മാളികപ്പുറം സിനിമയിൽ അയ്യപ്പനാകേണ്ടിയിരുന്നത് ദിലീപ്! അഭിലാഷ് പിള്ള പറഞ്ഞത് കേട്ടോ!

മലയാളത്തിലെ പ്രമുഖ നടന്മാരിൽ ഒരാളാണ് ദിലീപ്. ദിലീപ് സിനിമയിൽ എത്തുന്നത് മിമിക്രി വേദികളിൽ നിന്നുമാണ്. ദിലീപിനെ പോലെ തന്നെ അദ്ദേഹത്തിന്റെ കുടുംബവും മലയാളികൾക്ക് ഏറെ സുപരിചിതരാണ്. സിനിമയിൽ അഭിനയിച്ചില്ലെങ്കിലും മക്കളായ മീനാക്ഷിക്കും മഹാലക്ഷ്മിക്കും നിരവധി ആരാധകരാണുള്ളത്. ദിലീപ് അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ചത് 1992ൽ പുറത്തെത്തിയ എന്നോടിഷ്ടം കൂടാമോ എന്ന ചിത്രത്തിലൂടെയാണ്. സിനിമയിൽ എത്തിയതോടെ ഗോപാലകൃഷ്ണൻ എന്ന തന്റെ യഥാർത്ഥ പേര് ദിലീപ് എന്നാക്കി മാറ്റുകയായിരുന്നു. മലയാളികളുടെ ജനപ്രിയ നായകനാണ് അദ്ദേഹം ഇന്ന്. കുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ ദിലീപ് ചിത്രങ്ങളോട് ഒരു പ്രത്യേക ഇഷ്ടമുണ്ട്.

ഇപ്പോഴിതാ മാളികപ്പുറം സിനിമ എഴുതുമ്പോൾ അയ്യപ്പനായി മനസിൽ കണ്ടത് ദീലിപിനെ ആയിരുന്നുവെന്ന് തിരക്കഥാകൃത്ത് അഭിലാഷ് പിള്ള . ദിലീപ് ചിത്രം ‘വോയിസ് ഓഫ് സത്യനാഥന്റെ’ ട്രെയ്‌ലർ ലോഞ്ചിനിടെയാണ് അഭിലാഷ് പിള്ള ഇക്കാര്യം തുറന്നു പറഞ്ഞത്. അഭിലാഷ് പിള്ളയുടെ വാക്കുകൾ ഇങ്ങനെ; ഒരുപാട് സന്തോഷമുണ്ട്. സിനിമയുടെ ട്രെയിലർ ലോഞ്ചുകൾ ഏറ്റവും പിറകിൽ നിന്നും കണ്ടിരുന്ന ഒരു കാലമുണ്ടായിരുന്നു. ഇപ്പോൾ ഇങ്ങനെയൊരു പരിപാടിയിൽ പങ്കെടുക്കാൻ സാധിച്ചതിൽ സന്തോഷമുണ്ട്. ദിലീപേട്ടന്റെ കടുത്ത ആരാധകനാണ് ഞാൻ. മാളികപ്പുറം എന്ന സിനിമയാണ് എന്നെ ഈ വേദിയിൽ എത്തിച്ചത്. എന്റെ ഒരു കഥ ദിലീപേട്ടൻ കേൾക്കണം എന്നാണ് ആഗ്രഹം.

സത്യത്തിൽ മാളികപ്പുറം എന്ന സിനിമയുടെ തിരക്കഥ എഴുതുമ്പോൾ അയ്യപ്പനായി മനസിൽ കണ്ടത് ദിലീപേട്ടനെയാണ്. ദിലീപേട്ടനെ മനസിൽ വച്ചാണ് തിരക്കഥ എഴുതിയത്. പക്ഷെ അത് എനിക്ക് ചെയ്യാൻ പറ്റിയില്ല. മാളികപ്പുറത്തിന്റെ പ്രമോഷനായി പോകുന്ന ഇടത്തെല്ലാം ചോദിക്കുന്നത് ദിലീപേട്ടന്റെ സിനിമകളെ കുറിച്ചാണ്. വർഷങ്ങൾക്ക് ശേഷം പ്രേക്ഷകർ തിയറ്ററിലേക്ക് ഒഴുകി എത്തിയത് മാളികപ്പുറത്തിനാണ്. അവരെല്ലാം ദിലീപേട്ടന്റെ പ്രേക്ഷകരാണ്.

Related posts