത്തിലും അഭിനയത്തിലും ഒരുപോലെ സജീവമായുള്ള താരമാണ്. അതുകൊണ്ടുതന്നെ ഊർമിള ഉണ്ണിയുടെ മകൾ എന്ന നിലയിൽ മാത്രമല്ല നൃത്തം, അഭിനയം എന്നിവ കൊണ്ടും പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് ഉത്തര ഉണ്ണി. വവ്വാല്‍ പശങ്ക എന്ന തമിഴ് ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് ഉത്തര അരങ്ങേറിയത്. ആദ്യ മലയാള ചിത്രം ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത ഇടവപ്പാതി ആയിരുന്നു. താരം നിരവധി പരസ്യ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.