അച്ഛന്റെ ആ ആഗ്രഹം സാധിച്ചു കൊടുക്കുവാൻ സാധിച്ചിട്ടില്ല! മനസ്സ് തുറന്ന് ദിലീപ്.

മലയാളത്തിന്റെ ജനപ്രിയ നായകൻ എന്നറിയപ്പെടുന്ന നടനാണ് ദിലീപ്. ദിലീപ് സിനിമയില്‍ എത്തുന്നത് മിമിക്രി വേദികളില്‍ നിന്നാണ്. മലയാളികൾക്ക് വളരെ സുപരിചിതമായ താര കുടുംബമാണ് ദിലീപിന്റേത്. അദ്ദേഹത്തിന്റെ ഭാര്യയും അഭിനേത്രിയുമായ കാവ്യ മാധവൻ മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ്. മക്കളായ മീനാക്ഷി, മഹാലക്ഷ്മി എന്നിവര്‍ക്കും നിരവധി ആരാധകരാണുള്ളത്. ദിലീപ് അഭിനയ രംഗത്ത് അരങ്ങേറ്റം കുറിക്കുന്നത് 1992ല്‍ പുറത്തെത്തിയ എന്നോടിഷ്ടം കൂടാമോ എന്ന ചിത്രത്തിലൂടെയാണ്. താരത്തിന്റെ യഥാർത്ഥ പേര് ഗോപാലകൃഷ്ണൻ എന്നായിരുന്നു. എന്നാൽ സിനിമയില്‍ എത്തിയതോടെ ആ പേര് മാറ്റി ദിലീപ് എന്നാക്കുകയായിരുന്നു.

ദിലീപ് ആദ്യമായി നായകനാവുന്നത് 1996ല്‍ പുറത്തെത്തിയ ‘സല്ലാപ’ത്തിലൂടെയാണ്. തുടർന്നങ്ങോട്ട് നിരവധി ചിത്രങ്ങളില്‍ ദിലീപ് നായകനായും സഹ നടനായും എത്തി. പിന്നീട് മലയാളികള്‍ കണ്ടത് ജനപ്രിയ നായകനായുള്ള ദിലീപിന്റെ വളര്‍ച്ചയായിരുന്നു. ദിലീപിന്റേതായി ഒടുവില്‍ പുറത്തെത്തിയ ചിത്രം മൈ സാന്റയാണ്. അടുത്തിടെ താരം ഒരു അഭിമുഖത്തിനിടെ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.

രാമലീല, കമ്മാര സംഭവം തുടങ്ങിയ സിനിമകളില്‍ മാസ് ലുക്കിലാണ് ദിലീപ് എത്തിയത്. എന്നാല്‍ താന്‍ നടനേ ആകേണ്ട ആളായിരുന്നില്ലെന്നാണ് ദിലീപ് പറഞ്ഞത്. അച്ഛന്‍ പത്മനാഭന്‍ പിള്ളയ്ക്ക് തന്നെ അഭിഭാഷകനാക്കാന്‍ വലിയ ആഗ്രഹമായിരുന്നുവെന്നാണ് ദിലീപ് പറഞ്ഞത്. ബിരുദ പഠനം പൂര്‍ത്തിയാക്കി ബിരുദാനന്തരബിരുദം എടുക്കാനായി ചേര്‍ന്ന സമയത്താണ് സംവിധായകന്‍ കമലിന്റെ അസിസ്റ്റായത്. മിമിക്രി, സിനിമ എന്നൊക്കെ പറഞ്ഞ് താന്‍ നടന്നപ്പോള്‍ അച്ഛന്‍ ആഗ്രഹിച്ചത് എന്നെ ഒരു അഭിഭാഷകനായി കാണാനായിരുന്നു. പക്ഷേ ഞാന്‍ വേറൊരു മേഖലയിലേക്ക് പോയി. എന്നാല്‍ കോടതി സമക്ഷം ബാലന്‍ വക്കീല്‍ എന്ന സിനിമയിലൂടെ വക്കീല്‍ വേഷമണിയാന്‍ തനിക്കൊരു ഭാഗ്യം ലഭിച്ചു- ദിലീപ് പറഞ്ഞു.

Related posts