ഞാൻ അഭിനയിക്കണ്ട എന്ന് തീരുമാനിക്കുന്ന കുറച്ച് ആളുകളുണ്ട്! ദിലീപ് പറഞ്ഞത് കേട്ടോ!

മലയാളത്തിലെ പ്രമുഖ നടന്മാരിൽ ഒരാളാണ് ദിലീപ്. ദിലീപ് സിനിമയിൽ എത്തുന്നത് മിമിക്രി വേദികളിൽ നിന്നുമാണ്. ദിലീപിനെ പോലെ തന്നെ അദ്ദേഹത്തിന്റെ കുടുംബവും മലയാളികൾക്ക് ഏറെ സുപരിചിതരാണ്. സിനിമയിൽ അഭിനയിച്ചില്ലെങ്കിലും മക്കളായ മീനാക്ഷിക്കും മഹാലക്ഷ്മിക്കും നിരവധി ആരാധകരാണുള്ളത്. ദിലീപ് അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ചത് 1992ൽ പുറത്തെത്തിയ എന്നോടിഷ്ടം കൂടാമോ എന്ന ചിത്രത്തിലൂടെയാണ്. സിനിമയിൽ എത്തിയതോടെ ഗോപാലകൃഷ്ണൻ എന്ന തന്റെ യഥാർത്ഥ പേര് ദിലീപ് എന്നാക്കി മാറ്റുകയായിരുന്നു. മലയാളികളുടെ ജനപ്രിയ നായകനാണ് അദ്ദേഹം ഇന്ന്. കുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ ദിലീപ് ചിത്രങ്ങളോട് ഒരു പ്രത്യേക ഇഷ്ടമുണ്ട്.

ദിലീപിന്റെ വോയ്സ് ഓഫ് സത്യനാഥന്‍ റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോള്‍ തന്‍റെ പുതിയ സിനിമ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് ദീലിപ് പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധ നേടുകയാണ്. തന്നെ കുറിച്ചും വീട്ടുകാരെ കുറിച്ചുള്ള വാർത്തകളും ഇങ്ങനെ വന്നുകൊണ്ടിരിക്കുന്നത് കൊണ്ട് പി ആർ വർക്കുകൾ കുറവാണെന്ന് ദിലീപ് പറഞ്ഞു. കഴിഞ്ഞ കുറേ വർഷങ്ങളായി നേരിട്ടുകൊണ്ടിരിക്കുകയാണ് ഈ സിനിമ എന്തൊക്കെ ഫേസ് ചെയ്യണമെന്ന് കണ്ടറിയണമെന്ന് ദിലീപ് പറഞ്ഞു. ഈ സിനിമയെ ആക്ഷേപിക്കാനും കല്ലെറിയാനും ഒരുപാട് ആൾക്കാരുണ്ടാകും. പക്ഷേ, വരാതിരിക്കാൻ പറ്റില്ലല്ലോ. നിങ്ങൾക്ക് ഞങ്ങളെ സപ്പോർട്ട് ചെയ്യാം, അതുകൊണ്ടാണല്ലോ, നിങ്ങളോടൊക്കെ വരാൻ പറഞ്ഞത്. നമുക്ക് സംസാരിക്കാനുണ്ട്. ഞാൻ അഭിനയിക്കണ്ട എന്ന് തീരുമാനിക്കുന്ന കുറച്ച് ആളുകളുണ്ട്. ഞാൻ ജോലി ചെയ്യാൻ പാടില്ല എന്നുള്ള ആൾക്കാരുണ്ട്. എന്നാൽ എന്നെ കാത്തിരിക്കുന്ന ഒരുപാട് ആളുകളുണ്ട്’.

അതുകൊണ്ടാണ് ഞാൻ ജോലി ചെയ്യാൻ ഇറങ്ങുന്നത്. ഇനിയെങ്കിലും നിങ്ങളുടെ സപ്പോർട്ടാണ് എനിക്ക് ആവശ്യം, കാരണം കഴിഞ്ഞത് കഴിഞ്ഞു, ഇനി വരുന്നതിനെ കുറിച്ച് സംസാരിക്കാം എന്നേ എനിക്ക് പറയാൻ പറ്റുകയുള്ളൂ’- ദിലീപ് പറഞ്ഞു. താനും തന്റെ സിനിമയും വലിയ പ്രതിസന്ധികള്‍ നേരിടുന്നുണ്ടെന്നാണ് ദിലീപ് പറയുന്നത്. നല്ല സിനിമകൾ കൊടുത്താൽ കാണാൻ ആളുണ്ട് എന്നതിന് തെളിവാണ് 2018. ജനങ്ങൾക്ക് വേണ്ട സിനിമകൾ സൃഷ്ടിക്കുക എന്നതാണ് താൻ അടക്കമുള്ള സിനിമക്കാരുടെ ഉത്തരവാദിത്തമെന്നും ദിലീപ് പറഞ്ഞു.

Related posts