മലയാള സിനിമയിൽ മാതാപിതാക്കളുടെ പാത പിന്തുടർന്ന് എത്തിയവർ നിരവധി പേരാണ്. നടനായും നടിയായും സംവിധായകനായും മറ്റു പല മേഖലകളിലും എത്തിപ്പെട്ട നിരവധി പേരാണ് ഉള്ളത്. ദുൽഖർ സൽമാൻ പ്രണവ് മോഹൻലാൽ പൃഥ്വിരാജ് ഇന്ദ്രജിത് കല്ല്യാണി പ്രിയദർശൻ തുടങ്ങി നിരവധിപേർ ഈ ലിസ്റ്റിൽ ഉൾപ്പെടും. ഈ ലിസ്റ്റിലെ പ്രധാനപ്പെട്ട മറ്റ് രണ്ടുപേരുകൾ കൂടിയുണ്ട്. വിനീത് ശ്രീനിവാസനും ധ്യാൻ ശ്രീനിവാസനും. അച്ഛനെ പോലെ തന്നെ സിനിമയുടെ ഒട്ടുമിക്ക മേഖലകളിലും ഇരുവരും വിജയം നേടി കഴിഞ്ഞു. ഗായകനായി എത്തി ഇന്ന് സംവിധായകനായും നടനായും തിരക്കഥ എഴുത്തുകാരനായും ഒക്കെ തിളങ്ങുവാണ് വിനീത്. എന്നാൽ നടനായി തുടങ്ങി സംവിധായകനായും തിരക്കഥാകൃത്തായും തിളങ്ങുകയാണ് ധ്യാൻ.
ഇപ്പോളിതാ ധ്യാനിന്റെ പുതിയ അഭിമുഖമാണ് ശ്രദ്ധ നേടുന്നത്. വാക്കുകളിങ്ങനെ, ധ്യാന്‍ ഒരുപാട് കഥകള്‍ പറയുന്നുണ്ട്. അത് കണ്ടിട്ട് മകള്‍ ഇതെങ്ങാനും ചെയ്യുമോ എന്ന പേടിയെങ്ങാനും തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിന് ഒരിക്കലും ഇല്ല. ഓരോ ആള്‍ക്കും ജീവിതത്തില്‍ ഓരോ ജേര്‍ണി ഉണ്ട്. അവള്‍ വളരുന്ന കാലഘട്ടത്തില്‍ എന്റെ ഈ ഇന്റര്‍വ്യൂ കണ്ടിട്ടൊന്നും അവള്‍ ഇന്‍സ്പയര്‍ ആകാന്‍ പോകുന്നില്ല. അടുത്ത ജെനെറേഷന്‍ എങ്ങനെ ഉണ്ട് എന്ന് നമുക്ക് ചിന്തിക്കാന്‍ ആകില്ല. ചേട്ടന്റെ മകനെ വയലന്‍സ് പടങ്ങള്‍ ഒന്നും കാണിക്കില്ല. ഞാന്‍ ഒരു കാര്യത്തിലും മോളെ റെസ്ട്രിക്ട് ചെയ്യാറില്ല. എന്റെ മകള്‍ കട്ട ഹൊറര്‍ ചിത്രങ്ങള്‍ കാണാറുണ്ട്. ഇത് സിനിമയാണ് എന്ന് ഞാന്‍ അവളോട് പറഞ്ഞുകൊടുക്കാറുണ്ട്. അവള്‍ക്ക് അത് കൃതായംയി അറിയാം. കാണുന്ന ഒരു സാധനം പോലും റിയല്‍ ആക്കി കാണരുത് എന്നും മകളോട് പറഞ്ഞിട്ടുണ്ട്. എന്നോട് ചോദിച്ചിട്ടുണ്ട് പ്രേതം ഉണ്ടോ എന്ന്, എനിക്ക് അറിയില്ല എന്ന മറുപടിയാണ് ഞാന്‍ നല്‍കിയത്. കാരണം എനിക്ക് അറിയില്ലല്ലോ പ്രേതം ഉണ്ടോ എന്ന്. അത് അവളുടെ ജീവിതത്തില്‍ അവള്‍ മനസിലാക്കും.
വിഹാനെ പലകാര്യങ്ങളിലും റെസ്ട്രിക്ട് ചെയ്തിട്ടുണ്ട്. അവന്‍ ഭയങ്കര ആക്ഷന്‍ കിംഗ് ആണ്. എന്റെ മകള്‍ വിഹാനോട് പോയി ചോദിച്ചു എന്തിനാ അടി ഉണ്ടാക്കുന്നത് എന്ന് ഉപദേശം മോഡല്‍. അപ്പോള്‍ അവന്‍ പറഞ്ഞ മറുപടി എനിക്ക് അറിയില്ല എന്നാണ്. കുട്ടികളെ നമ്മള്‍ എങ്ങനെ റെസ്ട്രിക്ട് ചെയ്യുന്നോ അത് ചെയ്യാന്‍ ആകും അവര്‍ക്ക് ടെന്‍ഡന്‍സി കൂടുതല്‍. ജീവിതത്തില്‍ ചില കാര്യങ്ങളില്‍ നമ്മള്‍ പറഞ്ഞു കൊടുക്കേണ്ട കാര്യങ്ങള്‍ പറഞ്ഞുകൊടുക്കുക. ജീവിതത്തില്‍ എന്ത് വേണം എന്ന് തീരുമാനിക്കുന്നത് അവരാണ്. ഞാന്‍ പുക വലിക്കുന്ന സമയം പറയാറുണ്ട് സ്മോക്കിങ് കില്‍സ് എന്ന്. പിന്നെ എന്താണിനാണ് നിങ്ങള്‍ പുകവലിക്കുന്നതെന്നു അവള്‍ ചോദിച്ചിട്ടുണ്ട്. പക്ഷെ എനിക്ക് ചത്താലും കുഴപ്പമില്ല എന്നും താന്‍ പറയാറുണ്ട് ഒരുപാട് നടന്മാര്‍ ചാരിറ്റി ചെയ്യാത്ത ആളുകള്‍ ആണ്. എനിക്ക് ഒരുപാട് ലിമിറ്റേഷന്‍സ് ഉണ്ട്. ഞാന്‍ സ്വന്തമായി ഒന്നും ചെയ്തിട്ടില്ല. ഭാര്യ പറയാറുണ്ട് സ്വന്തമായി വീട് വേണം, അതുവേണം ഇതുവേണം എന്നൊക്കെ. അവളുടെ ആഗ്രഹങ്ങള്‍ ചെയ്തു കൊടുത്തിട്ടു വേണം തനിക്ക് പാവങ്ങളെ സഹായിക്കാന്‍