മലയാളത്തിലെ പ്രമുഖ നടന്മാരിൽ ഒരാളാണ് ദിലീപ്. ദിലീപ് സിനിമയിൽ എത്തുന്നത് മിമിക്രി വേദികളിൽ നിന്നുമാണ്. ദിലീപിനെ പോലെ തന്നെ അദ്ദേഹത്തിന്റെ കുടുംബവും മലയാളികൾക്ക് ഏറെ സുപരിചിതരാണ്. സിനിമയിൽ അഭിനയിച്ചില്ലെങ്കിലും മക്കളായ മീനാക്ഷിക്കും മഹാലക്ഷ്മിക്കും നിരവധി ആരാധകരാണുള്ളത്. ദിലീപ് അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ചത് 1992ൽ പുറത്തെത്തിയ എന്നോടിഷ്ടം കൂടാമോ എന്ന ചിത്രത്തിലൂടെയാണ്. സിനിമയിൽ എത്തിയതോടെ ഗോപാലകൃഷ്ണൻ എന്ന തന്റെ യഥാർത്ഥ പേര് ദിലീപ് എന്നാക്കി മാറ്റുകയായിരുന്നു. മലയാളികളുടെ ജനപ്രിയ നായകനാണ് അദ്ദേഹം ഇന്ന്. കുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ ദിലീപ് ചിത്രങ്ങളോട് ഒരു പ്രത്യേക ഇഷ്ടമുണ്ട്.
ഇപ്പോളിതാ വോയിസ് ഓഫ് സത്യനാഥൻ എന്ന തന്റെ ഏറ്റവും പുതിയ സിനിമയെക്കുറിച്ച് സംസാരിക്കുകയാണ് ദിലീപ്. കാവ്യയും മീനാക്ഷിയും മഹാലക്ഷ്മിയും വോയ്സ് ഓഫ് സത്യനാഥൻ കണ്ടു. ചെന്നെെയിൽ വെച്ചാണ് അവർ കണ്ടത്. മൂന്ന് പേർക്കും ഇഷ്ടപ്പെട്ടു. മാമാട്ടി (മഹാലക്ഷ്മി) ഭയങ്കര ചിരി ആയിരുന്നു. ഇവൾ ആവശ്യമില്ലാത്തിടത്തും ചിരിക്കുന്നു എന്ന് പറഞ്ഞ് കാവ്യ അവളെ കളിയാക്കി. മീനൂട്ടിയും എന്നെ വിളിച്ചു. നന്നായിട്ടുണ്ട്, എന്റെ സുഹൃത്തുക്കൾക്ക് ഇഷ്ടപ്പെട്ടെന്ന് പറഞ്ഞു. മാമാട്ടി ഈ അടുത്ത കാലത്താണ് ഞങ്ങളുടെ സിനിമകൾ കാണാൻ തുടങ്ങിയത്. മായാമോഹിനി കണ്ടപ്പോൾ ഈ അച്ഛൻ എന്തൊക്കെയാ കാണിക്കുന്നതെന്നൊക്കെ ചോദിച്ചു. ഈ ഒക്ടോബറിൽ അവൾക്ക് അഞ്ച് വയസ്സാകും. സല്ലാപം എന്ന സിനിമ എന്റെ ജീവിതത്തിലെ ടേണിംഗ് പോയന്റ് ആയിരുന്നു. പലരുടെയും വിചാരം അതാണ് എന്റെ ആദ്യത്തെ പടമെന്നാണ്. കഥാവശേഷൻ എനിക്ക് ഇഷ്ടപ്പെട്ട സിനിമകളിൽ ഒന്നാണ്.
ആ സിനിമ വല്ലാത്ത ഫീലാണ്. സിനിമയിലേത് പോലെ ആത്മഹത്യയല്ല ശരി. ഫൈറ്റ് ചെയ്യുകയെന്നാണ് പ്രധാനം. പക്ഷെ ഈ പറയുന്ന എനിക്കും ആത്മഹത്യ ചെയ്യാൻ തോന്നിയിട്ടുണ്ട്. ട്വന്റി ട്വന്റി ചെയ്യുന്ന സമയത്ത്. എന്നിട്ട് ഞാൻ വിദേശത്തേക്ക് പോയി. പക്ഷെ ഇപ്പോൾ അതല്ല ശരി എന്ന് മനസ്സിലാക്കുന്നു. നമ്മളെ ആശ്രയിച്ച് നിൽക്കുന്ന ഒരുപാട് പേരെ ഇരുട്ടത്താക്കിയാണ് രക്ഷപ്പെടുന്നത്. അതൊരു രക്ഷപ്പെടൽ അല്ല.