ഞാനെപ്പോൾ പുതിയ ഫോൺ വാങ്ങിയാലും അതെല്ലാം പോലീസുകാർ വന്നു കൊണ്ടുപോകും! ദിലീപ് പറയുന്നു!

മലയാളത്തിലെ പ്രമുഖ നടന്മാരിൽ ഒരാളാണ് ദിലീപ്. ദിലീപ് സിനിമയിൽ എത്തുന്നത് മിമിക്രി വേദികളിൽ നിന്നുമാണ്. ദിലീപിനെ പോലെ തന്നെ അദ്ദേഹത്തിന്റെ കുടുംബവും മലയാളികൾക്ക് ഏറെ സുപരിചിതരാണ്. സിനിമയിൽ അഭിനയിച്ചില്ലെങ്കിലും മക്കളായ മീനാക്ഷിക്കും മഹാലക്ഷ്മിക്കും നിരവധി ആരാധകരാണുള്ളത്. ദിലീപ് അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ചത് 1992ൽ പുറത്തെത്തിയ എന്നോടിഷ്ടം കൂടാമോ എന്ന ചിത്രത്തിലൂടെയാണ്. സിനിമയിൽ എത്തിയതോടെ ഗോപാലകൃഷ്ണൻ എന്ന തന്റെ യഥാർത്ഥ പേര് ദിലീപ് എന്നാക്കി മാറ്റുകയായിരുന്നു. മലയാളികളുടെ ജനപ്രിയ നായകനാണ് അദ്ദേഹം ഇന്ന്. കുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ ദിലീപ് ചിത്രങ്ങളോട് ഒരു പ്രത്യേക ഇഷ്ടമുണ്ട്.

എന്നാൽ ചില പ്രശ്നങ്ങളിൽ അകപ്പെട്ട താരം മലയാള സിനിമയിൽ നിന്നും മാറി നിന്നിരുന്നു. എന്നാൽ പിന്നീട് രാമലീല, കോടതി സമക്ഷം ബാലൻ വക്കീൽ തുടങ്ങിയ സൂപ്പർ ഹിറ്റുകൾ സമ്മാനിച്ച് കൊണ്ട് താരം മടങ്ങി വന്നിരുന്നു. നിരവധി ദിലീപ് ചിത്രങ്ങളാണ് ഇനി പുറത്തിറങ്ങാനുള്ളത്. ഇപ്പോഴിതാ ദിലീപ് പറഞ്ഞ വാക്കുകൾ ആണ് സോഷ്യൽ മീഡിയയിൽ ഉൾപ്പടെ വൈറലായി മാറിയിരിക്കുന്നത്. കഴിഞ്ഞ ദിവസം കൊച്ചിയിൽ ഒരു സ്വകാര്യ സ്ഥാപനം ഉത്‌ഘാടനം നിർവഹിക്കുവാൻ എത്തിയപ്പോഴാണ് താരം മനസ്സ് തുറന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ,


ഏറ്റവും കൂടുതൽ ഫോൺ വാങ്ങിക്കുന്ന ആൾ ആയി മാറിയിരിക്കുകയാണ് ഞാൻ. ഞാനെപ്പോൾ പുതിയ ഫോൺ വാങ്ങിയാലും അതെല്ലാം പോലീസുകാർ വന്നു കൊണ്ടുപോകും. കഴിഞ്ഞ തവണ ഐഫോൺ 13 പ്രോ ഇറങ്ങിയപ്പോൾ തന്നെ വാങ്ങിയിരുന്നു. എന്നാൽ അത് പോലീസുകാർ കൊണ്ടുപോയി. ഇപ്പോൾ ഞാൻ പ്രാർത്ഥിച്ചാണ് ഇവിടെ നിൽക്കുന്നത്. എനിക്ക് ഇത്തവണ ഐഫോൺ 14 പ്രോ തരും എന്നൊക്കെയാണ് ഇവർ പറയുന്നത്. അതെങ്കിലും പോലീസ് കൊണ്ടുപോകരുതേ എന്ന പ്രാർത്ഥനയിലാണ് ഇപ്പോൾ ഞാൻ എന്നാണ് ദിലീപ് പറഞ്ഞത്.

Related posts