ധ്യാനിനെ വിശ്വസിക്കാൻ പറ്റില്ല, അവന്റെ അച്ഛനും അങ്ങിനെ തന്നെ! വിനീത് ശ്രീനിവാസൻ പറഞ്ഞത് കേട്ടോ!

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് വിനീത് ശ്രീനിവാസൻ. പ്രശസ്ത നടൻ ശ്രീനിവാസന്റെ മകനാണ് താരം. കിളിച്ചുണ്ടൻ മാമ്പഴം എന്ന ചിത്രത്തിലെ കസവിന്റെ തട്ടമിട്ട് എന്ന ഗാനം ആലപിച്ചു കൊണ്ടാണ് വിനീത് മലയാള സിനിമ പിന്നണി ഗാന രംഗത്തേക്ക് എത്തുന്നത്. പിന്നീട് മലർവാടി ആർട്സ് ക്ലബ് എന്ന ചിത്രത്തിലൂടെ താരം സംവിധായകന്റെ കുപ്പായവും അണിഞ്ഞു. ഇപ്പോഴിതാ ധ്യാൻ ഒരു അഭിമുഖത്തിനിടെ വിനീതിന് നൽകിയ എട്ടിന്റെ പണിയാണ് വൈറലാവുന്നത്. വിനീത് ശ്രീനിവാസൻ അഭിമുഖത്തിന് എത്തുന്നതിനു മുൻപ് തന്നെ അവതാരകക്ക് ധ്യാൻ ഒരു കുറിപ്പ് എഴുതി കൊടുത്തിരുന്നു. ആദ്യത്തെ ചോദ്യം ഇങ്ങനെയായിരുന്നു, ആളുകളെ പറയുമ്പോൾ ആദ്യം ഓർമ്മ വരുന്ന പാട്ട് എന്താണെന്ന് ആയിരുന്നു. അച്ഛനെ ഓർമ്മ വരുമ്പോൾ പെട്ടെന്ന് പറയാൻ പറ്റുന്ന പാട്ട് ഏതാണ് എന്നാണ് ആദ്യം അവതാരക ചോദിച്ചത്.


ഇതിനു വിനീതിന്റെ മറുപടി രസകരമായിരുന്നു. പവിഴമല്ലി പൂത്തുലഞ്ഞ എന്ന പാട്ടാണ് ആദ്യം എനിക്ക് ഓർമ്മ വരുന്നത്. ശ്രീനിവാസന്റെ മകൻ എന്ന കാരണം കൊണ്ട് എന്റെ കോളേജ് ഡേയ്‌സിൽ എന്നെ മലയാളികളായ സീനിയേഴ്സ് റാഗ് ചെയ്യാൻ ഉപയോഗിച്ചിരുന്നത് ഈ പാട്ടാണ്. അച്ഛന്റെ സിനിമയിലെ ഡയലോഗ് പറയുക, ഈ പാട്ട് പാടി അഭിനയിച്ചു കാണിക്കുക എന്നതൊക്കെ ആയിരുന്നു അന്നത്തെ റാഗിങ്ങ്.ധ്യാനിനെ കുറിച്ച് ആണെങ്കിൽ പരസ്പരം കുഴിക്കുന്ന കുഴികളിൽ പതിക്കുമ്പോൾ ഗുലുമാൽ എന്ന പാട്ടാണ് ഓർമ്മ വരിക. അവനെ ആളുകൾക്ക് വിശ്വാസം ഇല്ല, ഈ കഴിഞ്ഞ മൂന്നുവര്ഷത്തിനിടയിൽ മലയാളത്തിൽ ഏറ്റവും കൂടുതൽ പടത്തിൽ ലീഡ് ആയിട്ട് അഭിനയിച്ച ആൾ ധ്യാൻ ആണ്. അത് പ്ലാനിങ് ഇല്ലാതെ ഒരിക്കലും നടക്കില്ല, അവൻ വെറുതെ അവനെ തന്നെ പ്ലാനിങ് ഇല്ലാത്തയാൾ എന്നൊക്കെ പറയുന്നതാണ്. ധ്യാനിന്റെ ഒപ്പം വർക്ക് ചെയ്തിരുന്ന കൺട്രോളർ ആയ സജിയേട്ടനെ കണ്ടപ്പോൾ ഞാൻ ചോദിച്ചിരുന്നു. പഴയപോലെയൊന്നുമല്ല അവൻ ഇപ്പൊ കറക്ട് സമയത്ത് ഷൂട്ടിന് വരും പറയുന്ന ദിവസം തന്നെ ഷൂട്ട് തീർത്ത് അടുത്ത ലൊക്കേഷനിലേക്ക് പോകും എന്നൊക്കെ അവനെ കുറിച്ച് പുള്ളി പറഞ്ഞു. എന്നേക്കാൾ നന്നായി അവൻ ഇപ്പൊ കാര്യങ്ങൾ ശരിക്കും ചെയ്യുന്നുണ്ട്. എന്റെയും അവന്റെയും ഇന്റർവ്യൂകൾ ഒന്നിച്ചു വന്നാൽ അവന്റെ ഇന്റർവ്യൂ ആദ്യം കാണുള്ളൂ. അത് പേടിച്ചിട്ടാണ്, പിന്നെ ചിരിക്കാൻ കുറെ ഉണ്ടാവും അതിൽ. ഓലപ്പടക്കമാണോ ഹൈഡ്രജൻ ആണോ എന്ത് തരം ബോംബ് ആണ് അവൻ അതിൽ ഇട്ടിരിക്കുന്നത് എന്ന് അറിയില്ലലോ.

എന്റെ ഓർമ്മയിൽ ഞാൻ അവനെ പറ്റിച്ചത് ഒന്നും വരുന്നില്ല. പക്ഷെ പല കാര്യങ്ങളും ഞാൻ ധ്യാനിനോട് പറയാറില്ല. അവന്റെ കൂട്ടുകാരോട് എല്ലാരോടും പറഞ്ഞാലും ചില കാര്യങ്ങൾ അവനോട് പറയില്ല. പറയാൻ പറ്റില്ല അവനോട് ശരിക്കും നൻപാൻ പറ്റില്ലാന്നൊക്കെ പറയില്ലേ അതാണ്. ചില പ്രോജക്ട് ഒക്കെ പ്ലാൻ ചെയ്യുമ്പോൾ അവന്റെ കൂട്ടുകാർ തന്നെ പറയും അവനോട് പറയണ്ടാ, അവൻ ഇന്റർവ്യൂവിനു പോയി വിളിച്ചു പറഞ്ഞുകളയും എന്ന്. ധ്യാനിനെ വിശ്വസിക്കാൻ പറ്റില്ല, അവന്റെ അച്ഛനും അങ്ങിനെ തന്നെയാണ്. ചെകുത്താന്റെയും കടലിന്റെയും നടുക്കണല്ലോ എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. രണ്ടുപേരെയും വച്ചിട്ട് ഞാൻ പെടുന്ന പാട് എനിക്കേ അറിയൂ. വീട്ടിൽ ശരിക്കും എല്ലാരും ഭയങ്കര ക്വയറ്റ് ആണ്. ധ്യാൻ ഒക്കെ ശരിക്കും വീട്ടിൽ വളരെ കുറച്ചേ സംസാരിക്കാറുള്ളു. എല്ലാവരും വീട്ടിൽ ഭയങ്കര സൈലന്റ് ആയിട്ടുള്ളവരാണ്. അച്ഛൻ ആണെങ്കിൽ നമ്മൾ സംസാരിച്ച് ഒരു മൂഡിൽ എത്തിയാൽ മാത്രമേ തിരിച്ചു സംസാരിക്കുള്ളൂ. ഞങ്ങളുടെ ഒക്കെ നേച്ചർ അങ്ങിനെയാണ്. പക്ഷെ എന്റെവൈഫ് ദിവ്യ നന്നായിട്ട് സംസാരിക്കും. അച്ഛനും ഞാനും ധ്യാനും ഒരുമിച്ച് വീട്ടിൽ ഉണ്ടെങ്കിൽ അവരവരുടെ മുറിയിൽ അവരവരുടെ കാര്യം നോക്കി ഇരിക്കും, അതാണ് പതിവ്. അച്ഛനും ഞാനും പിന്നെയും സംസാരിക്കും. എന്നാൽ ധ്യാനും ആയിട്ടുള്ള സംഭാഷണം വളരെ കുറവാണ്. ഇടയ്ക്ക് സംസാരിക്കാൻ തുടങ്ങിയാൽ കുറെ നേരം സംസാരിക്കും.

 

Related posts